കോട്ടയം: പാലാ സെൻറ് തോമസ് കോളേജിൽ സഹപാഠിയായ യുവാവ് പെൺകുട്ടിയെ കഴുത്തറത്ത് കൊന്നു. തലയോല പറമ്പ് സ്വദേശി നിതിന മോൾ(22) ആണ്  മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കോളേജിൻറെ ഗ്രൌണ്ടിനോട് ചേർന്ന് സംസാരിച്ച് നിന്നിരുന്ന ഇരുവരെയും മറ്റ് കുട്ടികൾ കണ്ടിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ സഹപാഠി കൂത്താട്ടുകുളം സ്വദേശി അഭിഷേകിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും കോളേജിലെ ബി.വോക് വിദ്യാർഥിയായിരുന്നു ആക്രമത്തിൻറെ യാഥാർത്ഥ കാരണം വ്യക്തമല്ല.


അനക്കമില്ലാതെ കിടന്നിരുന്ന പെൺകുട്ടിയെ കണ്ട് മറ്റ് പെൺകുട്ടികളാണ് സംഭവം അധികൃതരെ അറിയിച്ചത്. . ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നതായാണ് പോലീസ് പറയുന്നത്. 


ഇരുവരും സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരാണെന്നാണ് സൂചന. പരീക്ഷ കഴിഞ്ഞ ഇറങ്ങിയ ഉടനെയാണ് സംഭവം. അതേസമയം ഇത്രയും വലിയ വൈരാഗ്യം ഉണ്ടാവാൻ കാരണവും ആർക്കും അറിയില്ല. ബ്ലേഡ് കൊണ്ടുള്ള ആക്രമണം ആയതു കൊണ്ട് തന്നെ കരുതിക്കൂട്ടിയുള്ള നീക്കമായിരുന്നെന്നാണ് പോലീസ് സംശയിക്കുന്നത്. 


സംഭവത്തെ തുടർന്ന് പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ജില്ലാ പോലീസ് മേധാവിയും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.