കൊറോണ മഹാമാരിയുടെ കാലത്തും മാധ്യമ പ്രവർത്തനത്തിൽ വേറിട്ട് നിൽക്കുകയാണ്  ഈ മാധ്യമ പ്രവര്‍ത്തക.
മാധ്യമ പ്രവര്‍ത്തനം എന്നത് സമൂഹത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഒരു ഉപാധിയാണ് സുബിത സുകുമാറിന്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു സ്വകാര്യ മാധ്യമ സ്ഥാപനത്തില്‍  ന്യൂസ് എഡിറ്റര്‍ പദത്തില്‍ ഇരിക്കുമ്പോഴും  സുബിത മനുഷ്യ പക്ഷത്ത് നില്‍ക്കുന്ന 
മാധ്യമ പ്രവര്‍ത്തനമാണ് നടത്തുന്നത്.



ദുരിതം അനുഭവിക്കുന്നവരെക്കുറിച്ച് പറയുന്ന പരിപാടിയിലൂടെ സുബിത സഹായ മെത്തിച്ചത് നിരവധി പേർക്കാണ്. 
നിരവധി കുടുംബങ്ങള്‍ക്ക് തങ്ങും സഹായവും ആകുന്നതിന് തന്‍റെ മാധ്യമ പ്രവര്‍ത്തനത്തിലൂടെ സുബിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്.


മാധ്യമ പ്രവർത്തനം വിമർശനം നേരിടുന്ന കാലത്ത് പതിവ് രീതികളിൽ നിന്ന് വ്യത്യസ്ത മായാണ് സുബിതയുടെ സഞ്ചാരം. 
'ഗൃഹ ശോഭ' എന്ന മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍  സുബിത മാധ്യമ പ്രവർത്തകർ സാമൂഹിക പ്രതിബദ്ധതയുള്ളവരായിരിക്കണം 
എന്ന് പറഞ്ഞു,തന്‍റെ കാഴ്ചപ്പാട് മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ച് വിശദമാക്കിയ സുബിത മനുഷ്യ പക്ഷമാണ് മാധ്യമ പ്രവര്‍ത്തനം എന്ന് വിശദീകരിക്കുന്നു.




കൊറോണക്കാലത്തെ മാധ്യമ പ്രവർത്തനത്തിന് വർക്കിംഗ് ജേർണലിസ്റ്റ്സ് ഓഫ് ഇന്ത്യയുടെ കൊറോണ വാര്യര്‍(Corona Warrior) പുരസ്ക്കാരവും 
സുബിതയെ തേടിയെത്തി.പതിനെട്ട് വര്‍ഷമായി മാധ്യമ പ്രവര്‍ത്തന രംഗത്തെ സാനിധ്യമായ സുബിത സുകുമാര്‍ മികച്ച വാര്‍ത്താ അവതാരകയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്,


മികച്ച ബയോഗ്രഫി ഡോക്യുമെണ്ടറിക്കുള്ള സംവിധായകയ്ക്കും നിര്‍മ്മാതാവിനും ഉള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും സ്വന്തമാക്കി.
സംസ്ഥാന ജൈവ വൈവിധ്യ സംരക്ഷണ പുരസ്ക്കാരം,അങ്ങനെ സംസ്ഥാന പുരസ്ക്കാരങ്ങള്‍ എട്ടെണ്ണം സുബിതയെ തേടിയെത്തി.വാര്‍ത്താ അവതാരകയ്ക്കും മികച്ച 
റിപ്പോര്‍ട്ടര്‍ക്കുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്ക്കാരം സ്വന്തമാക്കുന്നതിനും സുബിതയ്ക്ക് കഴിഞ്ഞു.



ഇങ്ങനെ നിരവധി പുരസ്ക്കാരങ്ങളും ബഹുമതികളും തെടിയെത്തുമ്പോഴും തന്‍റെ മാധ്യമ പ്രവര്‍ത്തനം ഒരാള്‍ക്കെങ്കിലും സഹായകരം ആകാണമെന്ന
നിര്‍ബന്ധം സുബിതയ്ക്ക് ഉണ്ട്,മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറെക്കാര്യങ്ങള്‍ സമൂഹത്തിനായി ചെയ്യാനുണ്ട് എന്ന സന്ദേശമാണ് സുബിത നല്‍കുന്നത്.


മാധ്യമ പ്രവര്‍ത്തനത്തില്‍ വേറിട്ട ഇടം കണ്ടെത്തുന്ന സുബിത മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു മാതൃകയാണ്, സമൂഹത്തില്‍ മാധ്യമ 
പ്രവര്‍ത്തനത്തിന് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഒക്കെ സുബിതയെ പോലുള്ളവര്‍ തന്നെയാണ് മറുപടി,


അതെ,സുബിത പറയുന്നത് പോലെ മാധ്യമ പ്രവര്‍ത്തനം ഒരു സാമൂഹ്യ സേവനം കൂടിയാണ്,തൂലികയും മൈക്ക് ഐഡിയും സാമൂഹ്യ സേവനത്തിന്‍റെ 
ആയുധമെന്ന സന്ദേശമാണ് സുബിത തന്‍റെ മാധ്യമ പ്രവര്‍ത്തനത്തിലൂടെ നല്‍കുന്നത്.