കോഴിക്കോട്: വിശന്നാൽ നിങ്ങൾ നിങ്ങളെല്ലാതാകും എന്നൊക്കെ പരസ്യ വാചകങ്ങൾ ഉണ്ടെങ്കിലും വിശന്നു കഴിഞ്ഞാൽ എല്ലാവരും മറ്റുള്ളവരെ ഉപദ്രവിക്കാൻ തുടങ്ങിയാൽ എന്താകും അവസ്ഥ? അത്തരത്തിൽ വിശന്നതുകൊണ്ടാണോ എന്നു വ്യക്തമല്ലെങ്കിലും അൽഫാമിന് വേണ്ടി കൺട്രോൾ വിട്ട യുവാക്കൾ ഹോട്ടൽ ജീവനക്കാരെ മർദ്ധിച്ച ഒരു സംഭവമാണ് കോഴിക്കോട് നടന്നിരിക്കുന്നത്. തിരുവമ്പാടി പുല്ലൂരാംപാറ ഇലന്തുകടവിലെ ന്യൂ മലബാര്‍ എക്‌സ്പ്രസ്സ് ഹോട്ടലില്‍ തിങ്കളാഴ്ച രാത്രി 10 മണിയോടെ ആണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ആലുവയിൽ 5 വയസുകാരിയുടെ കൊലപാതകം; പ്രതിയെ 10 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു


അൽഫാം ആവശ്യപ്പെട്ട് ഏഴ് യുവാക്കൾ ഹോട്ടലിൽ എത്തി. അഞ്ച് മിനിറ്റിനകം കിട്ടണം എന്നായിരുന്നു ആവശ്യം. എന്നാൽ പതിനഞ്ച് മിനിറ്റാകും എന്നു ഹോട്ടൽ ജീവനക്കാർ പറഞ്ഞതാണ് യുവാക്കളെ ചൊടിപ്പിച്ചത്. ഇതിനായി ഇവർ ജീവനക്കാരെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്‌തെന്നാണ് പരാതി.ഹോട്ടലിലെ മൂന്ന് ജീവനക്കാർക്ക് സംഭവത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്. ഹോട്ടല്‍ മാനേജ്‌മെന്റ് ഏഴ് പേര്‍ക്കെതിരെ തിരുവമ്പാടി പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.