തിരുവനന്തപുരം: കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി ഓച്ചിറ സ്വദേശി പിടിയിൽ. ഷാജഹാൻ ആണ് പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും 19 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തതായി എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈഞ്ചക്കൽ ബൈപ്പാസ് റോഡിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; പിടികൂടിയത് 1.34 കിലോഗ്രാം സ്വർണ്ണം


നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിളിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് ഷാജഹാൻ കുടുങ്ങിയത്. മംഗളൂരുവിൽ നിന്നും മയക്കുമരുന്ന് വാങ്ങി തിരുവനന്തപുരത്തെ വിവിധയിടങ്ങളിൽ വിൽക്കാനായിരുന്നു ഇയാൾ പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്. നഗരത്തിൽ കച്ചവടം നടത്തി വരുന്ന ഇയാൾ എക്‌സൈസിന്റെ നിരീക്ഷണ വലയത്തിലായിരുന്നുവെന്നും വരും ദിവസങ്ങളിലും പ്രദേശത്ത് പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.


മാഹിയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 72 ലിറ്റർ മദ്യവുമായി രണ്ടുപേർ പിടിയിൽ


മാഹിയില്‍ നിന്നും കാറില്‍ കടത്തികൊണ്ടുവരികയായിരുന്ന 72 ലിറ്റര്‍ വിദേശമദ്യം എക്സൈസ് സംഘം പിടികൂടി.  സംഭവത്തിൽ സ്ത്രീയടക്കം രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ കോഴിക്കോട് സ്വദേശികളായ മലാപ്പറമ്പ്‌ പാറപ്പുറത്ത് വീട്ടില്‍ ഡാനിയല്‍, കുറ്റിച്ചിറ സ്വദേശിനി വലിയകത്ത് വീട്ടില്‍ സാഹിന എന്നിവരാണ് കസ്റ്റംസ് പിടിയിലായത്.  മദ്യം കടത്താന്‍ ഉപയോഗിച്ച കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Also Read: ഇന്ന് ലക്ഷ്മി ദേവിയുടെ കൃപയാൽ ഈ രാശിക്കാർക്ക് ഭാഗ്യ ദിനം, ലഭിക്കും വൻ നേട്ടങ്ങൾ!


ഇവരെ ബുധനാഴ്ച രാവിലെ കൊടകര പാലത്തിന് സമീപത്തു നിന്നാണ് പിടികൂടിയത്. കാറിന്റെ ഡിക്കിയില്‍ എട്ട് പെട്ടികളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. എക്സൈസ് ഇരിങ്ങാലക്കുട റേഞ്ച് എസ്ഐ. സുധീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരിൽ നിന്നും മദ്യം പിടികൂടിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.