CAA രാഷ്ട്രീയത്തിനുമപ്പുറം...
ദേശീയ പൗരത്വ നിയമ ഭേദഗതി പാർലമെന്റ് പാസാക്കിയതോടെ രാജ്യത്ത് ഇതേ ചൊല്ലിയുള്ള തർക്ക വിതർക്കങ്ങൾ നടക്കുകയാണ്.
ദേശീയ പൗരത്വ നിയമ ഭേദഗതി പാർലമെന്റ് പാസാക്കിയതോടെ രാജ്യത്ത് ഇതേ ചൊല്ലിയുള്ള തർക്ക വിതർക്കങ്ങൾ നടക്കുകയാണ്.
പ്രതിഷേധമുയർത്തുന്നവർ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര മത വിഭാഗത്തിൽപ്പെട്ടവർക്ക്, ആ രാജ്യങ്ങളിൽ മതപീഡനത്തിന് ഇരയാകുന്ന ന്യൂന പക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നൽകുക എന്നതാണ് ഈ നിയമം പറയുന്നത്.
ഇന്ത്യയിൽ സാധാരണ ഒരാൾക്ക് പൗരത്വം നൽകുന്ന നിലവിലുള്ള സാഹചര്യങ്ങൾ നിലനിർത്തി കൊണ്ട് മേൽപ്പറഞ്ഞ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പൗരത്വം നൽകുമ്പോൾ അത് രാജ്യത്ത് ഇന്ത്യാ - പാക്കിസ്ഥാൻ വിഭജനം വീണ്ടും ചർച്ചയായി എന്നത് യാഥാർത്ഥ്യമാണ്.
അഭയാർത്ഥികളെ അന്താരാഷ്ട്ര തലത്തിൽ ഐക്യരാഷ്ട്ര സഭ മുന്നോട്ട് വെയ്ക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പൗരത്വം നൽകി സ്വീകരിക്കുന്ന രാജ്യങ്ങളുണ്ട്. ഇന്ത്യയും മത പീഡനത്തിന്റെ പേരിൽ അഭയാർത്ഥികളായെത്തുന്നവർക്ക് പൗരത്വം നൽകാൻ തീരുമാനിച്ചു.
എന്നാൽ രാജ്യത്തിന്റെ രാഷ്ട്രീയവും വോട്ട് ബാങ്ക് താല്പര്യവും ഇവിടെ ചർച്ചയായി. മത പീഡനത്തിന് ഇരയാകുന്നവർക്ക് പൗരത്വം നൽകുന്നത് പോലെ മതം അടിത്തറയായ രാജ്യത്ത് ന്യൂന പക്ഷങ്ങളെ പീഡിപ്പിക്കുന്ന ഭൂരിപക്ഷ മതത്തിൽ പെട്ടവർക്ക് എങ്ങനെ പൗരത്വം നൽകും.
പീഡകനും പീഡനത്തിന് ഇരയാകുന്നവരും എങ്ങനെ ഒരു കുടക്കീഴിൽ കഴിയും .? നിലവിൽ രാജ്യത്ത് ജീവിക്കുന്ന പൗരൻമാരുടെ പൗരത്വത്തെ ഇത് ബാധിക്കില്ല എന്ന് പറയുമ്പോഴും ഇത് രാജ്യത്ത് പ്രതിഷേധത്തിന് കാരണമായി അതും പാക്കിസ്ഥാൻ ,ബംഗ്ലാദേശ് ,അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ങ്ങൾക്കും പൗരത്വം നൽകണമെന്ന് പറഞ്ഞ്.
അത് അതിന്റെ രാഷ്ട്രീയം അതെന്തോ ആക്കട്ടേ ,രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ഏട് ഇന്ത്യാ വിഭജനം വീണ്ടും ചർച്ചയാകുന്നു എന്നത് ഈ നിയമത്തിന്റെ സവിശേഷതയാണ്.
ഈ നിയമം ആവശ്യമാണോ എന്ന് ചോദിച്ചാൽ ഭേദഗതി കൊണ്ട് വരാതെ നിലവിൽ പൗരത്വം നൽകുന്നത് കാര്യക്ഷമമാക്കിയിരുന്നെങ്കിൽ ഒരു പക്ഷേ ഈ പ്രതിഷേധമൊന്നുമുണ്ടാകാതെ ഈ പീഡനത്തിനിരയായ ജനവിഭാഗങ്ങൾക്ക് അൽപ്പം വൈകിയെങ്കിലും പൗരത്വം നൽകാമായിരുന്നതേയുള്ളൂ.
എന്നാൽ അങ്ങനെ ചെയ്താൽ രാജ്യത്ത് മത ധ്രുവീകരണം സാധ്യമാകില്ല ,അതിലൂടെ രാഷ്ട്രീയ മുതലെടുപ്പും സാധ്യമാകില്ല. ഇങ്ങനെയുള്ള യാഥാർത്ഥ്യങ്ങൾ നിലനിൽക്കുമ്പോൾ ഈ നിയമം ഒരു ആവശ്യകതയല്ല.
എന്നാൽ അഭായാർത്ഥികൾക്ക് അഭയം നൽകി സംരക്ഷിക്കുക എന്ന കടമ പാലിക്കുന്നത് അനിവാര്യതയാണ്.