മലയാളികളില്‍ ഏറെപേരുടെ അവസ്ഥയും ഇങ്ങനെയാണ്, അവര്‍ക്ക് അവരുടെ ജീവിതത്തിലെ ബാല കൗമാരങ്ങളിലോ യൗവന വാര്‍ദ്ധക്യത്തിലും ഒക്കെ ഒരാളോട് 
തോന്നുന്ന ഇഷ്ടം അത് മോഹന്‍ ലാല്‍ എന്ന മഹാനടനോടാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് എന്താണ് ഈ മനുഷ്യന്‍ ഇങ്ങനെ എന്ന് ചിന്തിക്കാത്തവര്‍ ഉണ്ടാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം,മലയാളിയുടെ ഹൃദയം കീഴടക്കിയ എത്രയോ കഥാപാത്രങ്ങള്‍.
അതിലെല്ലാം തന്‍റെ അഭിനയ മികവ് പ്രകടിപ്പിക്കുകയും തന്‍റെ മാനറിസങ്ങളിലൂടെ മലയാളിയെ അത്ഭുതപെടുത്തുകയും മലയാളിയുടെ ഹൃദയം കീഴടക്കുകയും 
ഒക്കെ ചെയ്തത് മോഹന്‍ലാല്‍ ആല്ലാതെ മറ്റാരാണ്‌.


ലാലേട്ടന്‍ എന്ന് പ്രായഭേധമന്യേ മലയാളികള്‍ വിളിക്കുന്നത്‌ അവരില്‍ ഒരാളായി മോഹന്‍ ലാല്‍ എന്ന നടന്‍ തന്‍റെ അഭിനയം കൊണ്ട് മാറിയതിനാലാണ്.
മലയാളികള്‍ അക്ഷരാര്‍ഥത്തില്‍ ഹൃദയത്തിലേറ്റി എന്ന് പറയുന്നത് ലാലേട്ടന്‍ തന്‍റെ വേഷപ്പകര്‍ച്ചയിലൂടെ സൃഷ്ടിച്ചെടുത്ത മായികലോകത്തില്‍ മലയാളി വിസ്മയിച്ച് 
നില്‍ക്കുന്നത് കൊണ്ടാണ്.


Also Read:മലയാളികളുടെ പുരുഷ സങ്കല്‍പ്പത്തിന്‍റെ സ്വന്തം രേവതി നാള്‍! 
മലയാളിയുടെ നായക സങ്കല്‍പ്പങ്ങളില്‍ മോഹന്‍ലാലിന് സമാനതകള്‍ ഇല്ലാത്ത സ്ഥാനമാണ് ഉള്ളത്.ഒരിക്കലെങ്കിലും ലെലേട്ടന്‍ പറഞ്ഞ ഡയലോഗ് ഒന്ന് പറയാത്ത 
മലയാളി ഉണ്ടാകില്ല, മലയാളി അങ്ങനെയാണ് അവന്‍റെ സ്വാര്‍ത്ഥതയാണ് ലാലേട്ടന്‍,
മലയാളിയുടെ ഒപ്പം എപ്പോഴും മോഹന്‍ലാല്‍ ഉണ്ടാകും.അത് പലപല രൂപത്തിലാകും.മോഹന്‍ ലാല്‍ എങ്ങനെയോക്കെയാണോ അങ്ങനെയോക്കെയാകണം 
എന്ന് ഒരു നിമിഷമെങ്കിലും ചിന്തിക്കാത്ത മലയാളികള്‍ ഉണ്ടാകില്ല,



ഓരോ കഥാപാത്രമായി മോഹന്‍ലാല്‍ മാറുമ്പോഴും അത് എത്രമനോഹരമായാണ്‌ മലയാളി ആസ്വദിക്കുന്നത്.കയ്യടിച്ചുകൊണ്ട് ആര്‍ത്ത് വിളിച്ചുകൊണ്ട്,
ലാലേട്ടന്‍,ലാലേട്ടന്‍ എന്ന് ആര്‍ത്ത് വിളിച്ച് കൊണ്ട് ഒക്കെ അവര്‍ മോഹന്‍ലാല്‍ എന്ന മഹാനടനെ നെഞ്ചേറ്റിയവര്‍ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കും.
ജീവിതത്തില്‍ ഇത്രയേറെ സന്തോഷം അല്ലെങ്കില്‍ ആനന്ദം എന്ന വാക്കിനോക്കെ അര്‍ഥം ഉണ്ടെന്ന് മലയാളികളെ പഠിപ്പിച്ചതും ലാലേട്ടന്‍ ആണ്.
ജീവിതം എങ്ങനെ ആസ്വദിക്കണം എന്ന് ചോദിച്ചാല്‍ അത് ലാലേട്ടനെ പോലെ എന്ന് പറയുന്നവരുണ്ട്‌.



ലാലേട്ടനെ പോലെ തോള് ചരിച്ച് കൊണ്ട് ലാലേട്ടന്‍റെ ഡയലോഗുകള്‍ ഒന്ന് പറയാന്‍ ശ്രമിക്കുന്നവര്‍,ലാലേട്ടന്‍ അഭിനയിച്ച സിനിമയിലെ പാട്ടുകള്‍ ഒരിയ്ക്കലെങ്കിലും 
ഒന്ന് മൂളാത്തവര്‍,ലാലേട്ടനെ പോലെ മീശ പിരിയ്ക്കാന്‍ ആഗ്രഹിക്കാത്തവര്‍,ലാലേട്ടന്റെ പോലെ മുണ്ടുടുക്കണം എന്ന് സ്വപ്നം കാണാത്തവര്‍,ഒരിയ്ക്കലെങ്കിലും 
ലാലേട്ടനെ ഒന്ന് നേരില്‍ കാണണം എന്ന് ആഗ്രഹിക്കാത്തവര്‍ അങ്ങനെ മലയാളിക്ക് മോഹന്‍ലാല്‍ എന്നത് അവരുടെ വലിയ ഇഷ്ടങ്ങളില്‍ ഒന്നാണ്.
മലയാളി അങ്ങനെയാണ് അവന് മോഹന്‍ലാലിനോടുള്ള ഇഷ്ടം സമാനതകള്‍ ഇല്ലാത്തതാണ്.അതിരുകളില്ലാത്ത സ്നേഹം നല്‍കുന്ന മലയാളിക്ക് മോഹന്‍ലാല്‍ അവരുടെ 
ഒരേയൊരു രാജാവാണ്.


ഇനിയും നല്ല കഥാപാത്രങ്ങള്‍ മോഹന്‍ലാല്‍ വേഷമിടണം,മലയാളിക്ക് ആ മനുഷ്യനെ കണ്ട് കൊതിതീര്‍ന്നിട്ടില്ല,ആ മനുഷ്യനെ ആസ്വദിച്ച് മതിയായിട്ടില്ല.
അതേ മലയാളിക്ക് എന്തോ...ആ മനുഷ്യനെ വലിയ ഇഷ്ടമാണ്..അവരുടെ ഒരേയൊരു ലാലേട്ടനെ..