Bengaluru: ഭക്ഷണം ഡെലിവറി (Delivery) ചെയ്യാൻ വൈകിയതിനെ ചോദ്യം ചെയ്തതിനെ തുടർന്ന്  സൊമാറ്റോ ഡെലിവറി ബോയി ആക്രമിച്ചെന്ന സംഭവത്തിൽ ഡെലിവറി ബോയ് യുവതിക്കെതിരെ കേസ് ഫയൽ ചെയ്‌തു. ദിവസങ്ങൾക്ക് മുമ്പ് യുവതി പരാതി നൽകിയ അതെ പൊലീസ് സ്റ്റേഷനിൽ തന്നെയാണ് ഡെലിവറി പോയി കാമരാജ് പരാതി കൊടുത്തിരിക്കുന്നത്, 


COMMERCIAL BREAK
SCROLL TO CONTINUE READING

ബെംഗളൂരുവിൽ താമസിക്കുന്ന ഹിതേഷ ചന്ദ്രനിയാണ് പരാതിയുമായി ആദ്യം രംഗത്തെത്തിയത്. തന്റെ ഇൻസ്റ്റാഗ്രാമിൽ (Instagram) രക്തമൊലിക്കുന്ന വീഡിയോ പങ്ക് വെച്ച് കൊണ്ടാണ് ഹിതേഷ  രംഗത്തെത്തിയത്. ഇതിനെ തുടർന്ന് കുറ്റാരോപിതനായ കാമരാജിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ആയിരുന്നു. ഇപ്പോൾ കാമരാജിനെ താത്‌ക്കാലികമായി സോമാറ്റോയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്.


ALSO READ: ഗാർഹിക പീഡനം: ഉത്തർപ്രദേശിൽ ബിജെപി എംപിയുടെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചു


മേക്കപ്പ് ആര്‍ട്ടിസ്​റ്റും,കണ്ടൻറ് ക്രിയേറ്ററും കൂടിയായ ഹിതേഷ ചന്ദ്രനി മാര്‍ച്ച്‌ 9 നാണ് മൂന്നരയോടെ ഭക്ഷണത്തിനായി ഹിതേഷ ഓര്‍ഡര്‍ നല്‍കിയത് . 4.30 ഓടെ ഡെലിവറി ചെയ്യേണ്ടിയിരുന്ന ഭക്ഷണം കൃത്യസമയത്ത് ലഭിക്കാത്തതിനാല്‍ സൊമാറ്റോയുടെ കസ്റ്റമര്‍ (Customer) കെയറുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നു. 


ആദ്യം ഭക്ഷണം വേണ്ട എന്ന് പറഞ്ഞ ഹിതേഷ കസ്റ്റമർ കെയറിൽ നിന്നും ഡെലിവറി ബോയി എത്തിയെന്ന് അറിയിച്ചതോടെ കാത്ത് നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ തുടർന്ന് ഡെലിവറി ബോയി തന്നെ അക്രമിച്ചിട്ട് (Attack) കടന്ന് കളയുകയായിരുന്നുവെന്നാണ് ഹിതേഷ പറയുന്നത്. തുടർന്ന് സംഭവത്തിൽ സൊമാറ്റോയും ക്ഷാമാപണം നടത്തിയിരുന്നു. 


ALSO READ: Covid Vaccine എന്ന പേരിൽ മയക്കുമരുന്ന് കുത്തിവെച്ച് മോഷണം,19 പവനുമായി യുവതി കടന്നു


എന്നാൽ കേസിലെ പരാതിക്കാരി ഹിതേഷ തന്നെ അസഭ്യം,പറയുകയും ചെരിപ്പൂരി അടിക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്തി കൊണ്ട്  ഡെലിവറി ബോയി രംഗത്തെത്തിയിരുന്നു. താൻ ഭക്ഷണം (Delivery) ഡെലിവറി ചെയ്തുവെന്നും വൈകിയതിന് മാപ്പ് ചോദിച്ചെന്നുമാണ് അറസ്റ്റിലായ ഡെലിവറി ബോയ് കാമരാജ് പറയുന്നത്. 


തന്നെ പിടിച്ച് തള്ളുന്നതിനിടയിൽ അബദ്ധത്തിൽ അവരുടെ കൈ തന്നെ അവരുടെ മുഖത്ത് തിക്കുകയായിരുന്നെന്നാണ് ഡെലിവറി ബോയി പറയുന്നത്.റോഡ്​ പണി നടക്കുന്നത്​ കാരണം പോകുന്ന വഴിയില്‍ വന്‍ ഗതാഗതക്കുരുക്കായിരുന്നു. അവരുടെ അപ്പാര്‍ട്ട്മെന്‍റിന്‍റെ വാതില്‍ക്കല്‍ എത്തിയ ശേഷം, വൈകിയതിന്​ ഞാന്‍ ആദ്യമേ ക്ഷമ ചോദിച്ചു. തുടര്‍ന്ന്​ ഭക്ഷണം കൈമാറി. 


ALSO READ: Father sentenced to 212 years in Jail: കുട്ടികളെ കൊലപ്പെടുത്തിയ പിതാവിന് 212 വർഷം തടവ് ശിക്ഷ


കാഷ് (Cash)​ ഓണ്‍ ഡെലിവറിയായിരുന്നു അവര്‍ തെരഞ്ഞെടുത്തത്. അതിനാല്‍ പണത്തിനായി കാത്തുനിന്നു. എന്നാല്‍, അവര്‍ തരാന്‍ കൂട്ടാക്കിയില്ല. എന്നുമാത്രമല്ല, എ​ന്നോട്​ വളരെ പരുഷമായി സംസാരിച്ചുവെന്നും ഡെലിവറി ബോയി പറയുഞ്ഞിരുന്നു. ബാഗ്ലൂർ  സിറ്റി പോലീസ് സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് പോലീസ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.