സഖാവിന്റെ കൈ പിടിച്ച്; സമരത്തിലും ജീവിതത്തിലും ഞങ്ങൾ ഒരുമിച്ച്; വിശേഷങ്ങൾ പങ്കു വെച്ച് മന്ത്രി ജി ആർ അനിലും കുടുബവും
കമ്മ്യൂണിസ്റ്റുകാർ എല്ലാവരും നിരീശ്വരവാദികള്‍ അല്ല
ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ ഈ വിഷു ദിനത്തിലും ഔദ്യോഗിക തിരക്കിലാണ്. രാവിലെ മുതൽ ഔദ്യോഗിക തിരക്കുകൾ എങ്കിലും വൈകുന്നോരം കുടുബത്തിനൊപ്പം ചേരാനാണ് തീരുമാനം. പല വിശേഷ ദിവസവും ജി.ആറിന് ഇങ്ങനെയാണ്. പെതു പ്രവർത്തനത്തിൽ തിരക്കിലായി പോകും. ഇത്തവണത്തെ വിഷുവിനെ മന്ത്രി കുടുംബത്തിന് വലിയ പ്രത്യേകത ഉണ്ട്. കൊച്ചു മകൾ അനുഗ്രഹയ്ക്കും മരുമകൻ മേജർ എസ് പി വിഷ്ണുവിനൊപ്പമാണ് ആഘോഷം.
മകൾ ദേവിക ചെറുപ്പം മുതൽ കണി ഒരുക്കാറുണ്ട്. എന്നാൽ ഞാനും ഭാര്യ ലതാദേവിയും വലിയ ആചാരങ്ങൾ പിന്തുടരുന്നവരല്ലെന്നും മന്ത്രി പറയുന്നു. എങ്കിലും കണി കാണാറുണ്ട്. കമ്മ്യൂണിസ്റ്റുകാർ എല്ലാവരും നിരീശ്വരവാദികള്‍ അല്ല. അതുകൊണ്ട് തന്നെ ആചാരങ്ങൾക്ക് എതിരല്ല. ഞങ്ങളുടെത് പ്രണയ വിവാഹ മായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ ഒരേ സംഘടനയുടെ ഭാഗമായി. ഒന്നിച്ച് ഒരുപാട് സമരത്തിലും ഞങ്ങള്‍ പങ്കെടുത്തിട്ടുണ്ട്. മകൾക്കും സ്വന്തം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം ഞങ്ങൾ നൽകി. ഒരേ സംഘടനയുടെ ഭാഗമായ ഒരാളെയാണ് ദേവികയും ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്.
പൊതു പ്രവർത്തനത്തിന്‍റെ ഭാഗമായി വീട്ടിലും രാഷ്ട്രീയം സംസാരിക്കാറുണ്ട്. രണ്ട് പേരും പൊതു പ്രവർത്തകരായത്തിൽ സംഘടന കാര്യങ്ങൾ കുടുംബ വിഷയം പോലെയാണ്. പരസ്പരം ചർച്ച ചെയ്യാറുണ്ടെന്ന് ലതാ ദേവിയും ജി.ആറും ഒരുമിച്ച് പറയുന്നു. അച്ഛനെന്ന് ജി.ആർ വീട്ടിലും സൗമ്യനാണെന്ന് മകൾ പറയുന്നു. ജീവിത്തിൽ തനിക്ക് ഇത്രയും ധൈര്യം ലഭിക്കാനുള്ള കാരണങ്ങളിലൊന്ന് അച്ഛനും അമ്മയുമാണ്.
അവർ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ട ചില സമയങ്ങളിൽ അവർ ഇല്ലാത്ത നഷ്ടബോധം തോന്നിയിട്ടുണ്ട്. എന്നാൽ അന്ന് അവർ സ്വീകരിച്ചതാണ് തനിക്ക് പിന്നീട് ധൈര്യമായി മാറിയത്. ജി.ആർ അനിൽ എന്ന മുത്തച്ഛൻ അനുഗ്രഹ യ്കൊപ്പം ചില വിടൽ സമയം കണ്ടെത്താനുള്ള പാടുപെടലിലാണ്. ജി.ആർ വീട്ടിലെത്തിയാൽ അനുഗ്രഹ കുട്ടി പിന്നെ മുത്തച്ഛന്റെ മടിയിലാണ്. സമയം പോകുന്നത് അറിയാറ് പോലുമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...