രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ഈ ഷോഡശ നാമ സ്തോത്രം ജപിക്കുന്നത്‌ ഉത്തമമാണ്.  വിഷ്ണുവിന്‍റെ 16 നാമങ്ങളെയാണ് ഷോഡശ നാമങ്ങള്‍ എന്നറിയപ്പെടുന്നത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ നാമം ഭക്തിയോടെ രാവിലെ ജപിച്ചാല്‍ സര്‍വ്വൈശ്വര്യം ഉണ്ടാകുമെന്നും വിഷ്ണുലോകത്തെ പ്രാപിക്കുമെന്നുമാണ് വിശ്വാസം. ഭഗവാന്‍റെ പതിനാറു നാമങ്ങളെ ഇപ്രകാരമാണ് പറയുന്നത് മരുന്ന് (ഔഷധ സേവ സമയം) ഉപയോഗിക്കുന്ന സമയത്ത് വിഷ്ണു, ഭക്ഷണം കഴിക്കുന്ന സമയത്ത് ജനാര്‍ദ്ദനന്‍, കിടക്കുന്ന സമയത്ത് പദ്മനാഭന്‍, വിവാഹം തുടങ്ങിയ മംഗള മുഹൂര്‍ത്തത്തില്‍ പ്രജാപതി, യുദ്ധസമയത്ത് ചക്രധരന്‍, വേര്‍പാട് 


സമയത്ത് ത്രിവിക്രമന്‍, ശരീരം വെടിയുന്ന സമയത്ത് നാരായണന്‍, ഇഷ്ടടര്‍ശന സമയത്ത് ശ്രീധരന്‍, ദു:സ്വപ്‌നങ്ങള്‍ കാണുന്ന സമയത്ത് ഗോവിന്ദന്‍, വിഷമ സമയത്ത് മധുസൂദനന്‍, കാനനത്തില്‍ (കാട്ടില്‍) നരസിംഹം, തീയില്‍ ജലാശയം, ജലത്തില്‍ വരാഹം, പര്‍വ്വതത്തില്‍ രഘുനന്ദനം, ഗമനത്തില്‍ വാമനം, എല്ലാകാലത്തും മാധവം. 


ഷോഡശ നാമ സ്തോത്രം


ഔഷധേ ചിന്തയേദ്വിഷ്ണും ഭോജനേ ച ജനാര്‍ദ്ദനം


ശയനേ പത്മനാഭം ച വിവാഹേ ച പ്രജാപതീം


യുദ്ധചക്രധരം ദേവം പ്രവാസേ ച ത്രിവിക്രമം


നാരായണം തനുത്യാഗേ ശ്രീധരം പ്രിയസംഗമേ


ദു:സ്വപ്നേ സ്മരഗോവിന്ദം സങ്കട മധുസൂദനം


കാനനേ നരസിംഹം ച പാവകേ ജലശായിനം


ജലമധ്യേ വരാഹം ച പര്‍വ്വതേ രഘുനന്ദനം


ഗമനേ വാമനം ചൈവ സര്‍വ്വകാലേഷു മാധവം


ഷോഡശൈതാനിനാമാനി പ്രാതരുത്ഥായ യ: പഠേല്‍


സര്‍വ്വപാപവിനിര്‍മുക്തോ വിഷ്ണുലോകേ മഹീയതേ.