കൊല്ലം: Crime News: കരുനാഗപ്പള്ളിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയായ ഹരികൃഷ്ണനെ കരുനാഗപ്പള്ളി പോലീസ് പിടികൂടി.  ഇടുക്കി, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച് ഇയാള്‍ പലതവണ പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിന് വിധേയയാക്കി എന്നാണ് പരാതി.  പെണ്‍കുട്ടിയുടെ ഫോട്ടോയും വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ  പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കൊണ്ടായിരുന്നു ഇയാൾ പീഡനം തുടർന്നതെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പത്താംക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി രണ്ടാനച്ഛൻ; കുട്ടിയെ ആശുപത്രിയിലാക്കി മുങ്ങി


സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ ഇടുക്കി നെടുങ്കണ്ടത്തു നിന്നാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തത്.  കരുനാഗപ്പള്ളി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ ജയകുമാര്‍, എസ്‌ഐമാരായ സുജാതന്‍പിള്ള, എഎസ്‌ഐ വേണുഗോപാല്‍, രാജേന്ദ്രന്‍പിള്ള, സിപിഒ മാരായ ബഷീര്‍ഖാന്‍, രജീഷ്  എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.  പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


സിഗ്നലിൽ വച്ച് ഹോൺമുഴക്കിയെന്നാരോപിച്ച് യുവാവിന് ക്രൂരമർദ്ദനം; പരാതി നൽകിയിട്ടും പോലീസ് നടപടിയില്ല


തിരുവനന്തപുരം: ട്രാഫിക് സിഗ്നലിൽ വച്ച് ഹോൺ മുഴക്കിയെന്നാരോപിച്ച് ബൈക്ക് യാത്രികന് ആക്രമികളുടെ മർദ്ദനം. പരാതി നൽകിയിട്ടും പോലീസ് മൗനം നടിക്കുന്നതായി ആക്ഷേപം. നെയ്യാറ്റിൻകര ശിവപ്രസാദത്തിൽ പ്രദീപ് എന്ന 36 കാരനാണ് അക്രമ സംഘത്തിന്റെ മർദ്ദനത്തിന് ഇരയായത്.


Also Read: സ്കൂൾ പരിപാടിക്കിടയിൽ പെൺകുട്ടിയുടെ നൃത്തം... വീഡിയോ കണ്ടാൽ ഞെട്ടും!


കഴിഞ്ഞ എട്ടാം തീയതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ നിറമൺകര ട്രാഫിക് സിഗ്നലിൽ വച്ചായിരുന്നു മർദ്ദനത്തിന് ഇരയായത്. ട്രാഫിക് സിഗ്നലിൽ നിർത്തിയ പ്രദീപിന്‍റെ ബൈക്കിന് മുന്നിൽ മറ്റൊരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.