കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ കലാലയങ്ങള്‍ക്ക്‌ വലിയ നഷ്ടമാണ് സമ്മാനിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എങ്ങനെയായിരുന്നു കലാലയങ്ങള്‍ ഇപ്പോള്‍ അങ്ങനെ അല്ലാതായിരിക്കുന്നു,ആര്‍ക്കും ഒരു പരിചയവും ഇല്ലാത്ത വിധത്തില്‍ 
ക്യാമ്പസുകള്‍ മാറുന്നു.ഓണ്‍ലൈന്‍ ക്ലാസ് എന്ന അനിവാര്യത ഉള്‍ക്കൊള്ളുമ്പോള്‍ ക്യാമ്പസുകള്‍ അവരുടെ നഷ്ടം തിരിച്ചറിയുകയും ചെയ്യുന്നു.



സൌഹൃദങ്ങള്‍,പ്രണയം അങ്ങനെ ക്യാമ്പസ്‌ ജീവിതം തന്നെ നഷ്ടമാകുന്ന കാലത്ത്,ഒരു കൂട്ടം വിദ്യാര്‍ഥികള്‍ അവരുടെ മാഗസിന്‍ ഓണ്‍ലൈന്‍ 
ആയി പുറത്തിറക്കി,നിലവിലെ സാഹചര്യത്തില്‍ എല്ലാ കാമ്പസുകള്‍ക്കും ഇതൊരു മാതൃകയാണ്,
ലോക്ക് ഡൌണ്‍ സമയത്ത് എങ്ങനെ വീട്ടിനുള്ളിൽ ഇരുന്നുകൊണ്ടു തന്നെ പ്രവർത്തിക്കാം എന്ന ചിന്തയുടെ ഭാഗമായി ആണ് കിളിമാനൂർ വിദ്യ അക്കാദമി 
ഓഫ് സയൻസ് ആൻഡ് ടെക്നോളജി ലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് തൂലിക എന്ന പേരിൽ ഒരു ഓൺലൈൻ മാഗസിൻ പുറത്തിറക്കാൻ 
തീരുമാനിക്കുന്നത്.


Also Read:'ഒരു ഇന്ത്യന്‍ പ്രതികാരം' ഷോര്‍ട്ട്ഫിലിം ശ്രദ്ധേയമാകുന്നു
പ്രശസ്ത സിനിമ നടൻ ഇബ്രാഹിം കുട്ടിയാണ് മാഗസിന്‍ ഓണ്‍ലൈനായി  പ്രകാശനം  ചെയ്തത്. 
ഈ ഓൺലൈൻ മാഗസിനിൽ കഴിഞ്ഞ രണ്ടു വർഷക്കാലത്തെ എൻഎസ്എസ് യൂണിറ്റിന്റെ പ്രവർത്തനങ്ങളും അനുഭവങ്ങളും ക്രോഡീകരിക്കുകയും അവ 
മറ്റുള്ളവർക്ക് മാതൃക ആകുന്ന തരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുകയും ചെയ്യുന്നു.ചന്തു ബിഎം ആണ് മാഗസിന്‍ എഡിറ്റര്‍,അധ്യാപകരുടെയും എന്‍എസ്എസ് 
യൂണിറ്റിലെ അംഗങ്ങളുടെയും മറ്റ് വിദ്യാര്‍ഥികളുടേയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഈ ഓണ്‍ലൈന്‍ മാഗസിന്‍ യാതാര്‍ത്ഥ്യം ആയതെന്ന് ചന്തു പറയുന്നു.
ഏതു പ്രതിസന്ധിയും ഒരു അവസരമാക്കാൻ സാധിക്കും എന്ന സന്ദേശമാണ് ഈ മാഗസിനിലൂടെ ഈ കൂട്ടുകാര്‍ നല്‍കുന്നത്.


ഓണ്‍ലൈന്‍ വായനയുടെ പുത്തന്‍ അനുഭവം കലാലയ മാഗസിന്‍റെ രൂപത്തിലും ഇതോടെ തുടങ്ങിക്കഴിഞ്ഞു.