ചില പ്രത്യേക സമയങ്ങളില്‍ പ്രാര്‍ത്ഥന നടത്തിയാല്‍ ഫലം ഉറപ്പെന്ന് മാത്രമല്ല ഇരട്ടിഫലവും ലഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

സൂര്യോദയത്തിന് മൂന്ന് മണിക്കൂര്‍ മുന്‍പുള്ള ബ്രാഹ്മ മുഹൂര്‍ത്തം മുതല്‍ സൂര്യോദയം വരെയുള്ള സമയമാണ് പ്രാര്‍ത്ഥനയ്ക്ക് അതി വിഷിഷ്ടമെന്നാണ് അറിയപ്പെടുന്നത്.


സുര്യോദയത്തിന് മുന്‍പ് തന്നെ ഉണര്‍ന്നെഴുന്നേറ്റ് കുളി ശുദ്ധികര്‍മ്മങ്ങള്‍ നടത്തിയ ശേഷം ഗൃഹത്തിലെ പൂജാമുറിയിലോ ഈശ്വരാരാധനാ സ്ഥലത്തോ നിലവിളക്ക് കൊളുത്തിവെച്ച് പ്രാര്‍ത്ഥിക്കണമെന്നാണ് വിശ്വാസം.


തുടര്‍ന്ന് സൂര്യാദര്‍ശനം വരെയുള്ള സമയം നാമജപം, മന്ത്രജപം, സ്‌തോത്രജപം, ധ്യാനം തുടങ്ങിയവ അനുഷ്ഠിക്കുന്നത് നല്ലതാണ്. ഇതുമൂലം വീടിന് ഐശ്വര്യവും വീട്ടിലുള്ളവര്‍ക്ക് ഏകാഗ്രത, കര്‍മ്മശേഷി, ആരോഗ്യം തുടങ്ങിയ ഗുണങ്ങള്‍ കൈവരുമെന്നുമാണ് വിശ്വാസം.


കുലദേവത, ഇഷ്ടദേവത, പിതൃക്കള്‍, ഗുരു, മാതാപിതാക്കള്‍ എന്നിവരെ ഭക്തി പൂര്‍വ്വം പൂജിക്കുകയും സ്മരിക്കുകയും ചെയ്ത ശേഷം വേണം രാവിലെയുള്ള കര്‍മ്മങ്ങളില്‍ പ്രവേശിക്കാനെന്നാണ് വിശ്വാസം.


സൂര്യോദയത്തിന് മുന്‍പ് വീട്ടിലെ എല്ലാ അംഗങ്ങളും ഉണര്‍ന്നിരിക്കണം. അല്ലാത്തപക്ഷം വീടിന് ഐശ്വര്യമുണ്ടാകില്ല എന്നാണ് പുരാണങ്ങളില്‍ പറയുന്നത്.


പ്രഭാതത്തില്‍ സൂര്യോദയത്തിന് മുന്‍പ് എന്നപോലെ സായംസന്ധ്യയില്‍ സൂര്യാസ്തമയത്തിനുമുമ്പും വീട് അടിച്ചുവാരി വൃത്തിയാക്കി വെള്ളം തളിച്ച ശേഷം നിലവിളക്ക് കൊളുത്തണമെന്നാണ് മുതിര്‍ന്നവര്‍ പറയുന്നത്. 


കൂടാതെ വീടുകളില്‍ രാവിലെയും വൈകുന്നേരവും ദീപം തെളിയിക്കുന്നത് നല്ലതാണ്.  ഇങ്ങനെ ചെയ്താല്‍ വീട്ടില്‍ ഐശ്വര്യം വിളയാടുമെന്നാണ് വിശ്വാസം.