കോഴിക്കോട്: കൊയിലാണ്ടിയിൽ  നിർത്തിയിട്ട കാറിൽനിന്നും പിടികൂടിയത് മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവും. സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കീഴരിയൂർ പട്ടാം പുറത്ത് മീത്തൽ സനൽ,  അഫ്സൽ എന്നിവരിൽ നിന്നാണ് 0.83 ഗ്രാം എം ഡി എം എ യും 3.4 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മദ്യലഹരി; മാവേലിക്കരയിൽ ആറു വയസുള്ള മകളെ അച്ഛൻ വെട്ടിക്കൊന്നു!


കൊയിലാണ്ടി പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സനലിന്റെ വീടിന് സമീപം നിർത്തിയിട്ട കാറിൽ പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. റെയ്ഡിൽ കാറിൽ നിന്നും ലഹരിമരുന്ന് കണ്ടെടുത്തു.  ഇതിനെ തുടർന്ന് സനലിന്റെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ എം വി. ബിജു എസ് ഐ മാരായ അനീഷ് വടക്കയിൽ, എംപി ശൈലഷ്, എസ് സി പി ഒ മാരായ ജലീഷ്കുമാർ, അജയ് രാജ്, രഞ്ജിത് ലാൽ, മനോജ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്.


Also Read: Lakshmi Favourite Zodiacs: ഈ രാശിക്കാരോടാണ് ലക്ഷ്മി ദേവിക്ക് പ്രിയം, ധനത്തിന് ബുദ്ധിമുട്ടുണ്ടാകില്ല!


ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആശങ്കയുണ്ടാക്കുന്ന തരത്തിലാണ് മയക്കുമരുന്നുകൾ ദിവസേന പിടികൂടുന്നത്. അതുകൊണ്ടുതന്നെ മയക്കുമരുന്ന് അധിഷ്ഠിതമായ ക്രൈമുകളും വർദ്ധിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസമാണ് മയക്കുമരുന്ന്  നൽകി ബിരുദ വിദ്യാർത്ഥിയെ പീഡിപ്പിച്ച ക്രിമിനലിനെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്.


പാലക്കാട് എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ


പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 54 ഗ്രാമിലധികം മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ.  പട്ടാമ്പി പള്ളിപ്പുറം സ്വദേശി ഷൗക്കത്തലി, പുലാമന്തോള്‍ കുരുവമ്പലം സ്വദേശി പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും ആർപിഎഫ് ക്രൈം ഇന്റലിജൻസാണ് പിടികൂടിയത്.  ഇവർ ബംഗളുരുവില്‍ നിന്നെത്തി പാലക്കാട് സ്റ്റേഷനില്‍ ഇറങ്ങി പട്ടാമ്പിക്ക് പോകുന്നതിനായി പ്ലാറ്റ്‌ഫോമില്‍ നിന്നും പ്രധാന കവാടം വഴി പുറത്തേക്കിറങ്ങുമ്പോള്‍ സംശയം തോന്നിയ അന്വേഷണ സംഘം ഇവരെ പരിശോധിച്ചപ്പോഴാണ് ലഹരി മരുന്ന് പിടികൂടിയത്. പട്ടാമ്പി - കൊപ്പം മേഖലയില്‍ ലഹരി വില്‍പ്പന നടത്തുന്നവര്‍ക്കിടയിലെ മൊത്തവിതരണക്കാരാണ് ഇവരെന്നാണ് പോലീസ് നിഗമനം.  ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ് സര്‍ക്കിളും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.


Also Read: തിങ്കളാഴ്ച ജീവനൊടുക്കിയ 17 കാരന്റെ സഹപാഠിയും മരിച്ചനിലയിൽ; മരണരംഗങ്ങൾ ലൈവായി ചിത്രീകരിച്ചു


അഭിനയ മോഹം ഉള്ളിൽ കൊണ്ട് നടക്കുന്ന ഷൗക്കത്തലി നിരവധി ആൽബങ്ങളിൽ തല കാണിച്ചിട്ടുണ്ട്.   അറിയപ്പെടുന്ന നടനാകണമെന്ന ആഗ്രഹവുമായി നടക്കുകയായിരുന്ന ഷൗക്കത്തലി വിശ്രമ വേളകൾ ആനന്ദകരമാക്കാൻ വേണ്ടിയാണ് ആദ്യം കഞ്ചാവിനെ കൂട്ടുപിടിച്ചത്.  ഒടുവിൽ അതിന്റെ ലഹരി പോരെന്ന് കണ്ട് എംഡിഎംഎ ഉപയോഗിക്കാൻ തുടങ്ങി.  എന്നാൽ ഓട്ടോ മൊബൈൽ എൻജിനീയറിങ് പഠിച്ച പ്രണവ് ഉറക്കം വരാതിരിക്കാനാണ് കഞ്ചാവ് വിട്ട് എംഡിഎംഎ ഉപയോഗിച്ച് തുടങ്ങിയതെന്നാണ് റിപ്പോർട്ട്.  പണം കണ്ടെത്താനാണ് ഇവർ എംഡിഎംഎ കടത്തുകാരായത്.   ഇവരുടെ ദൗർബല്യം പട്ടാമ്പിയിലെ ലഹരി ഇടപാട് സംഘം മനസിലാക്കിയതോടെ  ഇവരെ ലഹരി കാരിയർമാരാക്കുകയായിരുന്നു.


Also Read: കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, DA യിൽ ബമ്പർ വർധനവ്!


ഒരു തവണത്തേക്ക് ഇവർക്ക് കിട്ടുന്നത് 15000 രൂപയാണ് യാത്രാചെലവിനുള്ളത് വേറെയും.  പട്ടാമ്പിയിലെ ലഹരി കടത്ത് സംഘമാണ് എംഡിഎംഎ വിൽപനക്കാരുമായി ഇടപാടുറപ്പിച്ച് സാധനം ശേഖരിക്കുന്നത്. ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ മൊത്തക്കച്ചവടക്കാർ രഹസ്യമായി ലഹരിപ്പൊതി ഒളിപ്പിക്കും. ട്രെയിനിറങ്ങി സാധനം ബാഗിലാക്കി അടുത്ത വണ്ടിയിൽ കയറി  മടങ്ങുകയായിരുന്നു ഷൗക്കത്തലിയും പ്രണവും ചെയ്തിരുന്നത്.  ഇവർ ലഹരി പതിവായി എത്തിച്ചുകൊടുക്കുന്ന മൊത്ത വിതരണക്കാരെ കണ്ടെത്താനുള്ള ശ്രമവും അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിൽ ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെടുത്ത ബാഗില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് വച്ച 57 ഗ്രാം എംഡിഎംഎയും പോലീസ്  കണ്ടെടുത്തിട്ടുണ്ട്.  ഇതിന്റെ ഉടമയ്ക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.