Suicide: അപ്പാർട്ട്മെന്റിൽ യുവതി മരിച്ച നിലയിൽ; ഒപ്പം താമസിച്ചിരുന്ന യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു
Crime News: വ്യാഴാഴ്ച രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും അതിനിടയിൽ തന്നെ മുറിയിൽ പൂട്ടി വൈഷ്ണവി അടുത്ത മുറിയിലേക്കു പോയതായും അലക്സ് പറഞ്ഞു.
കൊച്ചി: കാക്കനാട് ചെമ്പുമുക്ക് പാറക്കാട്ട് ടെമ്പിൾ എംഎൽഎ റോഡിലെ അപാർട്ട്മെന്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയാതായി റിപ്പോർട്ട്. ഒപ്പം താമസിച്ചിരുന്ന യുവാവ് കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച നിലയിലും കണ്ടെത്തി. കോഴിക്കോട് തലക്കുളത്തൂർ വി കെ റോഡ് കുനിയിൽ ബാലന്റെ മകൾ വൈഷ്ണവിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടുക്കി സ്വദേശി ജേക്കബ് ജോസഫിന്റെ മകൻ അലക്സ് ജേക്കബിനെയാണ് കൈത്തണ്ട മുറിച്ച നിലയിൽ വൈഷ്ണവിയുടെ മൃതദേഹത്തിന് സമീപം കണ്ടെത്തിയത്.
Also Read: Crime: കാമുകിയെ പീഡിപ്പിച്ചു, സ്വകാര്യഭാഗങ്ങളില്‍ മുളക് തിരുകി; യുവാവ് അറസ്റ്റിൽ
വൈഷ്ണവിയുടെയും കൈത്തണ്ട മുറിച്ചിട്ടുണ്ട്. വൈഷ്ണവി സ്വകാര്യ കമ്പനിയിലെ ഡിജിറ്റൽ മാർക്കറ്റിങ് ജീവനക്കാരിയായിരുന്നു. അലക്സ് ഐടി യൂണിറ്റ് ജീവനക്കാരനുമാണ്. മൂന്നു നില സമുച്ചയത്തിലെ രണ്ടാം നിലയിലെ അപ്പാർട്ട്മെന്റ് ഇവർ രണ്ടാഴ്ച മുൻപാണ് വാടകക്കെടുത്തത്. ഇന്നലെ രാവിലെ 9മണിയോടെ മീറ്റർ റീഡിങ് എടുക്കാനെത്തിയ ജല അതോറിറ്റി ജീവനക്കാരൻ അപ്പാർട്മെന്റിനകത്തു നിന്നും ഞെരക്കവും കരച്ചിലും കേട്ടതിനെ തുടർന്ന് മുകൾനിലയിലെത്തി നോക്കിയപ്പോഴാണ് സംഭവം നാട്ടുകാരറിയുന്നത്. അലക്സ് തറയിൽ കിടക്കുകയായിരുന്ന വൈഷ്ണവിയുടെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കരയുന്ന നിലയിലായിരുന്നു. പരിസരത്ത് രക്തം തളം കെട്ടിക്കിടപ്പുണ്ടായിരുന്നു. വൈഷ്ണവി തൂങ്ങി മരിച്ചതാണെന്നും താൻ അഴിച്ചു താഴെ കിടത്തിയതാണെന്നുമാണ് അലക്സ് പോലീസിനോട് പറഞ്ഞത്. വൈഷ്ണവി തൂങ്ങിയെന്നു പറയുന്ന മുറിയിലെ ഫാനിൽ തുണി കെട്ടിയിരുന്നു.
Also Read: കർണാടക സത്യപ്രതിജ്‍ഞ ഇന്ന്, സിദ്ധരാമയ്യക്കും ഡികെയ്ക്കും ഒപ്പം അധികാരമേൽക്കുന്നത് 25 മന്ത്രിമാർ
വ്യാഴാഴ്ച രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും അതിനിടയിൽ തന്നെ മുറിയിൽ പൂട്ടി വൈഷ്ണവി അടുത്ത മുറിയിലേക്കു പോയതായും അലക്സ് പറഞ്ഞു. ശേഷം വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോഴാണ് വൈഷ്ണവിയെ അടുത്ത മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെതെന്നുമാണ് അലക്സ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. വൈഷ്ണവി മരിച്ചെന്ന് വ്യക്തമായപ്പോൾ അത് സഹിക്കാൻ കഴിയാത്തതു കൊണ്ടാണ് സ്വന്തം കൈത്തണ്ട മുറിച്ചതെന്നും അലക്സ് പോലീസിനെ അറിയിച്ചു. വൈഷ്ണവിയുടെ മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അലക്സ് ഇതേ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
Also Read: Guru-Chandra Gochar 2023: വെറും 5 ദിവസം... ഗജകേസരി യോഗത്തിലൂടെ ഈ 3 രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ
വാഹനങ്ങളുടെ ബാറ്ററി മോഷണം നടത്തി വന്നിരുന്ന മൂന്നംഗസംഘം പിടിയിൽ
വാഹനങ്ങളുടെ ബാറ്ററി മോഷണം നടത്തി വന്നിരുന്ന മൂന്നംഗസംഘം പിടിയിൽ. വർക്ക് ഷോപ്പുകളിൽ നിന്നും വാഹനങ്ങളുടെ ബാറ്ററികൾ മോഷ്ടിച്ചിരുന്ന മൂന്നംഗസംഘത്തെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റു ചെയ്തത്. നിരണം സ്വദേശികളായ സുരാജ്, ഷാജൻ, വിനീത് തങ്കച്ചൻ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പരുമല തിക്കപ്പുഴയിലെ വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച മിനി ലോറിയിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിലാണ് ഇവർ പിടിയിലായത്. കേസിനാസ്പദമായ സംഭവം നടന്നത് ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി അർദ്ധരാത്രിയോടെയായിരുന്നു. മോഷണ സംഘത്തിലെ സുരാജ് പരുമലയിലെ ബാറ്ററി കടയിൽ വിളിച്ച് പഴയ ബാറ്ററി വിലയ്ക്കെടുക്കുമോ എന്ന് അന്വേഷിച്ചിരുന്നു. തുടർന്ന് മൂവർ സംഘം ബാറ്ററി കടയിൽ എത്തിക്കുകയും ചെയ്തു. ഇവിടെ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കാനിടയാക്കിയത്.
Also Read: Lucky Zodiac Signs: ശനിയുടെ പ്രിയ രാശിക്കാർ ഇവരാണ്. നിങ്ങളും ഉണ്ടോ?
മാത്രമല്ല മോഷ്ടിച്ച ബാറ്ററി ബുധനൂരിലെ ആക്രി കടയിൽ നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു. പിടിയിലായ പ്രതികൾക്കെതിരെ പുളിക്കീഴ് മാന്നാർ പോലീസ് സ്റ്റേഷനുകളിൽ മോഷണം അടക്കമുള്ള നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടിയത് എസ്ഐ മാരായ ജെ. ഷെജീം, ഷിജു പി സാം, എഎസ്ഐ-മാരായ സദാശിവൻ, എസ്എസ് അനിൽ, സിപിഒ മാരായ രാജേഷ്, അനൂപ്, നവീൻ, സുദീപ്, ദീപക് എന്നിവർ അടങ്ങുന്ന സംഘമാണ്. പ്രതികളെ തിരുവല്ല കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയുമുണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...