Crime News: ഭക്ഷണപ്പൊതിയ്ക്കൊപ്പം ഒരു ചുംബനം കൂടി, സൊമാറ്റോ ഡെലിവറി മാൻ അറസ്റ്റിൽ
പെൺകുട്ടിയെ ബലമായി ചുംബിച്ചതിന് സൊമാറ്റോ ഡെലിവറി മാൻ അറസ്റ്റിൽ. പൂനെയിലാണ് സംഭവം.
Pune: പെൺകുട്ടിയെ ബലമായി ചുംബിച്ചതിന് സൊമാറ്റോ ഡെലിവറി മാൻ അറസ്റ്റിൽ. പൂനെയിലാണ് സംഭവം.
ഭക്ഷണം എത്തിച്ച് നൽകിയ ശേഷം വെള്ളം ചോദിച്ച ഡെലിവറി മാൻ പെണ്‍കുട്ടി വെള്ളം നല്‍കിയ അവസരത്തില്‍ ബലമായി കടന്നു പിടിച്ച് ചുംബിയ്ക്കുകയായിരുന്നു. സംഭവത്തില്‍ 19 കാരിയായ പെൺകുട്ടി പൂനെ സിറ്റി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയ്ക്ക് നേരെ അതിക്രമം നടത്തിയ 42 കാരനായ സൊമാറ്റോ ഡെലിവറിക്കാരനെ അറസ്റ്റ് ചെയ്തതായി സിറ്റി പോലീസ് അറിയിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഫുഡ് ഡെലിവറി കഴിഞ്ഞ് വെള്ളം ചോദിച്ചതിന് ശേഷം വെള്ളം നൽകിയപ്പോൾ പെണ്‍കുട്ടിയെ ഇയാള്‍ കടന്നു പിടിയ്ക്കുകയായിരുന്നു.
Also Read: Shocking News..!! ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനുശേഷം അഗ്നിക്കിരയാക്കി
ഭക്ഷണം നൽകിയ ശേഷം ഡെലിവറിക്കാരൻ കുടിക്കാൻ വെള്ളം ചോദിച്ചതായി പെൺകുട്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. താൻ വെള്ളം കൊണ്ടുവന്നയുടൻ തന്നെ വീട്ടുകാരെ കുറിച്ച് ചോദിക്കാൻ തുടങ്ങി. സുഹൃത്തുക്കൾക്കൊപ്പമാണ് താൻ ഫ്‌ളാറ്റിൽ താമസിക്കുന്നതെന്നും മറ്റുള്ളവര്‍ തങ്ങളുടെ വീടുകളില്‍ പോയിരിയ്ക്കുകയാണ് എന്നും പെണ്‍കുട്ടി പറഞ്ഞു.
പെൺകുട്ടി ഫ്ലാറ്റില്‍ തനിച്ചാണെന്ന് മനസിലാക്കിയ ഡെലിവറിക്കാരൻ ഒരു ഗ്ലാസ് വെള്ളംകൂടി ആവശ്യപ്പെട്ടു. രണ്ടാമതും വെള്ളമെടുക്കാനായി തിരിഞ്ഞപ്പോള്‍ ഡെലിവറിക്കാരൻ പെണ്‍കുട്ടിയെ പിന്നിൽ നിന്ന് പിടിച്ച് ബലമായി കവിളിൽ രണ്ടുതവണ ചുംബിച്ചു. ഈ പ്രവൃത്തിക്ക് ശേഷം, താൻ അവളുടെ അമ്മാവനെപ്പോലെയാണെന്നും അവൾക്ക് എന്തെങ്കിലും സഹായം വേണമെങ്കിൽ അയാളോട് സംസാരിക്കാമെന്നും പറഞ്ഞ് സ്ഥലം വിട്ടു. എന്നാല്‍ അവിടെയും തീര്‍ന്നില്ല, സംഭവത്തിന് ശേഷം, ഡെലിവറി മാന്‍ തന്‍റെ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് മെസേജ് ചെയ്യാൻ തുടങ്ങിയെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.
സെപ്റ്റംബർ 17ന് രാത്രി 9.30ഓടെയാണ് സംഭവം. എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ പെൺകുട്ടി പൂനെയിലെ ഒരു കോളേജിലാണ് പഠിയ്ക്കുന്നത്. പരാതിപ്പെടാൻ മടിയുണ്ടായിരുന്നെന്നും എന്നാൽ അയാൾ വാട്‌സ്ആപ്പിൽ മെസേജ് അയക്കാൻ തുടങ്ങിയപ്പോൾ പോലീസില്‍ പരാതിപ്പെടാന്‍ തീരുമാനിയ്ക്കുകയായിരുന്നു എന്നും പെണ്‍കുട്ടി പറഞ്ഞു.
പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് സൊമാറ്റോ ഡെലിവറി നടത്തുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് സീനിയർ പോലീസ് ഇൻസ്പെക്ടർ സർദാർ പാട്ടീൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...