കൊച്ചി: ഓൺലൈൻ പർച്ചേസിന്‍റെ പേരിൽ തട്ടിപ്പ്പ്ര നടത്തിയ യുവാവ് അറസ്റ്റിൽ.  ആമസോണിൽ നിന്നും വില കൂടിയ മൊബൈൽ ഫോണുകൾ വാങ്ങിയ ശേഷം അത് കേടാണെന്ന് റിപ്പോർട്ട് ചെയ്യുകയും തുടർന്ന്  തിരിച്ചെടുക്കാൻ വരുന്ന ജീവനക്കാർക്ക് വ്യാജ മൊബൈൽ ഫോണുകൾ കൊടുത്തുമായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്


ഇത്തരത്തിൽ കബളിപ്പിച്ച് ലക്ഷങ്ങൾ കൈക്കലാക്കിയ  തിരുമാറാടി മണ്ണത്തൂർ ഭാഗത്ത് തറെകുടിയിൽ വീട്ടിൽ എമിൽ ജോർജ് സന്തോഷിനെയാണ് കൂത്താട്ടുകുളം പോലീസ് പിടികൂടിയത്. ഇയാൾ ആമസോൺ മുഖേന വിലകൂടിയ ഫോണുകൾ ഓർഡർ ചെയ്യുകയും ആ ഫോണുകൾ കൊച്ചി നഗരത്തിന്റെ പല സ്ഥലങ്ങളിൽ നിന്ന് ഡെലിവറി ജീവനക്കാരുടെ കൈയിൽനിന്ന് വാങ്ങുകയും ചെയ്തിരുന്നു. തുടർന്ന് ഫോണുകൾ കേടാണെന്ന് കമ്പനിക്ക് റിപ്പോർട്ട് ചെയ്ത് വീണ്ടും പുതിയത് വാങ്ങുകയായിരുന്നു ഇയാളുടെ പതിവ്. 


Also Read: 500 വർഷങ്ങൾക്ക് ശേഷം 5 രാജയോഗം ഒരുമിച്ച്, ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല!


തുടർന്ന് രണ്ടാമത് വാങ്ങിയ ഫോണുകളും കേടാണെന്ന് റിപ്പോർട്ട് ചെയ്ത പണം തിരികെ വാങ്ങുകയും ഇയാൾ  ചെയ്തിരുന്നു. പ്രതിയായ ഇയാൾ തിരികെ കൊടുക്കുന്ന മൊബൈൽ ഫോണുകൾ വിലകുറഞ്ഞ വ്യാജ മൊബൈൽ ഫോണുകളായിരുന്നു. ഇയാൾ ഓർഡർ ചെയ്ത വാങ്ങിയത് ലക്ഷങ്ങൾ വിലയുള്ള മൊബൈൽ ഫോണുകളായിരുന്നു. ഓരോ ഇടപാടുകളിൽ നിന്നും ഇയാൾക്ക് ലക്ഷങ്ങളുടെ ലാഭമാണ് കിട്ടിയിരുന്നത്. 


Also Read: തന്നേക്കാൾ 10 വയസ് കുറവുള്ള താരവുമായി കാവ്യാ മാരന്റെ ഡേറ്റിംഗ്! ആരായിരിക്കാം...


ഇയാളുടെ തട്ടിപ്പ് പോലീസ് തിരിച്ചറിഞ്ഞു എന്ന് അറിഞ്ഞപ്പോൾ കൊടൈക്കനാലിലേക്ക് രക്ഷപ്പെടാനും  ശ്രമം നടത്തിയിരുന്നു. പോലീസ് ഇയാളെ പിന്തുടർന്നുവെങ്കിലും ഇയാൾ പിടികൊടുക്കാതെ  മണ്ണത്തൂർ ഭാഗത്തേക്ക് മാറി.  ഒരുവിൽ അന്വേഷണത്തിൽ പ്രതി മണ്ണൂർ ഭാഗത്ത് ഉണ്ടെന്നറിഞ്ഞ പോലീസ് ഇയാളെ അവിടെയെത്തി തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്.


ഇയാൾക്കെതിരെ സമാന തരത്തിലുള്ള കേസുകൾ പിറവം, വാഴക്കുളം, കോതമംഗലം പോലിസ് സ്റ്റേഷനുകളിലും നിലവിലുണ്ട്. ഓൺലൈൻ വഴിയുള്ള തട്ടിപ്പുകളായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. നേരത്തെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ, എളമക്കര പോലീസ് സ്റ്റേഷൻ കോട്ടയം മണർകാട് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും ഇയാളുടെ പേരിൽ ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകൾ നിലവിലുണ്ട്. ഇതിന് പുറമെ മണർകാട് പോലീസ് സ്റ്റേഷനിൽ ഒരു കഞ്ചാവ് കേസുമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.