കോഴിക്കോട്: ട്രെയിനിൽ നിന്നും യുവാവിനെ തള്ളിയിട്ട് കൊന്നു. സഹയാത്രികനാണ് ഓടുന്ന ട്രെയിനിൽ നിന്ന് യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തിയത്. യുവാവിനെ ട്രെയിനിൽ നിന്ന് തള്ളിയിടുന്നത് ഇയാൾ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്‌തു. തർക്കം രൂക്ഷമായതോടെ സഹയാത്രികരും വീഡിയോ പകർത്തിയിരുന്നു. സംഭവത്തിൽ തമിഴ്‌നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ (48) റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. 25 വയസ് പ്രായം തോന്നിക്കും. ഇയാളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. മംഗളൂരു തിരുവനന്തപുരം മലബാർ എക്‌സ്‌പ്രസിൽ ഞായറാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. കൊയിലാണ്ടിക്കടുത്ത് ആനക്കുളം റെയിൽവേ ഗേറ്റിന് സമീപത്ത് വച്ചാണ് യുവാവിനെ ഇയാൾ തള്ളിയിട്ടത്.


ALSO READ: Murder: കോട്ടയത്ത് യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു; 2 പേർ കസ്റ്റഡിയിൽ


ട്രെയിൻ യാത്രയ്ക്കിടെ സോനു മുത്തുമായി യുവാവ് തർക്കത്തിൽ ഏർപ്പെടുകയും ഇതിന് പിന്നാലെ യുവാവിനെ ഇയാൾ ട്രെയിനിന് പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. മറ്റ് യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ട്രെയിൻ കോഴിക്കോട് എത്തിയപ്പോൾ റെയിൽവേ പോലീസ് മുത്തുവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. എന്നാൽ, ആക്രമണ കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.


കൊല്ലപ്പെട്ട യുവാവിനെ അറിയില്ലെന്നാണ് സോനു മുത്തുവിന്റെ മൊഴി. സോനുവിന്‍റെ മൊഴിയിലെ വൈരുധ്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ യുവാവിനെ ആദ്യം കൊയിലാണ്ടി ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.