തൃശൂർ: കുന്നംകുളം അഞ്ഞൂരിൽ സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം.  കുന്നംകുളം ചെറുവത്താനി അമ്മാട്ട്‌ വീട്ടിൽ രവിയുടെ മകൻ വിഷ്ണുവാണ്‌ മരിച്ചത്.  സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സാമ്പത്തിക ബുദ്ധിമുട്ട്; അടുപ്പക്കാരെ വിളിച്ചറിയിച്ച ശേഷം മൂന്നംഗ കുടുംബം ജീവനൊടുക്കി


സംഭവം നടന്നത് ഇന്നലെ രാത്രി 8:30 ഓടെയായിരുന്നു.  സുഹൃത്തുക്കളുടെ സംഘം ചേർന്നുള്ള മർദ്ദനത്തിനിടെ വിഷ്ണു തലയടിച്ചു വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കുന്നംകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 


Also Read: ബുധൻ്റെ രാശിയിൽ ത്രിഗ്രഹിയോഗം; ഈ രാശിക്കാർക്കിനി ഉയർച്ചകൾ മാത്രം!


ഇരുചക്ര വാഹനത്തിൽ നിന്നും വീണു പരിക്കേറ്റു എന്ന് പറഞ്ഞാണ് സുഹൃത്തുക്കൾ വിഷ്ണുവിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പരിശോധനയിൽ മണിക്കൂറുകൾക്ക് മുൻപ് മരണം സംഭവിച്ചെന്ന് മനസ്സിലായതിനെ തുടർന്ന് പോലീസിൽ അറിയിക്കണമെന്ന ഡോക്ടറുടെ നിർദ്ദേശം വിഷ്ണുവിന്റെ സുഹൃത്തുക്കൾ അംഗീകരിച്ചില്ല. 


Also Read: 139 ദിവസം ശനിയുടെ വക്രഗതി; ഈ രാശിക്കാർക്ക് നൽകും അപ്രതീക്ഷിത സാമ്പത്തിക നേട്ടം!


 


പ്രകോപിതരായ ഇവർ ആശുപത്രിയിൽ അക്രമം നടത്തുകയുണ്ടായി. തുടർന്ന് കുന്നംകുളം പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിഷ്ണുവിന്റെ സുഹൃത്തുക്കളായ ശ്രീശാന്ത്, ഷിജിത്ത്, വിഷ്ണു എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.  തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതും.  ഇതിനിടയിൽ മദ്യലഹരിയിൽ വാക്കേറ്റത്തിനിടെ സുഹൃത്തുക്കൾ വിഷ്ണുവിനെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവരുകയുമുണ്ടായി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.