കോഴിക്കോട്: കേരള പോലീസിനെതിരെ (Kerala Police) രൂക്ഷ വിർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheeshan). സ്ത്രീകളോടും കുഞ്ഞുങ്ങളോടും വരെ കേരള പോലീസ് ഇപ്പോൾ അപമര്യാദയായി പെരുമാറുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ (Police Station) എത്ര സ്ത്രീകൾ നൽകിയ പരാതികളാണ് കെട്ടിക്കിടക്കുന്നതെന്ന് അന്വേഷിക്കണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

പെറ്റി ഈടാക്കുന്നതിൽ എല്ലാ ജില്ലകളിലും പോലീസിന് ടാർജറ്റ് (Target) നൽകിയിരിക്കുകയാണ്. അങ്ങനം ടാർജറ്റ് തികയ്ക്കാൻ വേണ്ടി പോലീസ് സാധാരണക്കാരെയാണ് പിഴിയുന്നത്. ഇത്തരത്തിലുള്ള പോലീസ് തേർവാഴ്ച അവസാനിപ്പിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. 


Also Read: മോഷണക്കുറ്റം ആരോപിച്ച് പിതാവിനെയും മൂന്നാംക്ലാസുകാരി മകളേയും പരസ്യവിചാരണ ചെയ്ത Civil Police ഓഫീസറെ സ്ഥലം മാറ്റി


ആറ്റിങ്ങലിൽ മോഷണക്കുറ്റം ആരോപിച്ച് പിതാവിനെയും മൂന്നാംക്ലാസുകാരിയായ പെൺകുട്ടിയെയും പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്തിരുന്നു. അമിത വേഗതയുണ്ടെന്ന പേരില്‍ ബാലരാമപുരത്ത് പിടിച്ച കാറില്‍ മൂന്ന് വയസ്സുകാരിയെ തനിച്ചാക്കി പോലീസ് ഉദ്യോഗസ്ഥന്‍ താക്കോലൂരി ഡോറുകള്‍ പൂട്ടിയതും ഏറെ  വിവാദമായിരുന്നു. ഇത്തരത്തിൽ നിരവധി പരാതികൾ പോലീസിന് നേരെ ഉയരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കേരള പൊലീസിനെതിരെ (Kerala Police) ഗുരുതര ആരോപണവുമായി സിപിഐ നേതാവ് ആനി രാജയും രം​ഗത്തെത്തിയിരുന്നു.


Also Read: സർക്കാർ നയത്തിനെതിരെ പ്രവർത്തിക്കാൻ പൊലീസിൽ ആർഎസ്എസ് ​ഗ്യാങ്; കേരള പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി Annie Raja


അതിനിടെ മുട്ടിൽ മരം മുറി കേസിലും സർക്കാരിനെ സതീശൻ കുറ്റപ്പെടുത്തി. മുട്ടിൽ മരം മുറി കേസിൽ കുറ്റക്കാരനായ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സത്യസന്ധരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു. വനം മന്ത്രി ഇക്കാര്യങ്ങളൊന്നും അറിയുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. 


Also Read: Revenue ഉത്തരവ് മറയാക്കി അനധികൃതമായി മരംമുറിച്ച് കടത്തിയ സംഭവത്തിൽ ലോകായുക്തയ്ക്ക് പരാതി നൽകി Kummanam Rajasekharan


നിലവിലുള്ള എല്ലാ നിയമങ്ങളും കോടതിവിധികളും (Court Order) ലംഘിച്ച് കോടിക്കണക്കിന് രൂപയുടെ മരം മുറിച്ച് വെട്ടിപ്പ് നടത്തുവാൻ കൂട്ടുനിന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ (Kummanam Rajasekharan) ലോകായുക്തയ്ക്ക് പരാതി നൽകിയിരുന്നു. ലോകായുക്ത ആക്ടിന്റെ 14, 15 സെക്ഷൻ പ്രകാരം കർശന നടപടികൾക്കും അന്വേഷണത്തിനും ഉത്തരവിടണമെന്നും പരാതിയിൽ (Complaint) ആവശ്യപ്പെട്ടിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.