മലപ്പുറം: തുവ്വൂരിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിഷ്ണുവിനെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയായിരുന്ന സുജിതയെയാണ് യൂത്ത് കോൺ​ഗ്രസ് നേതാവായിരുന്ന വിഷ്ണു കൊലപ്പെടുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഘടനാപരമായ വിഷയങ്ങളിൽ 2023 മെയ് 24ന് വിഷ്ണുവിനെ സംഘടനയിലെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നുവെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. കൊലപാതകക്കേസിലെ പ്രതിയായ വിഷ്ണുവിനെ സംരക്ഷിക്കില്ലെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പ്രതി തന്റെ വീട്ടില്‍ വച്ചാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.


സുജിതയെ കൊലപ്പെടുത്തിയതായി ഇയാൾ പോലീസിന് മൊഴി നൽകിയെന്നാണ് സൂചന. ഓ​ഗസ്റ്റ് പതിനൊന്നിനാണ് സുജിതയെ കാണാതായത്. കൃഷിഭവനിലെ താൽകാലിക ജീവനക്കാരിയായിരുന്നു സുജിത. രാവിലെ 11 മണിയോടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് സുജിത കൃഷി ഭവനില്‍ നിന്ന് ഇറങ്ങി. അന്ന് വൈകുന്നേരത്തോടെ സുജിതയുടെ മൊബൈല്‍ ഫോണ്‍ ഓഫായി.


ALSO READ: Crime News: തുവ്വൂരിലെ യുവതിയുടെ കൊലപാതകം; യൂത്ത് കോൺഗ്രസ് നേതാവടക്കം അഞ്ച് പേർ അറസ്റ്റിൽ


സുജിതയുടെ ഫോണിന്റെ ടവർ ലൊക്കേഷൻ അവസാനം കാണിച്ചത് വിഷ്ണുവിന്റെ വീടിന് സമീപത്തായിരുന്നു. സുജിതയെ കാണാതായ ദിവസം വിഷ്ണുവിന്റെ വീടിന് സമീപം പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ, അന്ന് തെളിവൊന്നും ലഭിച്ചില്ല. പഞ്ചായത്ത് ഓഫീസിലെ താൽകാലിക ജീവനക്കാരനായിരുന്നു വിഷ്ണു. കൃഷി ഭവന്റെ തൊട്ടടുത്ത് തന്നെയായിരുന്നു പഞ്ചായത്ത് ഓഫീസും.


സുജിതയും വിഷ്ണുവും പരിചയക്കാരായിരുന്നു. എന്നാല്‍ സുജിതയെ കാണാതായ ദിവസത്തിന് തൊട്ടുമുമ്പ് ഇയാൾ ജോലി രാജിവച്ചിരുന്നു. ഐഎസ്ആര്‍ഒയില്‍ ജോലി ലഭിച്ചെന്നാണ് ഇയാള്‍ നാട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞത്. സുജിതയെ കാണാതായതിന് പിറ്റേ ദിവസം തുവ്വൂരിലെ ഒരു സ്വര്‍ണക്കടയില്‍ വിഷ്ണു സ്വർണാഭരണങ്ങള്‍ വില്‍ക്കാനെത്തി. സുജിതയെ കൊലപ്പെടുത്തിയ ശേഷം അവരുടെ സ്വർണാഭരണങ്ങൾ എടുത്ത് വിറ്റെന്നാണ് നി​ഗമനം. ആഭരണത്തിനായാണ് കൊല നടത്തിയതെന്നാണ് സൂചന.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.