തെന്മല: കൊല്ലം തെന്മലയില്‍ ഡ്രൈ ഡേയിൽ വിൽക്കാനായി സൂക്ഷിച്ച 105 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ. റിയ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന അച്ചുമോനെയാണ് അറസ്റ്റു ചെയ്തത്.  ഇയാൾ കടയും വീടും ഗോഡൗണാക്കിയായിരുന്നു അനധികൃത മദ്യ വിൽപ്പന നടത്തിയിരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കാണാതായ 3 പെൺമക്കളെ തിരഞ്ഞ് മാതാപിതാക്കള്‍!! ഒടുവില്‍ സംഭവിച്ചത്....


പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അച്ചുമോന്റെ സ്റ്റേഷനറി പരിശോധിച്ചപ്പോൾ കടയിൽ നിന്ന് പിടികൂടിയത് 12 കുപ്പി മദ്യമാണ്. ചോദ്യം ചെയ്തതിന് പിന്നാലെ ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് 93 കുപ്പി മദ്യം കണ്ടെത്തിയത്. ബെവ്കോ ഔട്ട്ലറ്റിൽ നിന്നും ഘട്ടംഘട്ടമായി മദ്യം വാങ്ങി സൂക്ഷിച്ചശേഷം ഡ്രൈ ഡേയിൽ വില കൂട്ടി ആവശ്യക്കാർക്ക് വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്നാണ് പോലീസ് പറയുന്നത്. പുനലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അച്ചു മോനെ പിടികൂടിയത്. അച്ചുമോൻ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്ന് പുനലൂർ ഡിവൈഎസ്പി ബി.വിനോദ് പറഞ്ഞു. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


Also Read: Hanuman Favourite Zodiacs: ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് തെളിയും, ഹനുമാന്റെ അനുഗ്രഹം ഇവരിൽ എപ്പോഴും വർഷിക്കും!


കഴിഞ്ഞ ദിവസം തൃശ്സൂർ കൊടുങ്ങല്ലൂരിലും സമാന സംഭവം അരങ്ങേറിയിരുന്നു.  പരിശോധനയിൽ അഴീക്കോട് കപ്പൽ ബസാറിൽ നിന്ന് അനധികൃതമായി വിൽപ്പനയ്ക്കായി സൂക്ഷിച്ച 35 കുപ്പി വിദേശ മദ്യം എക്സൈസ് സംഘം പിടിച്ചെടുത്തിരുന്നു. മദ്യം വിൽപ്പനയ്ക്കെത്തിച്ച അഴീക്കോട് കപ്പൽ ബസാറിൽ കുന്തനേഴത്ത്  വീട്ടിൽ ജിജേഷിനെ കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം ഷാംനാഥും സംഘവും ചേർന്ന് അറസ്റ്റ് ചെയ്‌തിരുന്നു. ഒന്നാം തീയതിയും രണ്ടാം തീയതി ഗാന്ധി ജയന്തി ദിനവും ആയതിനാല്‍ ഡ്രൈഡേ പ്രമാണിച്ച് മദ്യ ഷാപ്പുകൾക്കുള്ള അവധി  മുന്നിൽ കണ്ടാണ് ഇയാളും മദ്യം സ്റ്റോക്ക് ചെയ്തത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ