പത്തനംതിട്ട: വെട്ടൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളം കാലടിയില്‍ കണ്ടെത്തി. വെട്ടൂർ ആയിരവില്ലൻ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അജേഷ് കുമാറിനെയാണ് (ബാബുകുട്ടൻ) തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം എറണാകുളം കാലടി പോലീസ് സ്റ്റേഷനു സമീപത്ത് ഇറക്കിവിട്ടത്. അജേഷിനെ ഇന്നലെ രാത്രിയോടെ സ്റ്റേഷന് സമീപത്ത് സംഘം ഇറക്കിവിടുകയായിരുന്നു.  കാലടി പോലീസ് കസ്റ്റഡിയിലെടുത്ത അജേഷിനെ പത്തനംതിട്ട ഡിവൈഎസ്പി ഓഫിസിലെത്തിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Vettoor Kidnapping News: യുവാവിനെ ഇന്നോവയില്‍ തട്ടിക്കൊണ്ടു പോയി; സിസി ടീവി ദൃശ്യങ്ങൾ


സംഭവം നടന്നത് ഇന്നലെ ഉച്ചയ്ക്ക് 2:45 നായിരുന്നു. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന അജേഷിനെ കാറിലെത്തിയ അഞ്ചംഗ സംഘം കാറിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം കാറിൽ വലിച്ചു കയറ്റുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  ബഹളം കേട്ട് കാറിനടുത്തേക്ക് ഓടിയെത്തിയ അജേഷിന്റെ അമ്മ ഡോറിൽ പിടിച്ചപ്പോൾ ഇവരെയും ഉള്ളിലേക്ക് വലിച്ചിട്ടു.  എന്നാൽ കുറച്ചുദൂരം മുന്നോട്ടുപോയ ശേഷം ഇറക്കിവിടുകയായിരുന്നു.  ഇതിനിടയിൽ അജേഷിന്റെ അച്ഛൻ വാഹനത്തിന്റെ അടുത്തേക്ക് ഓടിയെത്തിയെങ്കിലും വാഹനം തടയാനായില്ല. ഓടിവന്ന സമീപവാസികൾ കാറിന്റെ പിന്നിലെ ഗ്ലാസ് കല്ലെറിഞ്ഞു തകർത്തിട്ടും കാർ നിർത്താതെ ഓടിച്ചു പോകുകയായിരുന്നു.


Also Read: Surya Guru Yuti 2023: വ്യാഴത്തിന്റെ രാശിയിൽ സൂര്യൻ; ഈ 4 രാശിക്കാർക്ക് വൻ ലഭിക്കും വൻ നേട്ടങ്ങൾ! 


ഇതിനിടയിൽ ഇന്നലെ വൈകിട്ടോടെ അജേഷ് വീട്ടിലേക്ക് വിളിച്ച് കുഴപ്പമില്ലെന്ന് പറഞ്ഞെങ്കിലും ഇയാളെ തിരിച്ചു വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല.  സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കാറിന്റെ റജിസ്ട്രേഷൻ നമ്പർ തിരിച്ചറിഞ്ഞ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.  കോഴിക്കോട് റജിസ്ട്രേഷനിലുള്ള കാറിന്റെ ഉടമ വി.കെ.മുഹമ്മദ് ആഷിബ് ആണെന്ന് സ്ഥിരീകരിച്ച പോലീസ് തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘമാണെന്ന അറിയിച്ചു. പോലീസ് റിപ്പോർട്ട് അനുസരിച്ച് അജേഷിന്റെ ഫോണിൽ ഉണ്ടെന്ന കരുതുന്ന ഒരു വീഡിയോ ദൃശ്യവുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണ് നിഗമനം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.