YouTuber thoppi: വളാഞ്ചേരി ഉദ്ഘാടന പരിപാടിയിലെ തെറിപ്പാട്ട്: യൂട്യൂബർ തൊപ്പി കസ്റ്റഡിയിൽ
YouTuber Thoppi In Custody: വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിൽ അശ്ലീല പദപ്രയോഗം നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ഇയാൾക്കെതിരെ ചിലർ പരാതി നൽകിയിരുന്നു
മലപ്പുറം: യൂട്യൂബർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. വളാഞ്ചേരി പൊലീസാണ് മുഹമ്മദ് നിഹാദ് എന്ന തൊപ്പിയെ എറണാകുളത്തെ ഫ്ലാറ്റിൽ നിന്നും കസ്റ്റഡിയിലെടുത്തത്. പൊതുജനമധ്യത്തിൽ തെറിപ്പാട്ട് പാടിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമെതിരെയാണ് കേസ്.
Also Read: Youtuber Thoppi: തെറിപ്പാട്ട് പാടി, റോഡ് ബ്ലോക്കാക്കി; തൊപ്പിക്കെതിരെ കേസ്
ഫ്ലാറ്റിൽ നിന്നും ഒരു കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിൽ അശ്ലീല പദപ്രയോഗം നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ഇയാൾക്കെതിരെ ചിലർ പരാതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ പോലീസ് നടപടി. പരിപാടിക്കെതിരെ ഡിവൈഎഫ്ഐയുൾപ്പെടെ ഉള്ളവർ രംഗത്തെത്തിയിരുന്നു. പരിപാടിയ്ക്കിടെ തെറിപ്പാട്ട് പാടിയത് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചാ വിഷയമായിരുന്നു. സമൂഹമാധ്യമത്തില്‍ രൂക്ഷവിമര്‍ശനമായിരുന്നു ഈ പരിപാടിക്കെതിരെയും തൊപ്പിക്കെതിരെയും ഉയർന്നത്. സാമൂഹ്യ വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ വീഡിയോകൾ ചെയ്യുന്നവർക്കെതിരെ നിയമ നടപടി എടുക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. മാത്രമല്ല സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്ക നിര്‍മ്മാണത്തിന് മാനദണ്ഡം കൊണ്ടുവരണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: Titan Missing Submarine: ടൈറ്റൻ അന്തർവാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരിച്ചതായി നിഗമനം
എറണാകുളത്തെ സുഹൃത്തിൻ്റെ ഫ്ലാറ്റിൽ നിന്നുമായിരുന്നു നിഹാദിനെ പോലീസ് പിടികൂടിയത്. ഇന്ന് സ്റ്റേഷനിൽ ഹാജരാകണമെന്ന് വളാഞ്ചേരി പോലീസ് നിഹാദിനെ അറിയിച്ചിരുന്നുവെങ്കിലും കഴിയില്ലെന്ന് നിഹാൽ മറുപടി നൽകിയതോടെയാണ് പോലീസ് നിഹാദിനെ പിടികൂടിയത്. ഫ്ലാറ്റിനു പുറത്തെത്തി വാതിൽ തുറക്കാനാവശ്യപ്പെട്ടെങ്കിലും ലോക്ക് ജാമായതിനാൽ വാതിൽ ചവിട്ടിപ്പൊളിച്ചാണ് പോലീസ് അകത്തു കയറിയതും നിഹാദിനെ കസ്റ്റഡിയിലെടുത്തതും. ഇയാളെ ഉടൻ വളാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിക്കുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...