കോട്ടയം: പാലായിൽ (Pala) പ്രായപൂർത്തിയാകാത്ത (Minor) പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച (Rape) കേസിൽ യുവാവ് അറസ്റ്റിൽ. വയനാട് മാനന്തവാടി സ്വദേശി എക്കണ്ടിയിൽ മുഹമ്മദ് അജ്മലിനെയാണ് പാലാ പൊലീസ് (Police) അറസ്റ്റ് ചെയ്തത്. ചാറ്റിങ്ങിലൂടെ വിവാഹ വാഗ്ദാനം നൽകി പ്രതി പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ (Private photos) കൈക്കലാക്കിയിരുന്നു. 21 വയസുകാരനാണ് പ്രതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുഹമ്മദ് അജ്മൽ മുമ്പ് ജോലി ചെയ്തിരുന്ന മൊബൈൽ കടയിൽ ഫോൺ റീചാർജ് ചെയ്യാൻ പെൺകുട്ടി എത്തിയിരുന്നു. ഫോൺ നമ്പർ കരസ്ഥമാക്കിയ പ്രതി വാട്ട്സാപ്പിലൂടെ പെൺകുട്ടിയുമായി നിരന്തരം ബന്ധപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും വാട്ട്സ്ആപ്പ് ചാറ്റിലൂടെ സ്വന്തമാക്കുകയും പിന്നീട് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചെന്നും പൊലീസ് പറഞ്ഞു.


Also Read: Rape victim gave birth: മലപ്പുറത്ത് പീഡനത്തിന് ഇരയായ പെൺകുട്ടി പ്രസവിച്ചു, പ്രസവരീതി മനസിലാക്കിയത് യൂട്യൂബിലൂടെ


പ്രതിക്കെതിരെ പോക്സോ, ബലാത്സംഗം, ഐടി നിയമങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് കുട്ടി കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. പിന്നീട് കുട്ടിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തി മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു.


Also Read: Kondotty Rape Attempt: പ്രതി ജൂഡോ ചാമ്പ്യൻ, പെൺകുട്ടിയുടെ കഴുത്ത് ഞെരിച്ചുവെന്നും എസ്പി


സംഭവത്തെ തുടർന്ന് പാലായിൽ (Pala) നിന്ന് കടന്ന പ്രതി വയനാട്ടിൽ (Wayanad) മൊബൈൽ കട നടത്തി വരികയായിരുന്നു. ഇവിടെ എത്തിയാണ് പൊലീസ് (Police) ഇയാളെ പിടികൂടിയത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക