ഏതൊരു കാര്യം തുടങ്ങുന്നതിന് മുൻപും തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ നാം ഗണപതിയുടെ അനുഗ്രഹം തേടുന്നത് സാധാരണമാണ്. ഗണപതിയുടെ അനുഗ്രഹം ലഭിച്ചാൽ കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും എന്നാണ് വിശ്വാസം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ഏതുകാര്യവും തുടങ്ങുന്നതിന് മുൻപ് ഈ മന്ത്രം ജപിക്കുന്നത് നന്ന്...


തടസ്സങ്ങളെല്ലാം മാറുന്നതിന് ഗണപതി ഭഗവാന്റെ അനുഗ്രഹം നേടണമെന്നാണ് ആചാര്യന്മാർ അറയുന്നത്. അതുകൊണ്ടുതന്നെ എല്ലാ ക്ഷേത്രങ്ങളിലും ഗണപതി ഭഗവാന്  ഒരു സ്ഥാനം ഉറപ്പാണ്.  ഭഗവാന് ഏറ്റവും പ്രിയം കറുകമലയാണ്. എല്ലാ തടസ്സങ്ങളേയും ഇല്ലാതാക്കുന്നതിന് കറുക മാല സമർപ്പണം വളരെ ഉത്തമമാണ്. 


Also read: നിത്യവും ഭദ്രകാളി ഭജനം ദോഷങ്ങൾ അകറ്റും...


കറുക മാല ഭഗവാന് അർപ്പിക്കുന്നത് ഏറെ ഐശ്വര്യം ഉണ്ടാക്കും.  കറുക പുഷ്പാഞ്ജലി നടത്തുന്നതും നല്ലതാണ്.  രോഗശാന്തിയ്ക്ക് വേണ്ടിയും കറുകമാല സമർപ്പണം വളരെ നല്ലതാണ്.    മാത്രമല്ല കറുക മാല സമർപ്പിക്കുന്നതിലൂടെ ജീവിതത്തിൽ ഉണ്ടാകുന്ന പലവിധ തടസ്സങ്ങൾക്കും പരിഹാരം കാണാൻ കഴിയും എന്നാണ് വിശ്വാസം.  ആഗ്രഹസാഫല്യത്തിനും കറുകമാല സമർപ്പിക്കുന്നത് ഉത്തമമാണ്.