Kochi : അടുത്തിടെ ഇറങ്ങിയ ഒരു ക്രൈം ത്രില്ലർ ചിത്രം എന്ന് മാത്രം ചേർക്കപ്പെടാവുന്ന ഒരു സിനിമയായിട്ടെ പൃഥ്വിരാജ് (Prithviraj) കേന്ദ്രകഥപാത്രമായി എത്തുന്ന കോൾഡ് കേസിനെ (Cold Case) പരിഗണിക്കാൻ സാധിക്കു.. പതിവ് പല്ലവിയായ ക്രൈം ത്രില്ലറിനൊപ്പം ആൽപം ഹൊററും മേംപൊടിക്കായി എത്തുമ്പോൾ എന്തോ എവിടെയോ പ്രേക്ഷകർ കാത്തിരുന്ന ആ ആകാംശ നഷ്ടമായി എന്ന് നിസംശയം പറയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം ഒറ്റത്തവണ മാത്രം കാണാൻ പ്രേരിപ്പിക്കുന്ന ഒരു സിനിമയായി ഒതുങ്ങുകയാണ്. കാരണം സിനിമയുടെ അന്വേഷണവും അത് സംബന്ധിച്ചുള്ള ക്ലൈമാക്സും എന്താണ് അണിയറ പ്രവർത്തകർ ഉദ്ദേശിക്കുന്നത് മനസ്സിലാകുന്നില്ല. നിങ്ങൾ ഈ സിനിമ കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് ചോദിച്ചാൽ നിർമാതാക്കൾക്ക് ഉത്തരം കാണും പക്ഷെ ഒരിക്കലും പ്രേക്ഷകനെ 100 ശതമാനം പോയിട്ട് 50 ശതാമാനം പോലും തൃപ്തിപ്പെടുത്താൻ സാധിക്കില്ല.


ALSO READ : Cold Case : Prithviraj ചിത്രം കോൾഡ് കേസ് ആമസോൺ പ്രൈം വീഡിയോയിൽ എത്തി


അടുത്തിടെ മലയാളത്തിൽ ഇറങ്ങിയ ത്രില്ലർ ചിത്രങ്ങളിൽ മികച്ചതാക്കാം പക്ഷെ എവിടെയോ പാളി പോയി എന്ന് ശ്രേണിയിലേക്ക് കോൾഡ് കേസിനെ ഉൾപ്പെടുത്താൻ സാധിക്കും. ആദ്യം ത്രില്ലറിനെക്കാൾ ഹൊറർ മുന്നിട്ട് നിന്നപ്പോൾ പിന്നീട് ഹൊറർ എങ്ങോട്ടോ മാറി ഇരുന്ന സ്ഥിതിയിലേക്കായി. ഇത് ബാലൻസ് ചെയ്യാൻ സാധിക്കഞ്ഞത് സിനിമയുടെ അണിയറ പ്രവർത്തകരുടെ ഒരു നൂനതായി കണക്കാക്കുന്നതാണ്.


ALSO READ : Cold Case : സത്യജിത്ത് സാർ ജെന്റിൽമാനാണോ? ജൂൺ 30ന് അറിയാം, പൃഥ്വിരാജിന്റെ ഹൊറർ ക്രൈം ത്രില്ലർ ചിത്രം കോൾഡ് കേസിന്റെ ട്രയ്ലർ പുറത്തിറങ്ങി 


ചിത്രത്തിന്റെ തുടക്കത്തിൽ തോന്നിയ ഒരു നാടകീയത പിന്നീട് ഹൊററും ത്രില്ലറും കൂടി ചേർന്നപ്പോൾ ആ തോന്നീയ നാടകീയത പ്രേക്ഷകനെ മറക്കാൻ സഹായിച്ചു. പേടിപ്പിച്ചു എന്നത് നിസംശയം പറയാം. പക്ഷെ അതിന്റെ കൂടെയുള്ള ബാക് ഗ്രൗണ്ട് മ്യൂസിക്ക് അൽപം കല്ലുകടിയായത് പോലെയുണ്ട്. അതിനിടെയിൽ എവിടെ നിന്നോ കയറി വന്ന പാട്ടും പ്രേക്ഷകനെ കൊണ്ട് ഫോർവേർഡ് ബട്ടൺ ക്രിക്ക് ചെയ്യിപ്പിക്കാൻ പ്രേരിപ്പിച്ചു.


പ്രേക്ഷകനെ അൽപം കൂടി പിടിച്ചിരുത്തി സസ്പെൻസിനുള്ള കഥ സന്ദർഭമുണ്ടെങ്കിലും പക്ഷെ പെട്ടെന്ന് ക്ലൈമാക്സിലേക്ക് ചിത്രം അടുപ്പിക്കുകയായിരുന്നു എന്ന് തോന്നി പോകുന്നു. പിന്നീട് ഉണ്ടാകുന്ന മറ്റൊരു കല്ലുകടി ആയി വരുന്നത് സീനിയർ ഉദ്യോഗസ്ഥരായ രണ്ട് പേരുടെ പ്രകടനമായിരുന്നു. വളരെ കുറച്ച് സീനുകൾ ഉണ്ടായിരുന്നെങ്കിലും ചിത്രത്തിന്റെ ത്രില്ലിങ് സ്വഭാവത്തിൽ മറന്ന് പോയ നാടകീയത അവരിലൂടെ വീണ്ടും പ്രകടമായി.


ALSO READ : Cold Case : ക്രൈം ത്രില്ലർ മാത്രമല്ല കോൾഡ് കേസ്, അൽപം പേടിക്കാനുമുണ്ട് ; പൃഥ്വിരാജ് ചിത്രത്തിന്റെ ടീസർ ഇറങ്ങി


എല്ലാ പറഞ്ഞ് അവസാനിക്കുമ്പോഴും ചിത്രത്തിന്റെ അണിയറ പ്രവർത്തകൾ ഒരു കൃത്യമായ ഉത്തരം പറയാതെയാണ് ചിത്രം അവസാനിപ്പിക്കുന്നത്. യുക്തിയുടെ ഭാഗത്തോ അതോ ലോജിക്ക് ഇല്ലാഴ്മയുടെ ഭാഗത്തോ പ്രേക്ഷകൻ നിൽക്കേണ്ടത് എവിടെയാണ്? അത് ഇനി പ്രേക്ഷകർക്ക് വിട്ട് കൊടുക്കക എന്ന് പറയുന്നത് മറ്റൊരു യുക്തിക്ക് യോജിക്കുന്നതല്ലാത്ത ഒരു ഉത്തരവുമാകും,


സീ ഹിന്ദുസ്ഥാൻ മലയാളം കോൾഡ് കേസിന് നൽകുന്ന റേറ്റിങ് - 3/5


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.