വേനൽക്കാലത്ത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ധാരാളം പഴങ്ങളുണ്ട്. ആരോഗ്യം കണക്കിലെടുത്ത് ആളുകൾ പഴങ്ങൾ മാത്രമല്ല അവയുടെ ജ്യൂസും ധാരാളമായി കുടിക്കാറുണ്ട്. അത്തരത്തിൽ ആളുകൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് പൈനാപ്പിൾ അഥവാ കൈതച്ചക്ക. 


COMMERCIAL BREAK
SCROLL TO CONTINUE READING

പോഷകങ്ങളാൽ സമ്പന്നമാണ് പൈനാപ്പിൾ. ഇത് കഴിച്ചാൽ പല ആരോ​ഗ്യ ഗുണങ്ങളും ലഭിക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പൈനാപ്പിളിൻ്റെ സ്ഥിരമായ ഉപയോഗം ശരീരത്തിന് ധാരാളം പോഷകങ്ങൾ നൽകുന്നതിനൊപ്പം ശരീരത്തെ തണുപ്പിക്കുകയും ചെയ്യുന്നു. പൈനാപ്പിളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ, ബീറ്റാ കരോട്ടിൻ, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളിക് ആസിഡ്, കാൽസ്യം, മഗ്നീഷ്യം എന്നിവയും പൈനാപ്പിളിലുണ്ട്. 


ALSO READ: സ്ത്രീകള്‍ ഒരിയ്ക്കലും അവഗണിക്കാന്‍ പാടില്ലാത്ത 5 ആരോഗ്യ പ്രശ്നങ്ങൾ


പൈനാപ്പിൾ ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം


വയറ്റിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം നൽകുന്നു


വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കുറയ്ക്കാൻ പൈനാപ്പിൾ സഹായിക്കും. ഇതിന് പുറമെ വയറിനെ തണുപ്പിക്കാനും പൈനാപ്പിളിന് കഴിയും.  നിങ്ങൾക്ക് വയറിളക്കമോ വയറു വേദനയോ ഉണ്ടെങ്കിൽ പൈനാപ്പിൾ ജ്യൂസ് നല്ലൊരു ഓപ്ഷനാണ്. ഇത് പതിവായി കഴിക്കുന്നത് ദഹന വ്യവസ്ഥയെ ശക്തമാക്കുന്നു. സ്ഥിരമായി ഒരു ഗ്ലാസ്സ് പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് മലബന്ധം പോലുള്ള പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാനും സഹായിക്കും.


എല്ലുകളെ ബലപ്പെടുത്തുന്നു


പൈനാപ്പിൾ കഴിക്കുന്നത് എല്ലുകളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എല്ലുകളും പല്ലുകളും ബലപ്പെടുത്തണമെങ്കിൽ പൈനാപ്പിൾ ജ്യൂസ് കഴിക്കാം. ഈ ജ്യൂസിൽ കാൽസ്യവും മാംഗനീസും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളെയും എല്ലുകളേയും ശക്തിപ്പെടുത്തുന്നു.


ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും


ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സിയാൽ സമ്പന്നമാണ് പൈനാപ്പിൾ. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നമുള്ളവർ പൈനാപ്പിൾ ജ്യൂസ് കുടിക്കണം. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.


ചർമ്മത്തിന് ഗുണം ചെയ്യും


പൈനാപ്പിൾ ജ്യൂസ് ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് ഒരു മികച്ച ഓപ്ഷനാണ്. ഇത് സ്ഥിരമായി കഴിക്കുന്നത് മുഖക്കുരു, മുഖത്തെ ചൊറിച്ചിൽ എന്നിവയ്ക്ക് ആശ്വാസം നൽകും. പൈനാപ്പിൾ ജ്യൂസിലെ പോഷകങ്ങൾ ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ ഇല്ലാതാക്കും. ഇത് ചർമ്മത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. 


വിറ്റാമിൻ എയും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയ പൈനാപ്പിൾ ജ്യൂസ് കഴിക്കുന്നത് കണ്ണുകളുടെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. അതുകൊണ്ടാണ് നേത്രരോഗങ്ങൾ ഭേദമാക്കാൻ പൈനാപ്പിൾ ഫലപ്രദമാണെന്ന് കണക്കാക്കുന്നത്. കുട്ടികൾക്ക് നിർബന്ധമായും പൈനാപ്പിൾ ജ്യൂസ് നൽകണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ചെറുപ്പം മുതൽ തന്നെ കുട്ടികൾക്ക് കാഴ്ചക്കുറവ് ഉണ്ടാകാതെ അവരുടെ നേത്രാരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിയും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.