വെള്ളിയാഴ്ച പൊതുവേ ദേവിയെ ഭജിക്കുന്നതിന് നല്ല ദിനമാണ്.  എന്നാൽ അതേ ദിവസം കാർത്തികയും കൂടി ആയാൽ കൂടുതൽ നല്ലത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

2020 മെയ് 22 വെള്ളിയാഴ്ചയായ ഇന്ന് കാർത്തിക നാൾ വരുന്നുണ്ട് കൂടാതെ ഇന്ന് അമാവാസിയും കൂടിയാണ്. ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരുന്നതിനെയാണ് അമാവാസി എന്നുപറയുന്നത്.   ഭക്തിയോടെ അമാവാസി വ്രതമെടുത്താൽ പൂർവീകരുടെ അനുഗ്രഹം ലഭിക്കുമെന്നും വിശ്വാസമുണ്ട്.  


Also read: ടെൻഷൻ ഉണ്ടോ..? കൃഷ്ണനെ ഭജിച്ചോളൂ... 


കാർത്തികയും അമാവാസിയും വെള്ളിയാഴ്ചയും വരുന്ന ഇന്ന് വ്രതാനുഷ്ഠാനത്തോടെ ലക്ഷ്മിദേവിയെ പ്രാർത്ഥിക്കുന്നതും വളരെ നല്ലതാണ്.   പ്രത്യേകിച്ചും സാമ്പത്തികാഭിവൃദ്ധിയ്ക്ക് ഇത് വളരെ നല്ലതാണ്.  


എത്ര കരുതലോടെ ജീവിച്ചാലും ഒരുക്കലെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കാത്തവർ വളരെ വിരളമാണ്.  ഈ ദുരിതങ്ങളിൽ നിന്നും കരകയറാൻ ലക്ഷ്മിദേവിയെ പ്രാർത്ഥിക്കുകയാണ് നല്ലത്.  


Also read: നിത്യവും വീടുകളിൽ കർപ്പൂരം ഉഴിയുന്നത് നന്ന്...


വ്രതം എടുക്കുന്ന ആൾ രാവിലെ കുളികഴിഞ്ഞ് നിലവിളക്ക് കൊളുത്തി 'ഓം ശ്രീയൈ നമ:' എന്ന മന്ത്രം 108 തവണ ജപിക്കണം.  ശേഷം സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി കനകധാരാ സ്തോത്രം, ലളിതാസഹസ്രനാമം എന്നിവ പാരായണം ചെയ്യുക.   കൂടാതെ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും കരകയറാൻ മഹാലക്ഷ്മ്യഷ്ടകം പ്രഭാതത്തിലും സന്ധ്യയ്ക്കും ജപിക്കുക.  


ഇത് മഹാലക്ഷ്മിയ്ക്ക് പ്രീതികരമായ വ്രതമായതിനാൽ  പൂർണ്ണ ഉപവാസം പാടില്ല.  അന്നേദിവസം വീട്ടിൽ പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.  ഒരിക്കൽ മാത്രമേ അരിയാഹാരം പാടുള്ളൂ.  മറ്റു നേരങ്ങളിൽ പഴവർഗ്ഗങ്ങൾ കഴിക്കാം.  മഹാലക്ഷ്മിയെ ധ്യാനിച്ച് ധാനധർമ്മങ്ങൾ നല്കുന്നത് ഉത്തമമാണ്.