ന്യൂഡല്‍ഹി : ഗൂഗിള്‍ ക്രോം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള എല്ലാ കമ്പ്യൂട്ടറിലുടേയും നടക്കുന്ന സംഭാഷണങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്ത് ഓഡിയോ ക്രോം   ഗൂഗിളിന് കൈ മാറുന്നുണ്ട് എന്ന വിവരം എത്ര പേര്‍ക്ക് അറിയാം .തങ്ങളുടെ ലാങ്ഗ്വേജ് റികഗ്നിഷന്‍ ടൂള്‍,സെര്‍ച്ച്‌ റിസള്‍ട്ട് എന്നിവയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഈ റിക്കാര്‍ഡ് ചെയ്ത ക്ലിപ്പുകള്‍ ഉപയോഗിക്കുന്നത് എന്നാണ് ഗൂഗിളിന്റെ വിശദീകരണം . എന്നാല്‍ ഇത് ദുരുപയോഗപ്പെടുതിയേക്കുമോ എന്ന ആശങ്ക വേണ്ടതില്ല . ഗൂഗിള്‍ ഇത്തരത്തില്‍ അനുവാദമില്ലാതെ ചെയ്യുന്ന ചോര്‍ത്തല്‍ മറികടക്കുവാന്‍ വഴിയുണ്ട് .നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹിസ്റ്ററി ക്ലിയര്‍ ചെയ്യുക ,വോയിസ് സെര്‍ച്ച്‌ ഒഴിവാക്കുക  


നിങ്ങളുടെ വോയിസ് സേര്‍ച്ച്‌ മാനേജ് ചെയ്യാന്‍ ആക്റ്റിവിറ്റി കണ്ട്രോള്‍ പേജ് സന്ദര്‍ശിക്കുക .നിങ്ങളുടെ ഗൂഗിലെ അക്കൗണ്ട്‌ സൈന്‍ ഇന്‍ ചെയ്യാന്‍ അപ്പോള്‍ ആവശ്യപ്പെട്ടേക്കാം . നിങ്ങളുടെ വോയിസ് ആന്‍ഡ്‌ ഓഡിയോ ആക്ടിവിറ്റി സ്വിച്ച് ഓഫ്‌ ചെയ്യുക .അതോടെ പിന്നീടുള്ള നിങ്ങളുടെ വോയിസ് സെര്‍ച്ചുകള്‍ എല്ലാം തന്നെ അജ്ഞാത ഇടങ്ങളില്‍ ആയിരിക്കും സൂക്ഷിക്കപ്പെടുക .നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട്‌ തുറന്നാല്‍ പോലും വോയിസ് റെക്കോര്‍ഡുകള്‍ ഒരിക്കലും നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടില്‍ സേവ് ചെയ്യപ്പെടുകയില്ല