Crime News: യുവാവിനെ സാമൂഹ്യവിരുദ്ധർ അക്രമിച്ച് ചെവി കടിച്ച് പറിച്ചതായി പരാതി
Crime News Thiruvananthapuram: കാട്ടാക്കട അരുമാളൂർ സ്വദേശി ജയകൃഷ്ണന് നേരെയാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഉണ്ടായത്.
തിരുവനന്തപുരം: കൂട്ടുകാരനെ കാണാൻ പോയ യുവാവിനെ സാമൂഹ്യവിരുദ്ധർ അക്രമിച്ച് ചെവി കടിച്ച് പറിച്ചതായി പരാതി. കാട്ടാക്കട അരുമാളൂർ സ്വദേശി ജയകൃഷ്ണന് നേരെയാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഉണ്ടായത്. കൂട്ടുകാരൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനെ തുടർന്ന് അയാളെ അന്വേഷിച്ച് പോവുകയായിരുന്ന ജയകൃഷ്ണനെയാണ് ആക്രമിച്ചത്.
തിങ്കളാഴ്ച വൈകിട്ട് കുഴയ്ക്കാട് ക്ഷേത്രത്തിന് സമീപം ആണ് സംഭവം നടന്നത്. അക്രമികളിൽ ഒരാൾ ജയകൃഷ്ണന്റെ ചെവി കടിച്ചു പറിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഓടി രക്ഷപെട്ട ശേഷം തിരികെ വന്ന സമയത്ത് ബൈക്ക് അക്രമികൾ തകർത്തതായും ജയകൃഷ്ണൻ പറഞ്ഞു. ബൈക്ക് പൂർണ്ണമായി തകർന്നു.
ചെവിക്ക് ആഴത്തിൽ പരിക്കേറ്റ ജയകൃഷ്ണൻ ആശുപത്രിയിൽ ചികിത്സ തേടി. യാതൊരു കാരണവുമില്ലാതെയാണ് തന്നെ ആക്രമിച്ചത് എന്നാണ് ജയകൃഷ്ണൻ പറയുന്നത്. ചെവിയിൽ പതിനഞ്ചോളം സ്റ്റിച്ച് ഉണ്ട്. പ്രകോപനം ഒന്നും ഉണ്ടായിട്ടില്ലെന്നും യാതൊരു കാരണവും ഇല്ലാതെ തനിക്ക് നേരെ ആക്രമണം ഉണ്ടാകുകയുമായിരുന്നുവെന്നാണ് ജയകൃഷ്ണൻ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.