ബ്രിട്ടീഷ് ദമ്പതികള്‍ക്ക് നല്‍കിയ മകള്‍ അമ്മയെ തേടിയെത്തിയ കഥയാണ് ഇത്...


COMMERCIAL BREAK
SCROLL TO CONTINUE READING

കൊസ്മെറ്റിക് അക്യുപഞ്ചറിസ്റ്റാ(cosmetic acupuncturist)യ മെലിസയ്ക്ക് ഇപ്പോള്‍ പ്രായം 35ആണ്. സുഫോക്കിലാണ് മെലിസയുടെ താമസം. രണ്ടാം മാസത്തിലാണ് ശ്രീലങ്കയിലെ ഒരു കോണ്‍വന്‍റില്‍ നിന്നും ബ്രിട്ടീഷ് ദമ്പതികള്‍ മെലിസയെ ദത്തെടുക്കുന്നത്. 


പിന്നീട് 25 വർഷത്തിനു ശേഷമാണ് മെലിസ അമ്മ വിജയലക്ഷ്മിയെയും തന്‍റെ കുടുംബത്തെയും കണ്ടുമുട്ടിയത്. അതിന് ശേഷം മൂന്നു തവണ മെലിസ ഇവരെ കാണാനെത്തി. മൈലുകള്‍ അകലെയാണെങ്കിലും വിജയലക്ഷ്മിയുടെയും കുടുംബത്തിന്‍റെയും സഹായത്തിന് മെലിസ എപ്പോഴുമുണ്ട്.


''ഒരു മെയിലില്‍ വന്ന ഫോട്ടോയിലൂടെയാണ് അമ്മയെ ഞാന്‍ ആദ്യമായി കാണുന്നത്. എന്നെപോലെ തന്നെ കണ്ണുകളുള്ള അവര്‍ എന്‍റെ അമ്മയായിരുന്നു. അവരെ കണ്ടപ്പോള്‍ ഞാനും ഈ ലോകത്തിലെ ഒരു ഭാഗമാണെന്നു തോന്നി. 1985 ൽ ശ്രീലങ്കയിലെ ഒരു കോൺവെന്റിൽ നിന്ന് എന്റെ ബ്രിട്ടീഷ് മാതാപിതാക്കൾ എന്നെ ദത്തെടുത്തപ്പോൾ രണ്ട് മാസമായിരുന്നു എന്‍റെ പ്രായം. 


മരിച്ചിട്ടും എന്തിനിങ്ങനെ... ജീവിച്ചിരിക്കുമ്പോള്‍ എഴുതാമായിരുന്നില്ലേ...


ദത്തെടുത്ത മകളാണെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍, എന്റെ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയായിരുന്നു. എന്നാലും, സ്വന്തം അമ്മയെ കാണാന്‍ മനസാഗ്രഹിച്ചിരുന്നു. ഞങ്ങളുടെ ഒരു ഫോട്ടോ, അമ്മയുടെ ജനന തീയതി, പേരിന്റെ ആദ്യഭാഗം- വിജയലക്ഷ്മി -ഇത്രമാത്രമായിരുന്നു അമ്മയെ കുറിച്ച് എനിക്കുണ്ടായിരുന്ന അറിവ്. എനിക്ക് സഹോദരങ്ങള്‍ ഉണ്ടോയെന്നും അമ്മ എന്നെ എന്തിനാണ് ഉപേക്ഷിച്ചതെന്നും എപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ടായിരുന്നു. 


അമ്മയെയും കുടുംബത്തെയും കണ്ടെത്തുമെന്ന് ആറാം വയസില്‍ ഞാന്‍ തീരുമാനിച്ചു, പതിനെട്ടാം വയസില്‍ വീടുവിട്ടിറങ്ങിയ ഞാന്‍ ഇപ്സ്‌വിച്ചിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യാൻ തുടങ്ങി.കുടുംബത്തെ കണ്ടെത്തണമെന്നു അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും എവിടെ നിന്ന് തുടങ്ങണമെന്ന് അറിയില്ലായിരുന്നു.


അങ്ങനെ ഇരുപത്തിനാലാം വയസില്‍, 2009 ഒക്ടോബറിൽ കൊളംബോയില്‍ പോയ ഒരു സുഹൃത്തിനോട് സഹായമഭ്യര്‍ത്ഥിച്ചു. അവിടെയെത്തി അഞ്ചാം ദിവസമാണ് അവന്‍ എന്നെ ഫോണ്‍ വിളിക്കുന്നത്. അമ്മയെ കണ്ടെത്തിയെന്നും അമ്മയ്ക്കിപ്പോള്‍ 61 വയസാണെന്നും അവന്‍ പറഞ്ഞു. കൂടാതെ, തന്റെ കുടുംബത്തില്‍ സഹോദരന്മാരായ അശോക് (29), അരുൺ (26), മുത്തശ്ശി ചിന്നമ്മ (80) എന്നിവരുമുണ്ടെന്ന് അവന്‍ പറഞ്ഞു. 


'ഗര്‍ഭിണിയെ കൊന്നതിന് പ്രതികാരം..'? റേഷന്‍ കട തകര്‍ത്ത് കാട്ടാനയും കുട്ടിയാനയും


എന്റെ കുടുംബത്തിന്റെ ചിത്രങ്ങളും അവന്‍ പങ്കുവച്ചു. എന്‍റെ ശരീരപ്രകൃതി തന്നെയായിരുന്നു അമ്മയ്ക്ക്. മുത്തശ്ശിയ്ക്ക് തന്റെ നീലകണ്ണുകളും സഹോദരന്‍മാര്‍ക്ക് തന്റെ പുഞ്ചിരിയും ഉണ്ടായിരുന്നു. എനിക്ക് തമിഴ് സംസാരിക്കാന്‍ അറിയില്ല. എന്നാല്‍, സുഹൃത്തിന്റെ കസിന്‍ അമ്മയുമായി സംസാരിച്ച് കണ്ടുമുട്ടാന്‍ തീരുമാനിച്ചു.  


അങ്ങനെ കോളംബോയിലെത്തിയ ഞാന്‍ അമ്മയെ കണ്ടു. അഞ്ചടി രണ്ടിഞ്ചാണ് അമ്മയുടെ ഉയരം. സുഹൃത്തിന്‍റെ കസിന്‍റെ സഹായത്തോടെ അമ്മ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ മനസിലാക്കി.അന്ന് പ്ലാന്‍റേഷനില്‍ ജോലിക്ക് പോയിരുന്ന അമ്മയ്ക്ക് ലഭിച്ചിരുന്നത് തുച്ഛമായ വരുമാനമായിരുന്നു. പട്ടിണി കാരണമാണ് എന്നെ ദത്ത് നല്‍കിയത്. 


ഇതിനു പുറമേ, അന്ന് ആരോഗ്യ സംവിധാനങ്ങളും വെള്ളവും ഇവിടെ വളരെ പരിമിതമായിരുന്നു. അന്നത്തെ അവസ്ഥയില്‍ അമ്മയും സ്കൂളില്‍ പോയിരുന്നില്ല. ഇന്നും ആ സാഹചര്യങ്ങള്‍ തന്നെയാണ് ഇവിടെ. വിദ്യാഭ്യാസത്തിനുള്ള സംവിധാനമുണ്ടെങ്കിലും ടീ എസ്റ്റേറ്റ് സ്കൂളുകളിലെ ഭൂരിപക്ഷം അധ്യാപകരും വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരാണ്.


കാര്യങ്ങള്‍ ഏതുസമയവും കൈവിട്ട് പോകും... ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി WHO


എന്നെ ഗര്‍ഭം ധരിച്ചിരുന്നപ്പോള്‍ അമ്മയെ അച്ഛന്‍ ഉപേക്ഷിച്ചു പോയി. എന്‍റെ ജനന ശേഷം തിരിച്ചെത്തിയ അച്ഛന്‍ 1992ല്‍ ആത്മഹത്യ ചെയ്തു. പിന്നീടുള്ള ദിവസങ്ങളില്‍ മുഴുവന്‍ കുടുംബത്തെയും ഞാന്‍ സന്ദര്‍ശിച്ചു. ആരതിയുഴിഞ്ഞും ചന്ദനം ചാര്‍ത്തിയും അവരെല്ലാം എന്നെ വരവേറ്റു. കുടുംബത്തെ കണ്ടെത്തിയ എന്റെ സന്തോഷം കാണുമ്പോള്‍ എന്റെ ബ്രിട്ടീഷ് മാതാപിതാക്കള്‍ക്കും സന്തോഷമാണ്. 


അതിനു ശേഷം മൂന്നു തവണ ഞാന്‍ നാട്ടില്‍ പോയി. ലോക്ക്ഡൌണ്‍ ഇല്ലായിരുന്നുവെങ്കില്‍ ഇളയ സഹോദരന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകേണ്ട സമയമാണ്. അവരെ ഒരുപാട് മിസ്‌ ചെയ്യുന്നുണ്ടെങ്കിലും മൈലുകള്‍ അകലെയിരുന്നു അവരെ സഹായിക്കാന സാധിക്കുന്നുണ്ടല്ലോ എന്ന ആശ്വാസത്തിലാണ് ഞാന്‍.' -മെലിസ പറയുന്നു.