കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
Walayar Case: പ്രതികളെ വെറുതെ വിട്ട വിധി ഹൈക്കോടതി റദ്ദ് ചെയ്തു
വാളയാർ പീഡനകേസിൽ ഹൈക്കോടതി പുനർ വിചാരണയ്ക്ക് ഉത്തരവിട്ടു. കേസിൽ പ്രതികളെ വെറതെ വിട്ട ഉത്തരവ് ഹൈക്കോടതി റദ്ദ് ചെയ്തു.
സംസ്ഥാനത്ത് ആശങ്ക; 6000 കടന്ന് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 10% മുകളിൽ
സംസ്ഥാനത്ത് ഇന്ന് 6394 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 10.01% ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 25 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
വി.പി ജോയി പുതിയ ചീഫ് സെക്രട്ടറി
വി.പി ജോയിയെ സംസ്ഥാന ചീഫ് സെക്രട്ടറിയായി നിയമിക്കും. നിലവിലെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത് ഫെബ്രുവരി 28-ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
റൂർക്കല സ്റ്റീൽ പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു
റൂർക്കല സ്റ്റീൽ പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു. ശാരീരിക അസ്വാസ്ഥ്യതകളുമായി നിരവധിപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Covid origin: തനിനിറം കാട്ടി ചൈന, WHOയുടെ വിദഗ്ധ സംഘത്തിന് പ്രവേശനം നല്‍കിയില്ല
ഒടുക്കം തനിനിറം കാട്ടി ചൈന, ചൈനയുടെ നിലപാടില്‍ അമ്പരന്ന് ലോകാരോഗ്യസംഘടന. കൊറോണ വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കാന്‍ ലോകാരോഗ്യ സംഘടന നിയോഗിച്ച വിദഗ്ധ സംഘത്തിന് രാജ്യത്ത് പ്രവേശിക്കാന്‍ ചൈന അനുമതി നല്‍കിയില്ല.
തുടർ തോൽവിയും സീസണിലെ മോശം പ്രകടനവും Bengaluru FC കോച്ചിനെ പുറത്താക്കി
ഐഎസ്എല്ലിൽ ബെംഗളൂരു എഫ്സി ടീം മാനേജർ ചാൾസ് കുഡ്രാറ്റിനെ പുറത്താക്കി. പുതിയ സീസണിലെ ടീമിൻ്റെ മോശം പ്രകടനമാണ് ടീം മാനേജ്മെൻ്റെ കോച്ചിനെ പുറത്താക്കാൻ തീരുമാനിച്ചത്.
WhatsApp ന്റെ ഈ വ്യവസ്ഥകൾ ആംഗീകരിച്ചോ, ഇല്ലെങ്കിൽ അക്കൗണ്ട് നഷ്ടമാകും
വ്യവസ്ഥകളിൽ മാറ്റം വരുത്തി മെസേജിങ് ആപ്ലിക്കേഷനായ WhatsApp. ഫേസ്ബുക്കിന്റെ അധീനതയിലുള്ള വാട്സ്ആപ്പ് തങ്ങളുടെ വ്യവസ്ഥകളും പ്രൈവസി പോളിസുയുമാണ് മാറ്റം വരുത്തിയിരിക്കുന്നത്. മാറ്റം വരുത്തിയ പോളിസികളും വ്യവസ്ഥകളും അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്നാണ് വാട്സ്ആപ്പ് അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...