Water in Copper Vessel: പണ്ടൊക്കെ നമ്മുടെ വീടുകളില്‍ കുടിവെള്ളം നിറച്ചു വച്ചിരുന്നത് ചെമ്പ് പാത്രങ്ങളിലായിരുന്നു. അതായത് ചെമ്പ് പാത്രങ്ങളില്‍ നിറച്ച വെള്ളത്തിന്‍റെ  ഗുണം പഴമക്കാര്‍ പണ്ടേ മനസിലാക്കിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ ഇന്ന് കാലം മാറി, ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ പലരും കുടിവെള്ളം സൂക്ഷിക്കാൻ പ്ലാസ്റ്റിക്, സ്റ്റീല്‍ അല്ലെങ്കില്‍ ചില്ലുകുപ്പികളും മറ്റുമാണ് ഉപയോഗിക്കുന്നത്. എന്നാൽ ആരോഗ്യ ഗുണങ്ങള്‍ നോക്കിയാൽ കുടിവെള്ളം നിറയ്ക്കാൻ ഏറ്റവും അനുയോജ്യമായത് ചെമ്പ് പാത്രങ്ങളാണ്.


ആയുർവേദത്തിലും ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. ആയുർവേദം പറയുന്നതനുസരിച്ച് വാത കഫ പിത്ത ദോഷങ്ങൾ അകറ്റാൻ ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് ഉത്തമമാണ് എന്നാണ്.  


കൊളസ്ട്രോൾ മുതൽ കിഡ്നി രോഗങ്ങൾ വരെ തടുക്കാന്‍ ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളത്തിന്‌ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നമ്മുടെ ശരീരത്തിന് ധാരാളം ജലം ആവശ്യമാണ്. എന്നാല്‍, വെള്ളം ആരോഗ്യകരമായ രീതിയില്‍ കുടിയ്ക്കുമ്പോള്‍  ഇരട്ടി പ്രയോജനം ആണ് ലഭിക്കുന്നത്.  


അതായത്, ഗവേഷകർ പറയുന്നതനുസരിച്ച്, ചെമ്പ് പാത്രങ്ങളിൽ ഏകദേശം 6 മുതൽ 8 മണിക്കൂർ വരെ വെള്ളം സൂക്ഷിക്കുകയാണെങ്കിൽ, അത് വെള്ളത്തിന്‍റെ ഏറ്റവും ശുദ്ധമായ രൂപമാണെന്ന് പറയപ്പെടുന്നു. ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച  വെള്ളം കുടിച്ചാൽ, വൃക്ക, കൊളസ്ട്രോൾ, വിളർച്ച തുടങ്ങിയ രോഗങ്ങൾ നിങ്ങൾക്ക് ഒരിക്കലും നേരിടേണ്ടിവരില്ല. 


ചെമ്പ് പത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിയ്ക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ അറിയാം  


1.    ദഹനം മെച്ചപ്പെടുത്തുന്നു


 ചെമ്പ് പത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിയ്ക്കുന്നതുകൊണ്ട് ദഹനവ്യവസ്ഥ മെച്ചപ്പെടുന്നു. ഈ വെള്ളം കുടിച്ചാല്‍ ഗ്യാസ്, അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ സാധാരണ ദഹന പ്രശ്നങ്ങൾ എല്ലാം ക്രമേണ ഇല്ലാതാകും.  നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള ശരിയായ പോഷകങ്ങൾ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുന്നുവെന്ന കാര്യവും ചെമ്പ് ഉറപ്പാക്കുന്നു. ഇത്  വയറിനെ ശുദ്ധീകരിക്കുകയും കരൾ, വൃക്ക എന്നിവ ശരിയായി പ്രവർത്തിക്കാനും സഹായിക്കുന്നു.


2. 2. കാൻസർ സാധ്യത കുറയ്ക്കുന്നു


കാൻസർ കോശങ്ങളെ വളരാൻ സഹായിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ചെമ്പിൽ അടങ്ങിയിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. 


3. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു


ഒരു ചെമ്പ് പാത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന വെള്ളം കുടിയ്ക്കുന്നത്‌  ദഹനം മെച്ചപ്പെടുത്താനും അനാവശ്യ കൊഴുപ്പ് കളയുവാനും സഹായിക്കും. 


4. തൈറോയ്ഡ് ഗ്രന്ഥികളുടെ ശരിയായ പ്രവർത്തനത്തിന്


 തൈറോയ്ഡ് ഗ്രന്ഥിയിലെ പൊരുത്തക്കേടുകൾ സന്തുലിതമാക്കാൻ  ചെമ്പ് പാത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന വെള്ളം കുടിയ്ക്കുന്നത്‌ സഹായിക്കുന്നു. 


5. മുറിവുകൾ വേഗത്തിൽ സുഖപ്പെടുത്താൻ


ചെമ്പിന്‍റെ ആന്റി വൈറൽ, ആൻറി ബാക്ടീരിയൽ, ഗുണങ്ങൾ അണുബാധകൾ അകറ്റും. ശരീരത്തില്‍ ഉണ്ടാകുന്ന മുറിവുകൾ വേഗത്തിൽ സുഖപ്പെടുത്താൻ ഈ ഗുണങ്ങൾ സഹായിക്കുന്നു. അതുകൂടാതെ, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും പുതിയ കോശങ്ങളുടെ ഉത്പാദനത്തിന് സഹായിക്കുകയും ചെയ്യുന്നു.


6. ഹൃദയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു


 ചെമ്പ് പാത്രത്തിൽ സൂക്ഷിക്കുന്ന വെള്ളം നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോൾ അളവ് കുറയ്ക്കാനും സഹായിക്കും. നിങ്ങളുടെ ഹൃദയം ആരോഗ്യകരമായി നിലനിർത്താൻ ചെമ്പ് പാത്രങ്ങളിൽ നിന്നുള്ള വെള്ളം കുടിക്കുന്നതിനൊപ്പം തന്നെ, ആരോഗ്യകരമായ ഭക്ഷണങ്ങളും പതിവായി വ്യായാമം ചെയ്യുകയും വേണം.


7.  ചര്‍മ്മം ഭംഗിയായി നിലനിര്‍ത്തുന്നു 


ചർമ്മത്തിലെ ചുളിവുകൾക്കും നേർത്ത വരകൾക്കും പ്രകൃതിദത്ത പരിഹാരമാണ്  ചെമ്പ്.  ചെമ്പിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചുളിവുകളും വാർദ്ധക്യത്തിന്റെ മറ്റ് ലക്ഷണങ്ങളും കുറയ്ക്കാൻ സഹായിക്കുന്നു. 


8. അണുബാധ തടയുന്നു


ചെമ്പ് പാത്രങ്ങളിൽ നിന്ന് വെള്ളം കുടിക്കുന്നത് കുടിവെള്ളത്തിലൂടെ പടരുന്ന അനേകം അണുബാധകളെ തടയാൻ സഹായിക്കും.  ഛർദ്ദി, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന ഇ.കോളിയും കോളറ ബാസിലസ് തുടങ്ങിയ  സൂക്ഷ്മാണുക്കള്‍ ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളത്തില്‍ നിലനില്‍ക്കില്ല. 
 
9. വിളർച്ചയെ സുഖപ്പെടുത്തുന്നു


ഒരു ചെമ്പ് പാത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന വെള്ളം കുടിക്കുന്നതിലൂടെ നിങ്ങൾക്ക് വിളർച്ച തടയാൻ കഴിയും. ചെമ്പ് രക്തയോട്ടം നിയന്ത്രിക്കുകയും ഹീമോഗ്ലോബിൻ അളവ് നിലനിർത്തുകയും ചെയ്യുന്നു.


10. പക്ഷാഘാത സാധ്യത തടയുന്നു


സ്ട്രോക്കുകളും ചുഴലിദീനവും തടയാൻ ചെമ്പ് സഹായിയ്ക്കുന്നു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.