കുട്ടികൾക്ക് പനി പിടിപെടുമ്പോൾ, പലപ്പോഴും അവർ വളരെ ദുർബലരായി തീരുന്നു. കുട്ടികൾക്ക് പനി വരുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. കുട്ടികൾക്ക് പനി വരുമ്പോൾ മാതാപിതാക്കൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും, ബാക്ടീരിയ, വൈറൽ അണുബാധകൾക്കെതിരെ പോരാടാൻ ശരീരത്തിന് പനി ഒരു സ്വാഭാവിക മാർഗമാണെന്ന് ഓർമ്മിക്കണമെന്നും ആരോ​ഗ്യ വി​ദ​ഗ്ധർ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടികളിലെ പനി നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


1. ശരീരത്തിലെ ഓറൽ ടെംപറേച്ചർ 36.6 C / 97.9 F അല്ലെങ്കിൽ റെക്ടൽ ടെംപറേച്ചർ 37.0 C/ 98.6 F ആണ് സാധാരണ കണക്കാക്കുന്നത്. റെക്ടൽ ടെംപറേച്ചർ 100.4 F അല്ലെങ്കിൽ 38 C ആണെങ്കിൽ, അത് പനിയായി കണക്കാക്കപ്പെടുന്നു.


2. മൂന്ന് മാസത്തിൽ കുറവ് പ്രായമുള്ള കുട്ടിക്ക് പനി വരികയാണെങ്കിൽ ഇത് കൃത്യമായി പരിശോധിക്കുകയും ചികിത്സ ലഭ്യമാക്കുകയും വേണം. കുട്ടിക്ക് പനിയുള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വൈദ്യ സഹായം തേടേണ്ടതാണ്.


3. 90 ശതമാനത്തിലധികം കുട്ടികളിലും പനിയുടെ ഏറ്റവും സാധാരണമായ കാരണം വൈറൽ അണുബാധയാണ്. കുട്ടിയുടെ പൊതുവായ ആരോ​ഗ്യാവസ്ഥ തൃപ്തികരമാണെങ്കിൽ കുട്ടിക്ക് ആവശ്യത്തിന് ജലാംശവും ചെറിയ ആന്റി ബയോട്ടിക്കും മാത്രമേ ആവശ്യമായി വരുന്നുള്ളൂ.


4. കുട്ടിയുടെ പ്രായം, പനിയുടെ ദൈർഘ്യം, കുട്ടിയുടെ ശാരീരിക അവസ്ഥ, ലക്ഷണങ്ങൾ എന്നിവ ശ്രദ്ധിക്കണം. പ്രദേശത്ത് ഡെങ്കിപ്പനി അല്ലെങ്കിൽ മലേറിയ പോലുള്ള പകർച്ചവ്യാധി എന്നിവ ഉണ്ടോയെന്നും പരിശോധിക്കണം. ഇത്തരം സാഹചര്യത്തിൽ കൃത്യമായ ചികിത്സ ഉറപ്പാക്കണം. 


ALSO READ: Fever: സംസ്ഥാനത്ത് പനി പടരുന്നു; പനി ബാധിച്ച് 14 ദിവസത്തിനിടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് ഒന്നേകാൽ ലക്ഷത്തോളം പേർ


5. കുട്ടിയുടെ ആരോ​ഗ്യസ്ഥിതി, ശ്വസനരീതി, അലസതയോ പ്രകോപിതമോ അനുഭവപ്പെടുന്നുണ്ടോ, കുട്ടി വിളറിയിരിക്കുന്നോ, ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം. ഈ സാഹചര്യത്തിൽ, കുട്ടിക്ക് അടിയന്തിര ശ്രദ്ധ ആവശ്യമാണ്.


6. ചിട്ടയായ പരിശോധനയും വിശകലനവും നടത്തുകയും കൃത്യമായ ചികിത്സ ആരംഭിക്കുകയും വേണം. ആൻറിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം മൂത്രത്തിലെ അണുബാധ, ടൈഫോയ്ഡ് പനി അല്ലെങ്കിൽ ന്യുമോണിയ പോലുള്ള സന്ദർഭങ്ങളിൽ രോഗനിർണയത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ലക്ഷണങ്ങളെ കുറച്ച് കാണിക്കുകയും ചെയ്യും.


7. കുട്ടിക്ക് ഏഴ് ദിവസത്തിൽ കൂടുതൽ പനി നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. സാധാരണ വൈറൽ, ബാക്ടീരിയ അണുബാധകൾ കൂടാതെ, ചില ടിഷ്യു ഡിസോർഡേഴ്സ് അല്ലെങ്കിൽ ആർത്രൈറ്റിസ്, അല്ലെങ്കിൽ ഇമ്മ്യൂണോ ഡിഫിഷ്യൻസി ഡിസോർഡേഴ്സ് എന്നിവയ്ക്ക് സാധ്യതയുണ്ട്.


8. നീണ്ടുനിൽക്കുന്ന പനിയുടെ ലക്ഷണങ്ങൾ ശരീരഭാരം കുറയൽ, സന്ധി വേദന, വീക്കം, തലവേദന, ചർമ്മത്തിൽ തിണർപ്പ്, അല്ലെങ്കിൽ ലിംഫ് നോഡുകൾ വലുതാകുക എന്നിവയാണ്.
 
9. പനിയുടെ വിലയിരുത്തലിന് കുട്ടിയുടെ വളർച്ചാ പശ്ചാത്തലമോ ചരിത്രമോ ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടതാണ്. ശാരീരിക പരിശോധന, കുട്ടിയുടെ മൊത്തത്തിലുള്ള ആരോ​ഗ്യ അവസ്ഥ എന്നിവ പരിശോധിക്കുക. 


10. പനി ബാധിച്ച കുട്ടിയെ സുഖപ്പെടുത്തുന്നതിന് ആന്റിബയോട്ടിക്കുകൾ നൽകുന്നതിനേക്കാൾ മികച്ചത് ശരീരത്തിന് ആവശ്യമായ ജലാംശം നൽകുന്നതാണ്. പനി മറ്റ് പല രോഗങ്ങൾക്കും എതിരെ പോരാടാൻ സഹായിക്കുന്ന ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധമാണ്. 90 ശതമാനത്തിലധികം കുട്ടികളിലും സപ്പോർട്ടീവ് തെറാപ്പിയും ചെറിയ ആന്റിബയോട്ടിക് ഉപയോ​ഗവും മാത്രമേ ആവശ്യമായി വരുന്നുള്ളൂ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.