Weight Loss Tricks: അമിതവണ്ണം അല്ലെങ്കില്‍ പൊണ്ണത്തടി ഇന്ന് അനേകമാളുകള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ്. പൊണ്ണത്തടി എന്നത് ഇന്ന്  ഒട്ടുമിക്ക രോഗങ്ങളുടേയും അടിസ്ഥാന കാരണമായി വിലയിരുത്തപ്പെടുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു തവണ ശരീരഭാരം അമിതമായി വര്‍ദ്ധിച്ചു കഴിഞ്ഞാല്‍ പിന്നെ അത്  കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ശരീരഭാരം കുറയ്ക്കാനായി ജിമ്മില്‍ ചേര്‍ന്ന് ശരിയായ രീതിയില്‍ വ്യായാമം ചെയ്യുക എന്നതാണ് ഒട്ടുമിക്കവരും സ്വീകരിക്കാറുള്ള നടപടി. എന്നാല്‍, അതിന് എല്ലാവര്‍ക്കും സാധിച്ചെന്നു വരില്ല. സമയമാണ് ഇക്കൂട്ടര്‍ നേരിടുന്ന പ്രധാന പ്രശ്നം. അതിനായി ഭക്ഷണരീതി ക്രമീകരിയ്ക്കുക എന്നതാണ് ഇവര്‍ ചെയ്യാറ്. 


Also Read:  Herbal Weight Loss Drink: ഈ അത്ഭുത പാനീയം കുടിയ്ക്കൂ, 7 ദിവസത്തിനകം പൊണ്ണത്തടി താനേ കുറയും  


ഭക്ഷണരീതി ക്രമീകരിച്ച് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ മിക്കവാറും കുറുക്കുവഴിയാണ് നോക്കാറുള്ളത് എന്നത് വാസ്തവമാണ്. അതായത്, ഭക്ഷണ സമയം ക്രമീകരിയ്ക്കുക, ഭക്ഷണം കഴിയ്ക്കുന്നത് ഒഴിവാക്കുക തുടങ്ങിയ പല ആശയങ്ങളും ഇക്കൂട്ടര്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍, ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്ക്കുന്നതിലൂടെ ശരീരഭാരം കുറയില്ല, മറിച്ച് ശരീരത്തിന് വേണ്ടത്ര പോഷകങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഏതെങ്കിലും രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. 


Also Read:  Hair Fall Solution: മുടി കൊഴിച്ചിലിനും നരയ്ക്കും പരിഹാരം, ഈ അടുക്കള നുറുങ്ങുകള്‍ പരീക്ഷിക്കാം 


അതായത്, കുറുക്കു വഴിയിലൂടെ ശരീരഭാരം കുറയ്ക്കാന്‍ നോക്കുന്നത് തികഞ്ഞ അബദ്ധമാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇത്തരത്തില്‍ വ്യായാമം ചെയ്യാതെ എളുപ്പവഴിയില്‍  ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ചെയ്യുന്ന ചില അബദ്ധങ്ങള്‍ ഉണ്ട്. നിങ്ങളും ഇത്തരത്തില്‍ കുറുക്കുവഴിയിലൂടെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്താണ് എന്നറിയാം...  


1. ഭക്ഷണം ഒഴിവാക്കുക:  ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം  ചെയ്യുന്ന  കാര്യമാണ് ഭക്ഷണം ഒഴിവാക്കുക എന്നത്. എന്നാല്‍, ഭക്ഷണം ഒഴിവാക്കുന്നത് കലോറി ലാഭിക്കില്ല, പകരം അത് അവരുടെ മെറ്റബോളിസത്തെ നശിപ്പിക്കുകയാണ് ചെയ്യുക. അത് മാത്രമല്ല, അമിതമായി വിശക്കുന്നതിനാൽ അവര്‍ പിന്നീട് കൂടുതൽ ഭക്ഷണം കഴിക്കുകയും ചെയ്യും. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് പകരം കൂട്ടുകയാണ് ചെയ്യുക.


2. കലോറി പരിശോധിക്കാതെ ഗുണനിലവാരം അവഗണിച്ച് കഴിയ്ക്കുന്നത്: ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനമാണ് നാം കഴിയ്ക്കുന്ന ഭക്ഷണത്തിന്‍റെ ഗുണ നിലവാരം തിട്ടപ്പെടുത്തുക എന്നത്.  നാം കഴിക്കുന്ന ഭക്ഷണം വിശപ്പ്, ശരീരഭാരം നിയന്ത്രിക്കുന്ന ഹോർമോണുകൾ എന്നിവയിൽ വലിയ സ്വാധീനം ചെലുത്തുന്നു. അതിനാല്‍, നാം കഴിയ്ക്കുന്ന ഭക്ഷണത്തിന്‍റെ ഗുണ നിലവാരം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. 


3. നെയ്യ് ഒഴിവാക്കുന്നത്:  ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യുന്ന നടപടിയാണ് നെയ്യ് കഴിയ്ക്കുന്നത് ഒഴിവാക്കുക എന്നത്. എന്നാല്‍, ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച് നെയ്യില്‍ അടങ്ങിയിരിയ്ക്കുന്ന ബ്യൂട്ടിറിക് ആസിഡും മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകളും ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിന് ഏറെ സഹായിയ്ക്കും.  


4. "ചീറ്റ്" ദിനം ആചരിയ്ക്കുന്നത് :  അതായത്, ആഴ്ചയിലെ 6 ദിവസം ശരിയായ ഭക്ഷണക്രമം പിന്തുടര്‍ന്നശേഷം ഒരു ദിവസം 'ചീറ്റ്' ദിനമാക്കുന്നത്. അതായത്, ഈ ദിവസം ഇഷ്ടമുള്ള ഭക്ഷണം അമിതമായി കഴിയ്ക്കുന്നതിലൂടെ ഇതയും ദിവസം പാലിച്ച ഭക്ഷണ ക്രമങ്ങളുടെ എല്ലാ പ്രയോജനങ്ങളും നഷ്ടമാക്കും.


5. ലാക്‌സറ്റീവുകൾ ഉപയോഗിക്കുന്നത്:  ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കാൻ ലാക്‌സറ്റീവുകൾ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ശരീരഭാരം കുറയുന്നതായി നിങ്ങള്‍ക്ക് തോന്നും, എന്നാല്‍ നിങ്ങളുടെ ശരീരത്തില്‍ ജലത്തിന്‍റെ ഭാരം കുറയുകയാണ് ചെയ്യുന്നത്. ശരീരഭാരം കുറഞ്ഞതായി തോന്നുന്നത് താൽകാലികമാണ്.


ആരോഗ്യവിദഗ്ധര്‍ പറയുന്ന തനുസരിച്ച് ഇത്തരത്തില്‍ കുറുക്കു വഴിയിലൂടെ ശരീരഭാരം കുറയ്ക്കുന്നതുവഴി നിങ്ങളുടെ ശരീരത്തില്‍ അവശ്യ പോഷകങ്ങളുടെ കുറവ് അനുഭവപ്പെടും. കൂടാതെ  ഇത്   നിർജ്ജലീകരണത്തിന് വഴിതെളിക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.