Murder: യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു; അയൽവാസി അറസ്റ്റിൽ!
Crime News: ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സോണിയെ മഹേഷ് വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തലയ്ക്കും നെഞ്ചിനും കുത്തേറ്റ് വീടിന് മുറ്റത്തേക്ക് വീണ സോണിയെ അയൽവാസികളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
കൊച്ചി: കൂത്താട്ടുകുളം കാക്കൂരിൽ അയൽവാസിയായ യുവാവിനെ വീട്ടിൽ കയറി സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയാതായി റിപ്പോർട്ട്. കാക്കൂർ പാലച്ചുവട് ലക്ഷംവീട് കോളനിയിൽ കല്ലുവളവിങ്കൽ സണ്ണി വർക്കിയുടെ മകൻ സോണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസി മണക്കാട്ടുതാഴം മഹേഷിനെ കൂത്താട്ടുകുളം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം നടന്നത് ഇന്നലെ വൈകുന്നേരം ഏഴോടെയാണ്.
Also Read:
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സോണിയെ മഹേഷ് വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തലയ്ക്കും നെഞ്ചിനും കുത്തേറ്റ് വീടിന് മുറ്റത്തേക്ക് വീണ സോണിയെ അയൽവാസികളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പക്ഷെ ആശുപത്രിയിൽ എത്തും മുൻപ് തന്നെ സോണി മരിച്ചിരുന്നു. തുടർന്ന് അയൽവാസികൾ മടങ്ങി എത്തിയപ്പോഴേക്കും പ്രതി കടന്നിരുന്നു. ഇയാൾ സമീപത്തെ സ്വന്തം വീട്ടിൽ കയറി വാതിലടച്ചിരിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Also Read:
നേരത്തെ അതായത് ഞായറാഴ്ചയും സോണിയെ മഹേഷ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് റിപ്പോര്ട്ടറ്. മൃതദേഹം കൂത്താട്ടുകുളം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...