സംസ്ഥാനത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ വിമര്‍ശനം നടത്തുന്നു എന്ന ആരോപണം പ്രതിപക്ഷ നേതാവിന് നേര്‍ക്കുണ്ടായി.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയ്ക്കെതിരെ ട്രോളുകളുമായി ഇടത് പക്ഷത്തെ പിന്തുണയ്ക്കുന്ന സൈബര്‍ പോരാളികള്‍ രംഗത്ത് വരുകയും ചെയ്തു.


സംസ്ഥാന സര്‍ക്കാരിനെ പലഘട്ടത്തിലും രമേശ്‌ ചെന്നിത്തല  രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ 
സംസ്ഥാനത്തെ കൊറോണ വൈറസ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളെ തുരങ്കം വെയ്ക്കുന്നതാണ് എന്ന ആരോപണം സംസ്ഥാനത്തെ ഇടത് പക്ഷ സര്‍ക്കാരിനെ 
അനുകൂലിക്കുന്നവരില്‍ നിന്നും  ഉണ്ടായി.പ്രതിപക്ഷ നേതാവ് ഉന്നയിച്ച വളരെ ഗൗരവമുള്ള ആരോപണമായിരുന്നു വ്യക്തി വിവരങ്ങള്‍ അമേരിക്കന്‍ 
കമ്പനിക്ക് ചോര്‍ത്തി നല്‍കുന്നു എന്ന ആരോപണമാണ് രമേശ്‌ ചെന്നിത്തല ഉന്നയിച്ചത്.കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ അമേരിക്കന്‍ 
സ്വകാര്യ കമ്പനിക്ക് വില്‍ക്കുന്നു എന്ന ആരോപണമുന്നയിച്ചതിനൊപ്പം ഈ കമ്പനി ശേഖരിക്കുന്ന വിവരങ്ങള്‍ മറിച്ച് വില്‍ക്കുന്നില്ല എന്ന് എന്ത് ഉറപ്പാണെന്നും
മുഖ്യമന്ത്രിയോട് ചോദിച്ചു.സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് കീ​ഴി​ലു​ള്ള സി​ഡി​റ്റി​നോ ഐ​ടി മി​ഷ​നോ ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന ജോ​ലി അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​യെ ഏ​ല്പി​ച്ച​ത് 
എ​ന്തി​നാ​ണ് എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.എന്നാല്‍ പ്രതിപക്ഷ നേതാവ് ആരോപിക്കുന്ന കമ്പനി ഒരു പിആര്‍ കമ്പനി അല്ല എന്ന് മാത്രമാണ് 
മുഖ്യമന്ത്രി പറഞ്ഞത്,


എന്നാല്‍ പിന്നീട് സര്‍ക്കാര്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഇ​നി സ​ര്‍​ക്കാ​ര്‍ വെ​ബ്സൈ​റ്റി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്താ​ല്‍ മ​തി​യെ​ന്ന പു​തി​യ ഉ​ത്ത​ര​വ് സര്‍ക്കാര്‍ പുറപ്പെടുവിക്കുകയും 
ചെയ്തു.ഇത് പ്രതിപക്ഷ നേതാവിന്‍റെ രാഷ്ട്രീയ വിജയമാണ്.അതിനിടെ പ്രതിപക്ഷത്തെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത് 
വന്നിരുന്നു.വിമര്‍ശിക്കാന്‍ വേണ്ടി മാത്രം വിമര്‍ശിക്കുന്നവരായി പ്രതിപക്ഷം മാറുന്നു.സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം എല്ലാ ദിവസവും കുളിച്ച് കുപ്പായവുമിട്ട് ഇറങ്ങുന്ന രീതി ശെരിയല്ല 
തുടങ്ങിയ വിമര്‍ശനങ്ങളാണ് സുരേന്ദ്രന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്.


Also Read:ദുരൂഹതയോഴിയാതെ സ്പ്രിം​ഗ്ള​ര്‍;മലക്കം മറിഞ്ഞ് സര്‍ക്കാര്‍!


എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ അ​മേ​രി​ക്ക​ന്‍ കമ്പനി​യാ​യ സ്പ്രിം​ഗ്ള​ര്‍ വ​ഴി​യു​ള്ള കോ​വി​ഡ് വി​വ​ര​ശേ​ഖ​രം അ​വ​സാ​നി​പ്പി​ക്കുന്നതിന് 
 തീരുമാനം എടുത്തത് യുഡിഎഫ് നെ സംബന്ധിച്ചടുത്തോളം വലിയ നേട്ടമാണ്,മുഖ്യമന്ത്രി ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത് പ്രതിപക്ഷ ആരോപണം 
ഭയന്ന് മാത്രമല്ല എന്ന് ഉറപ്പാണ്,കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമായ അന്വേഷണം നടത്തിയുള്ള തീരുമാനം ആകുന്നതിനാണ് സാധ്യത.
എന്തായാലും ഇത് നിലവില്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ക്ഷീണമാണ്. രാഷ്ട്രീയമായി ഉപയോഗിക്കാന്‍ 
പ്രതിപക്ഷത്തിന് സര്‍ക്കാര്‍ അറിഞ്ഞോ അറിയാതെയോ ഒരു ആയുധം നല്‍കി എന്നതാണ് അമേരിക്കന്‍ കമ്പനിയുടെ കാര്യത്തില്‍ ഉണ്ടായത്.
ട്രോള്‍ സഖാക്കളില്‍ നിന്നും ചെന്നിത്തലയ്ക്ക് കുറച്ച് നാളത്തേക്ക് ഇനി ആക്രമണം ഉണ്ടാകില്ല.പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കൃത്യമായ ഇടപെടല്‍ 
നടത്താന്‍ ചെന്നിത്തലയ്ക്ക് കഴിഞ്ഞു എന്ന് അദ്ധേഹത്തിന്‍റെ അണികള്‍ക്ക് ആശ്വസിക്കുകയും ചെയ്യാം.