സംഘപരിവാറിലെ ഏറ്റവും ശക്തനായ നേതാവായിരുന്നു പ്രവീൺ തൊഗാഡിയ.


COMMERCIAL BREAK
SCROLL TO CONTINUE READING

വിശ്വഹിന്ദു പരിഷത്തിന്റെ നേതാവായി സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയുടെ ചാലക ശക്തിയായി നിറഞ്ഞ് നിന്ന പ്രവീൺ തൊഗാഡിയ, അയോദ്ധ്യാ പ്രക്ഷോഭമായാലും ഗുജറാത്തിലെ കലാപമായാലും ഗോ സംരക്ഷണ യാത്രകളായാലും സംഘ പരിവാറിൽ കൃത്യമായ ഇടം നേടാൻ കഴിഞ്ഞ നേതാവായിരുന്നു പ്രവീൺ തൊഗാഡിയ. 


വിട്ട് വീഴ്ച്ചയില്ലാത്ത നിലപാട് തീവ്ര മായ പ്രസംഗങ്ങൾ അങ്ങനെ വിശ്വഹിന്ദു പരിഷത്തിനെ സംഘടിത ശക്തിയായി നയിക്കുന്നതിന് പ്രവീൺ തൊഗാഡിയയ്ക്ക് കഴിഞ്ഞിരുന്നു. 


അങ്ങനെ കരുത്തനായ നേതാവായി നിൽക്കുമ്പോൾ തന്നെ പ്രവീൺ തൊഗാഡിയ സംഘ പരിവാർ നേതൃത്വവുമായി അകലാൻ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്ത് തന്നെയായിരുന്നു പ്രവീൺ തൊഗാഡിയുടേയും തട്ടകം. 


പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കൊണ്ട് പല വിഷയങ്ങളിലും തൊഗാഡിയ രംഗത്ത് വരുകയും ചെയ്തു. മാത്രമല്ല ആർഎസ് എസ് നേതൃത്വവുമായി ഇടഞ്ഞ തൊഗാഡിയ വിശ്വഹിന്ദു പരിഷത്ത് നേതൃത്വത്തിൽ നിന്ന് മാറി നിൽക്കാൻ തയ്യാറാകാതെ സ്വന്തം പാനലുമായി വിശ്വഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര നേതൃത്വത്തിലേക്ക് മത്സരിച്ച് പരാജയപെടുകയും ചെയ്തു. 


പിന്നാലെ വിശ്വഹിന്ദു പരിഷത്തിന് ബദലായി അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന് രൂപം നൽകുകയും ആർ എസ് എസും ബിജെപിയും ഹിന്ദുക്കളെ വഞ്ചിക്കുകയാണെന്ന ആരോപണവുമായി രംഗത്തിറങ്ങുകയും ചെയ്തു. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന് കേരളത്തിലും സംഘടനാ സംവിധാനമുണ്ടായിരുന്നു. 


എ എച്ച്പിയുടെ ദേശീയ സെക്രട്ടറിയായി ഹൈന്ദവ സംഘടനാ നേതാവും സംഘപരിവാർ നേതാവുമായ പ്രതീഷ് വിശ്വനാഥുമുണ്ടായിരുന്നു. എന്നാൽ ഏറെ വൈകാതെ പ്രതീഷ് വിശ്വനാഥ് എ എച്ച്പിയുടെ  നേതൃത്വത്തിൽ നിന്ന് രാജിവെയ്ക്കുകയും എ എച് പി യുമായുള്ള ബന്ധം ഉപേക്ഷിച്ച് കൊണ്ട് ഹൈന്ദവ സംഘടനാ പ്രവർത്തനത്തിൽ സജീവമാവുകയും ചെയ്തു. 


ഇന്നിപ്പോൾ മിന്നൽ മുരളിയുടെ സെറ്റ് തകർത്ത് കൊണ്ട് എഎച്ച്പി കേരളത്തിലെ സാനിധ്യം അറിയിക്കുമ്പോൾ സംഘപരിവാർ തന്നെയാണ് പ്രതിരോധത്തിലാക്കുന്നത്. ചില മാധ്യമങ്ങൾ, ചില രാഷ്ട്രീയ നേതാക്കൾ, ചില സാംസ്ക്കാരിക നായകർ എന്നിവരൊക്കെ എ എച് പി എന്നതിനെ സംഘ പരിവാർ സംഘടനയാണ് എന്ന് തന്നെയാണ് ധരിച്ച് വെച്ചിരിക്കുന്നത്. 


പലരുടേയും വിമർശനം സംഘ പരിവാറിനെ തിരായി മാറുകയാണ്. എഎച്ച്പിയെ ചാരി സംഘ പരിവാറിനെക്കടന്ന് ആക്രമിക്കുന്നവരുടെ രാഷ്ട്രീയ അജണ്ട ഒരു പക്ഷേ എ എച്ച്പി എന്ന തീവ്ര നിലപാടുള്ള സംഘടനയുടെ അക്രമങ്ങൾക്ക് നേരെയുള്ള കണ്ണടച്ച് ഇരുട്ടാക്കലാകാം. ചിലരുടെ ആഗ്രഹവും അതാണ് ആരോ ചെയ്ത കുറ്റം സംഘ പരിവാറിന്റെ മേൽ കെട്ടിവെയ്ക്കുക എന്നത്.