Magic Weight Loss Tips: അമിതവണ്ണം എന്നത് ഇന്ന് ഏറെക്കുറെ എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. പൊണ്ണത്തടി സൃഷ്ടിക്കുന്ന മറ്റ് ശാരീരിക  പ്രശ്നങ്ങളും ഏറെയാണ്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് ഒട്ടുമിക്ക ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കും അടിസ്ഥാന കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത് അമിതമായ വണ്ണമാണ്. ഒരു വ്യക്തി ആരോഗ്യവാനായിരിക്കുക എന്നത് വളരെ പ്രധാനമാണ്, എന്നാൽ ശരീരഭാരം നിയന്ത്രിച്ച്‌ നിര്‍ത്തുന്നതും അതേപോലെ തന്നെ പ്രധാനമാണ്.  ശരീരഭാരം കൂടുന്നത് പല രോഗങ്ങളും വിളിച്ചു വരുത്തുന്നു. ശരീരഭാരം വർദ്ധിക്കുന്നതോടെ  സ്ട്രോക്ക്, ഡയബെറ്റിസ്, ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യതയും വർദ്ധിക്കുന്നു


ശരീരഭാരം വര്‍ദ്ധിക്കുന്നതില്‍ അസ്വസ്ഥരാണോ നിങ്ങള്‍?  എത്രയും പെട്ടെന്ന് തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഈ 10 ശീലങ്ങൾ  എത്രയും പെട്ടെന്ന്  സ്വീകരിച്ച് പൊണ്ണത്തടിയോട് വിട പറയൂ.  ഈ ശീലങ്ങൾ പാലിക്കുന്നതിലൂടെ നിങ്ങൾക്ക് 12 ആഴ്ചയ്ക്കുള്ളിൽ 6 കിലോ വരെ ശരീരഭാരം കുറയ്ക്കാൻ കഴിയും..


Also Read:   White or Pink Guava: ഏത് തരം പേരയ്ക്ക ആണ് ആരോഗ്യത്തിന് കൂടുതല്‍ ഉത്തമം? 


ശരീരഭാരം കുറയ്ക്കാനുള്ള 10 നുറുങ്ങുകൾ അറിയാം ....


1.  ചിട്ടയായ ആരോഗ്യശൈലിയ്ക്ക് പ്രഭാതഭക്ഷണം വളരെ പ്രധാനമാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ ആരോഗ്യകരമായ പ്രഭാതഭക്ഷണം വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്ന ആവശ്യമായ പോഷകങ്ങൾ നിങ്ങൾക്ക് നൽകുന്നു. നിങ്ങൾ പ്രഭാതഭക്ഷണം കഴിച്ചില്ല എങ്കില്‍  ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നിങ്ങൾക്ക് ലഭിക്കില്ല. കൂടാതെ ദിവസം മുഴുവൻ നിങ്ങൾക്ക് വിശപ്പ് അനുഭവപ്പെടുകയും ചെയ്യും. 


2. പകൽ സമയത്ത് കൃത്യമായ ഇടവേളകളില്‍  ഭക്ഷണം കഴിച്ചാൽ കലോറി വേഗത്തിൽ എരിഞ്ഞു പോകുമെന്നും വിശപ്പ്  കുറയുമെന്നും  ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതായത്, ഏറെ നേരം പട്ടിണി കിടക്കുമ്പോൾ വിശപ്പ് കൂടുകയും അമിതമായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരം കൂട്ടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഒറ്റയടിക്ക് അമിതമായി ഭക്ഷണം കഴിക്കുന്നതിന് പകരം കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക.


3. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. പഴങ്ങളിലും പച്ചക്കറികളിലും കലോറിയും കൊഴുപ്പും കാർബോഹൈഡ്രേറ്റും കുറവാണ്, അതിനാൽ അവ ധാരാളം കഴിക്കണം. ശരീരഭാരം കുറയ്ക്കാൻ ഇവ സഹായകമാണ്. 


4. ഭക്ഷണം കഴിക്കുന്നതിനു പുറമേ, ശാരീരിക വ്യായാമവും പ്രധാനമാണ്. മണിക്കൂറുകളോളം ജിമ്മിൽ പോയി വിയർക്കുകയാണെങ്കിൽ, ശരീരഭാരം കുറയും, എന്നാൽ ജിമ്മിൽ പോകുന്നത് അവസാനിപ്പിക്കുമ്പോള്‍  നിങ്ങളുടെ ഭാരം വീണ്ടും വർദ്ധിക്കാൻ തുടങ്ങുന്നു. അതുകൊണ്ട് സ്വയം ആക്റ്റീവ് ആയി ജീവിക്കാന്‍ ശ്രദ്ധിക്കുക.  ഇതിനായി, ധാരാളം നടക്കുക, ലിഫ്റ്റിന് പകരം പടികൾ ഉപയോഗിക്കുക. ശാരീരിക ജോലികള്‍  ചെയ്യുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കാം.  


5. നിങ്ങള്‍ക്ക് വിശപ്പ്‌ തോന്നുന്നുവെങ്കിൽ, ആദ്യം വെള്ളം കുടിക്കുക, വിശപ്പ് മാറുന്നില്ലെങ്കിൽ, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ഇത് അധിക കലോറി ശരീരത്തിലേക്ക് പോകുന്നതിൽ നിന്ന് സംരക്ഷിക്കും.


6. വലിയ പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്നതിനുപകരം, ചെറിയ പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്നവരുടെ വിശപ്പ് പെട്ടെന്ന് അപ്രത്യക്ഷമാകും എന്നാണ് പറയാറ്.  മാത്രമല്ല ഇത് വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. അതുകൊണ്ട് പ്ലേറ്റ് വലിയ ഉപേക്ഷിച്ച് എപ്പോഴും ഒരു ചെറിയ പ്ലേറ്റിൽ മാത്രം ഭക്ഷണം കഴിക്കുക. വാസ്തവത്തിൽ, വയറ് നിറഞ്ഞിരിക്കുന്നുവെന്ന് തലച്ചോറിനോട് പറയാൻ വയറിന് ഏകദേശം 20 മിനിറ്റ് എടുക്കും. അതിനാൽ സാവധാനം ഭക്ഷണം കഴിക്കുക, വയറുനിറഞ്ഞതായി തോന്നുമ്പോൾ ഭക്ഷണം കഴിക്കുന്നത് നിർത്തുക.


7. ജങ്ക് ഫുഡ് കഴിക്കുന്നത് ഇന്ന് ഒരുതരം ഫാഷനും ആളുകളുടെ ആവശ്യവുമായി മാറിയിരിക്കുന്നു, അതിന്‍റെ  അമിത ഉപഭോഗം മോശം ആരോഗ്യത്തിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഒരു പ്രധാന ഘടകമായി മാറുകയാണ്. ജങ്ക് ഫുഡിനോടുള്ള ആഗ്രഹം ആർക്കും ഉണ്ടാകാം. ഈ ആഗ്രഹം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം അവ കാണുകയോ വാങ്ങുകയോ  ചെയ്യരുത് എന്നതാണ്. കഴിയുന്നിടത്തോളം അത് ഒഴിവാക്കുക.


8. കൂടുതൽ മദ്യം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ, മദ്യപാനം നിർത്തണം. 


9. ഭക്ഷണം കഴിക്കുന്നതിൽ നിന്ന് സ്വയം തടയരുത്, നിങ്ങൾക്ക് വിശപ്പ് തോന്നുന്നുവെങ്കിൽ ധാരാളം കഴിക്കുക, എന്നാൽ നിങ്ങളുടെ ഭക്ഷണത്തിലെ കലോറി, പോഷകങ്ങൾ, വിറ്റാമിനുകൾ, ധാതുക്കൾ മുതലായവയുടെ കാര്യത്തില്‍ ഇപ്പോഴും ശ്രദ്ധ വേണം. 


10. ശരീരഭാരം കുറയ്ക്കാൻ, നിങ്ങളുടെ ഭക്ഷണത്തിൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം, അവ ശരീരഭാരം കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നു. പയർവർഗ്ഗങ്ങൾ,ഡ്രൈ ഫ്രൂട്ട്സ്,  പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കുക. നാരുകളുള്ള ഭക്ഷണങ്ങൾ നിങ്ങളുടെ വയർ പെട്ടെന്ന് നിറയ്ക്കുന്നു.  അതിനാൽ നിങ്ങൾ കുറച്ച് ഭക്ഷണം കഴിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.