Trivian Foodie Car: യൂട്യൂബർ ട്രിവിയൻ ഫുഡ്ഡിയുടെ കാര്‍ അടിച്ചു തകര്‍ത്തു; മദ്യപിക്കാന്‍ പണം നല്‍കാത്തതിനെന്ന് കാര്‍ത്തിക്
Trivian Foodie Karthik Manikuttan Car Attack: മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തിലാണ് കാര്‍ തകര്‍ത്തതെന്ന് കാര്‍ത്തിക് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു
തിരുവനന്തപുരം: യൂട്യൂബ് വ്‌ളോഗറുടെ കാര്‍ അടിച്ചു തകര്‍ത്തതായി പരാതി. നെടുമങ്ങാട് നെട്ട സ്വദേശി കാര്‍ത്തിക് മണിക്കുട്ടന്റെ കാര്‍ ആണ് അടിച്ചു തകര്‍ത്തത്. ഇന്നലെ രാത്രി 12 മണിക്ക് ബൈക്കില്‍ എത്തിയ 3 അംഗ സംഘം കാറിന്റെ നാലു ഭാഗത്തുമുളള ഗ്ലാസ് തല്ലി തകര്‍ക്കുകയും രണ്ടര ലക്ഷം രൂപ വിലയുളള ക്യാമറ എടുത്തു കൊണ്ട് പോകുകയും ചെയ്തുവെന്ന് കാര്‍ത്തിക് പറഞ്ഞു.
മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തിലാണ് കാര്‍ തകര്‍ത്തതെന്ന് കാര്‍ത്തിക് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.കുറച്ച് നാളുകളായി മനോജ് എന്ന വിളിക്കുന്ന പട്ടാളം ഷിബു എന്നയാള്‍ മദ്യപിക്കാന്‍ പണം ചോദിക്കാറുണ്ട്. എന്നാല്‍ കാര്‍ത്തിക് പണം നല്‍കാറില്ല.
വെള്ളിയാഴ്ച്ച രാത്രിയും ഇതുപോലെ പണം ആവശ്യപ്പെട്ട് പട്ടാളം ഷിബു വിളിച്ചിരുന്നു. പണം നല്‍കില്ലെന്ന് പറഞ്ഞതോടെ അമ്മയേയും സഹോദരിയെയും ഇയാള്‍ അസഭ്യം വിളിച്ചതായി കാര്‍ത്തിക് പറഞ്ഞു.ഇതിനു പിന്നാലെയാണ് ഇന്നലെ രാത്രി 12 മണിയോടെ കാര്‍ത്തികിന്റെ വീട്ടുവളപ്പില്‍ കിടന്ന ഷെവര്‍ലെ ക്രൂസ് കാര്‍, നമ്പര്‍ പ്ലേറ്റ് മറച്ച് ബൈക്കില്‍ എത്തിയ 3 അംഗ സംഘം അടിച്ച് തകര്‍ത്തത്.
കാറിന്റെ നാലു ഭാഗത്തും ഉളള ഗ്ലാസ് തകര്‍ന്ന നിലയിലാണ്. കാറിന് അകത്ത് രണ്ടര ലക്ഷം രൂപ വിലയുളള ക്യാമറ ഉണ്ടായിരുന്നു. അക്രമികള്‍ ക്യാമറയും മോഷ്ടിച്ച ശേഷമാണ് സ്ഥലം വിട്ടത്. സംഭവത്തില്‍ കാര്‍ത്തിക് നെടുമങ്ങാട് പോലീസില്‍ പരാതി നല്‍കി. പോലീസ് കേസ് എടുത്തു അന്വേഷണം തുടങ്ങി.
യൂടൂബിൽ ട്രിവിയൻ ഫുഡ്ഡി എന്നാണ് കാർത്തിക്കിൻറെ യൂടൂബ് ചാനലിൻറെ പേര്. തിരുവനന്തപുരത്തെ ഭക്ഷണ വൈവിധ്യങ്ങൾ സംബന്ധിച്ച വിശേഷങ്ങൾ പങ്ക് വെക്കുന്ന ചാനലാണിത്. ആറ് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഇതിനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...