മണിരത്നം ഇന്ത്യൻ  സിനിമയിൽ സൃഷ്ട്ടിച്ചെടുത്ത സാമ്രാജ്യം അത് സമാനതകളില്ലാത്തതാണ്. ഓരോ നടനും നടിയും ആഗ്രഹിക്കുന്നത് ഒരിയ്ക്കലെങ്കിലും മണിരത്‌നം സിനിമയുടെ ഭാഗമാകുന്നതിനാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എത്ര വ്യത്യസ്തമായ വിഷയം സിനിമയ്ക്ക് പ്രമേയമാക്കാനും മണിരത്നത്തിന് മടിയില്ല. ഒരു സിനിമയുടെ മാത്രം പേരെടുത്ത് പറയുന്നതിൽ കാര്യമില്ല, മണിരത്നത്തിന്റെ സിനിമകളെല്ലാം അങ്ങനെ വ്യത്യസ്തമാണ്.


അതിനെല്ലാം ഒരു മണിരത്നം ടച്ചുമുണ്ട്. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ മണിരത്നം സഞ്ചരിക്കും. എത്ര മനോഹാരിതയോടെയാണ് മണിരത്നം സിനിമയുടെ ഓരോ സീനും ഒപ്പിയെടുക്കുന്നത്. 


ലോക്ക്ഡൌണ്‍ ശ്വാസ൦ മുട്ടിക്കുന്നു, സംവിധായികയാകാനൊരുങ്ങി പാര്‍വതി?


 


മണിരത്നത്തിന്റെ സിനിമകൾ ഹൃദയസ്പർശിയാണ്. മനുഷ്യ വികാരങ്ങളെ അത് പലപ്പോഴും തട്ടിയുണർത്തും. ചിലപ്പോൾ പ്രണയമായി ചിലപ്പോൾ വിരഹമായി നൊമ്പരമായി കുടുംബ ബന്ധമായി ഒക്കെ അതങ്ങനെ മുന്നോട്ട് പോകും....


മണിരത്നം സിനിമകളിലെ പ്രണയ രംഗങ്ങൾ ആസ്വാദകന്റെ ഉള്ളിലെ പ്രണയത്തെ ഉണർത്തും, കഥാപാത്രമായി കഥയിൽ ലയിച്ച് പ്രേക്ഷകനുമങ്ങനെ പ്രണയിച്ച് നടക്കുന്ന അവസ്ഥ. അതിലും വലിയ അംഗീകാരമൊന്നും ഒരു സംവിധായകന് കിട്ടാനുമില്ല. 


'എനിക്ക് ശ്വാസം മുട്ടുന്നു'... ജോര്‍ജ്ജിന്റെ അന്ത്യവാചകമിപ്പോള്‍ മുദ്രാവാക്യ൦


 


എത്ര സുന്ദരമായാണ് മണിരത്നം പ്രണയമൊരുക്കുന്നത്. എത്ര ആകാംക്ഷയോടെയാണ് മണിരത്നം അധോലോക നായകൻമാരുടെ കഥ പറയുന്നത്. ഇങ്ങനെയെത്രയെത്ര സൃഷ്ട്ടികൾ. 


വെറു സിനിമയല്ല മണിരത്നത്തിന്റേത്. ഹൃദയമുള്ള സിനിമകൾ, മനുഷ്യ വികരങ്ങളെ ഉൾക്കൊള്ളുന്ന സിനിമകൾ, അങ്ങനെ എന്ത് പറഞ്ഞാലും അധികമാകില്ല.


അയ്യപ്പനും കോശിയുമാകാന്‍ സൂര്യയും കാര്‍ത്തിയും...?


കൊതിപ്പിക്കുന്ന പ്രണയമുള്ള സിനിമകൾ, പ്രണയ രംഗങ്ങളിൽ വ്യത്യസ്തത ആവിഷ്ക്കരിക്കുന്ന സിനിമകൾ, അങ്ങനെ മണിരത്നം ശരിക്കും ഇന്ത്യൻ സിനിമയിലെ രത്നം തന്നെയാണ്. 


മണിരത്നം സിനിമയിലെ പ്രണയ ഗാനങ്ങൾ പ്രണയമെന്ന വികാരത്തെ  തീവ്രമായി ഉൾക്കൊള്ളുന്നു. മിക്കവാറും മണിരത്നം സിനിമകളിൽ ബസിനുള്ളിലെ പ്രണയമുണ്ടാകും. അങ്ങനെ ഒന്ന് പ്രണയിക്കാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. അതേ, ഇങ്ങനെയൊക്കെ മണിരത്നത്തിനല്ലാതെ ആർക്കാണ് കഴിയുക.