MDMA Seized: കൊട്ടാരക്കരയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
Crime News: കൊല്ലം പട്ടത്താനം സ്വദേശിയായ അമൽ ബംഗളൂരുവിൽ നിന്നും എംഡിഎംഎ എത്തിച്ച് കൊല്ലത്ത് വിൽപ്പന നടത്തുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
കൊല്ലം: കൊട്ടാരക്കരയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കൊല്ലം പട്ടത്താനം സ്വദേശി അമലിനെയാണ് 106 ഗ്രാം എംഡിഎംഎയുമായി കൊട്ടാരക്കര പോലീസ് പിടികൂടിയത്. ഇത്രയും ഉയർന്ന തോതിൽ കൊല്ലം റൂറൽ പോലീസ് പരിധിയിൽ എംഡിഎംഎ പിടികൂടുന്നത് ഇതാദ്യമായാണ്.
Also Read: പോലീസിനെ വെട്ടിച്ച് പാഞ്ഞു, തടയാൻ ശ്രമിച്ച എസ്ഐയെ ഇടിച്ചിട്ട് ബൈക്ക് യാത്രികർ
കൊല്ലം പട്ടത്താനം സ്വദേശിയായ അമൽ ബംഗളൂരുവിൽ നിന്നും എംഡിഎംഎ എത്തിച്ച് കൊല്ലത്ത് വിൽപ്പന നടത്തുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റ അടിസ്ഥാനത്തിൽ അമൽ ബംഗളൂരുവിൽ പോയി വരും വഴി കൊട്ടാരക്കരയിൽ ബസ് ഇറങ്ങിയപ്പോഴാണ് പോലീസ് പിടികൂടിയത്. അമലിന്റെ കൈവശമുണ്ടായിരുന്ന ബാഗ് പോലീസിന്റെ ഡാൻസാഫ് സംഘം വിശദമായി പരിശോധിക്കുകയുണ്ടായി.
Also Read: Viral Video: ഭീമൻ പെരുമ്പാമ്പ് കൂളായി മരത്തിൽ കയറുന്നു, വീഡിയോ വൈറൽ
പരിശോധനയിൽ ബാഗിൽ തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുകയായിരുന്ന 106 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുക്കുകയായിരുന്നു. ഇതിനൊപ്പം ബാഗിൽ പുതിയ വസ്ത്രങ്ങളും പാദരക്ഷയും കളിപ്പാട്ടവും ഉണ്ടായിരുന്നു. ഇതിനിനിടയിലാണ് മൂന്നു കവർ ലഹരി മരുന്ന് തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്നത്. ലഹരി മരുന്ന് കടത്ത് സംഘത്തിൽ അമലിനൊപ്പം കൂടുതൽ പേർ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല ഇത്രയും വലിയ തോതിൽ ലഹരി മരുന്നു വാങ്ങിക്കാൻ പണം മുടക്കിയത് ആരായിരിക്കും എന്ന അന്വേഷണത്തിലാണ് പോലീസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...