ഒരു മനുഷ്യന്റെ ബുദ്ധിവികാസത്തിന് ഏറ്റവും ശ്രദ്ധ നൽകേണ്ട സമയം കുട്ടിക്കാലമാണ്. ഈ കാലഘട്ടത്തിൽ ബുദ്ധിവികാസത്തിന് മാനസികമായ പിന്തുണയോടടൊപ്പം തന്നെ പോഷകാഹാര ലഭ്യതയും, ആരോ​ഗ്യകമായ ജീവിത ശൈലിയും ഉറപ്പു വരുത്തേണ്ടതുണ്ട്. നല്ല പോഷക സമ്പുഷ്ടമായ ഭക്ഷണം കുട്ടികൾക്ക് ലഭിച്ചെങ്കിൽ മാത്രമേ അവർ എപ്പോഴും ഊർജ്ജസ്വലരായി ഇരിക്കുകയും അക്കാഡമിക്ക് തലത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുകയും ചെയ്യുകയുള്ളു. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിലൂടെ മാത്രമാണ് ബുദ്ധി വളരുകയും ഏകാ​ഗ്രത വർദ്ധിക്കുകയും ചെയ്യൂ. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഈ ഡിജിറ്റൽ യു​ഗത്തിൽ മനുഷ്യന്റെ ജീവിതരീതികളിലും ഭക്ഷണരീതിയിലും വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. അതിന്റെ പരിണിതഫലം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് കുട്ടികളെയാണ്. ഇന്ന് കുട്ടികളും മുതിർന്നവരും അധികവും ഇഷ്ടപ്പെടുന്നത് ഫാസ്റ്റ് ഫുഡ് ആണ്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നില്ലെന്ന് മാത്രമല്ല ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുകയും അമിതഭാരം, പൊണ്ണത്തടി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.


ഇത് കുട്ടികളിൽ ബുദ്ധിവികാസത്തേയും മോശമായി സ്വാധീനിക്കും. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിലൂടെ തലച്ചോറിലേക്കുള്ള രക്തയോട്ടം മന്ദ​ഗതിയിലാകും. ഇത് ശരീരത്തിന്റെ മറ്റ് അവയവങ്ങളേയും അപകടകരമായ രീതിയിൽ ബാധിക്കുന്നു. അതിനാൽ കുട്ടികളിലെ ബുദ്ധി വികാസത്തിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. 


ALSO READ: ചൂടിൽ ഉള്ളം തണുപ്പിക്കാൻ വാനില കസ്റ്റാർഡ് പുഡിങ് ഉണ്ടാക്കാം; ഇതാ ഒരു സിമ്പിൾ റെസിപ്പി


1. ആരോ​ഗ്യകരമായ ഭക്ഷണം


കുട്ടികൾക്ക് എപ്പോഴും പോഷകസമ്പുഷ്ടമായ ഭക്ഷണം നൽകുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ അധികം നൽകരുത്. ഇത് ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടാൻ കാരണമാകും. പകരം പഴങ്ങൾ, പച്ചക്കറിൾ, മത്സ്യം, മുട്ട, ധാന്യങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. 


2. ഒമേ​ഗ 3 ഫാറ്റി ആസിഡ് ഉറപ്പു വരുത്തുക


ബുദ്ധിവികാസത്തിന് ഏറ്റവും പ്രധാനമായി വേണ്ട ഘടകമാണ് ഒമേ​ഗ ഫാറ്റി ആസിഡ്. ഇത് മത്തി, സാൽമൺ പോലുള്ള മത്സ്യങ്ങളിലും വാൾനട്ട്സ്, ചിയാസീഡ്, മുതിര എന്നിവയിൽ ധാരാളമായി കാണപ്പെടുന്നു. 


3. ധാരാളം വെള്ളം നൽകുക


ശരീരത്തിന് എപ്പോഴും ആവശ്യമായ ജലം നൽകുക. കാരണം ശരീരത്തിലെ ഓരോ അവയവങ്ങളും നന്നായി പ്രവർത്തിക്കുന്നതിന് ജലം അത്യാവശ്യമാണ്. ഇത് നിർജ്ജലീകരണം തടയാൻ സാധിക്കും. അതിനാൽ കുട്ടികൾ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. മറ്റു അസംസ്കൃതമായ പാനീയങ്ങൾ കഴിവതും നൽകാതിരിക്കുക.


4. മധുരം നൽകി സ്നേഹം വേണ്ട


കുട്ടികൾക്ക് അധികം മധുരം അടങ്ങിയ ഭക്ഷണങ്ങൾ നൽകരുത്. ഇത് അവരുടെ ബുദ്ധിവികാസത്തെ മോശമായി സ്വാധീനിക്കും. ശരീരത്തിന് ആവശ്യമായ നല്ല ഭക്ഷണങ്ങൾ നൽകുക. പുറത്തു നിന്നുള്ള ഭക്ഷണങ്ങൾ കുറച്ച് വീട്ടിലുണ്ടാക്കുന്ന നല്ല ഭക്ഷണങ്ങൾ ശീലിപ്പിക്കുക. 


5. ബുദ്ധി വളർച്ചയെ സഹായിക്കുന്ന ഭക്ഷണങ്ങൾ


പോഷകങ്ങൾ ധാരാളം ഉള്ള ഭക്ഷണം കഴിക്കുന്നതിലൂടെ ബുദ്ധിക്ക് വികാസം ഉണ്ടാകുന്നു. ഇതിനൊപ്പം തന്നെ കുട്ടികൾ ശാരീരികമായി ആയാസം നൽകുന്ന കായിക പ്രവർത്തനങ്ങളിലും ഏർപ്പെടുത്തുക. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.