കുറ്റിപ്പുറം (മലപ്പുറം):  യാത്രക്കിടെ കുറ്റിപ്പുറം സ്റ്റേഷനില്‍ വെള്ളം കുടിക്കാന്‍ ഇറങ്ങിയ ഗുജറാത്ത് സ്വദേശി സഞ്ജയ(42) തിരിച്ച് കയറുന്നതിന് മുമ്പ് ട്രെയിന്‍ പുറപ്പെട്ടതില്‍ പ്രതിഷേധിക്കാന്‍ സ്വീകരിച്ച മാര്‍ഗം പൊലീസിനെ വെള്ളം കുടിപ്പിച്ചു.  കുറ്റിപ്പുറം റെയില്‍വേ ക്വാര്‍ട്ടേഴ്സിന് സമീപത്തെ മാവില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയാണ് സഞ്ജയ്‌ പ്രതിഷേധിച്ചത്.


ബുധനാഴ്ച രാത്രി പന്ത്രണ്ടോടെ വെള്ളമെടുക്കാനിറങ്ങിയ ഇയാള്‍ക്ക് ട്രെയിനില്‍ തിരിച്ചുകയറാന്‍ സാധിച്ചില്ല. തുടര്‍ന്ന് മാനസിക വിഭ്രാന്തിയിലായതോടെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. നാട്ടുകാരും സമീപത്തെ കച്ചവടക്കാരും ഉടനെ പോലിസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസും തിരൂരില്‍ നിന്ന് ഫയര്‍ഫോഴ്സുമത്തെിയാണ് ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കിയത്. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും മാനസിക വിഭ്രാന്തിയാണ് കാരണമെന്നും കുറ്റിപ്പുറം പൊലീസ് പറഞ്ഞു.