Immunity Boosting Superfoods: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ സമയമാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഞ്ഞുകാലം അവസാനിച്ച് വേനല്‍ ആരംഭിച്ചു കഴിഞ്ഞു. ഉത്തരേന്ത്യയിൽ, തണുപ്പ് കുറഞ്ഞ് വസന്തകാലത്തെ വരവേൽക്കാൻ പ്രകൃതി ഒരുങ്ങുമ്പോൾ താപനില സാവധാനം ഉയരുകയാണ്. പകല്‍ ചൂടും രാത്രിയില്‍ തണുപ്പും ആരോഗ്യത്തെ ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Cardamom Benefits: ദിവസവും ഏലയ്ക്ക കഴിച്ചോളൂ, സുഗന്ധം മാത്രമല്ല, ഗുണങ്ങളും ഏറെ  
 
 


ഇത്തരത്തില്‍ പ്രകൃതിയില്‍ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമ്പോള്‍ അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കുക  സ്വഭാവികമാണ്. അതായത് കാലാവസ്ഥാ വ്യതിയാനം നമ്മെ എളുപ്പത്തില്‍ രോഗികളാക്കി മാറ്റാം. ഇത്തരത്തില്‍ കാലാവസ്ഥ മാറുമ്പോള്‍ എളുപ്പത്തില്‍ പിടികൂടുന്ന ഒന്നാണ് പനി.  


ഇത്തരത്തില്‍ കാലാവസ്ഥ മാറുമ്പോള്‍ രോഗം പിടിപെടാനുള്ള സാധ്യത മുന്നില്‍ക്കണ്ടുകൊണ്ട് നമ്മുടെ ഭക്ഷണകാര്യത്തിലും ദിനചര്യയിലും പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. നമുക്കറിയാം ആരോഗ്യകരമായ ശരീരത്തിനും മികച്ച രോഗ പ്രതിരോധശേഷിയ്ക്കും ഏറ്റവും ആവശ്യമാണ് സമീകൃതാഹാരം കഴിയ്ക്കുക എന്നുള്ളത്. 
കാലാവസ്ഥാ വ്യതിയാനത്തിന്‍റെ സമയം വരുമ്പോൾ, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് ഇത് പരമപ്രധാനമാണ്. ദോഷകരമായ ബാക്ടീരിയകൾക്കും വൈറസിനും എതിരെ നമ്മുടെ ശരീരത്തിന്‍റെ മുന്‍ നിര പ്രതിരോധം ശക്തിപ്പെടുത്തേണ്ടത് പ്രധാനമാണ്. 


ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടതും നമ്മുടെ ശരീരത്തിന്‍റെ  പ്രതിരോധശേഷി വർദ്ധിപ്പിക്കാന്‍ സഹായിയ്ക്കുന്നതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നമ്മുടെ   ശരീരത്തിന്‍റെ പ്രതിരോധം ഗണ്യമായി വർദ്ധിപ്പിക്കുകയും രോഗം പിടിപെടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഇവ ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. 


കാലാവസ്ഥാ വ്യതിയാന സമയത്ത് നിര്‍ബന്ധമായും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കേണ്ട  ചില ഭക്ഷണ പദാര്‍ത്ഥങ്ങളെക്കുറിച്ച് അറിയാം...  


1. മത്സ്യം: ഒമേഗ-3 ഫാറ്റി ആസിഡുകള്‍കൊണ്ട് സമ്പന്നമായ കടല്‍ മത്സ്യങ്ങള്‍ നമ്മുടെ പ്രതിരോധശേഷിയെ  ശക്തിപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുന്നു. കടല്‍ മത്സ്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍ ഫിഷ് ഓയിൽ സപ്ലിമെന്‍റുകള്‍ കഴിയ്ക്കുകയോ ചെയ്യുന്നത് ഈ സമയത്ത് ഉത്തമമാണ്. ഒമേഗ -3 ഫാറ്റി ആസിഡുകൾ  ശരീരത്തിന്‍റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാണ്.


2. സിട്രസ് പഴങ്ങൾ: മനുഷ്യ ശരീരത്തിന് വളരെ സഹായകമായ ആന്‍റിഓക്‌സിഡന്‍റായ അസ്കോർബിക് ആസിഡ് (വിറ്റാമിൻ സി) സിട്രസ് പഴങ്ങളില്‍ ധാരാളം ഉണ്ട്. വൈറ്റമിൻ സി നമ്മുടെ ശരീരത്തിന്‍റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഇത്  രക്തത്തിലെ വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ സഹായിക്കുന്നു. വിറ്റാമിൻ സിയുടെ ആന്‍റിഓക്‌സിഡന്‍റ് പ്രഭാവം ഹൃദ്രോഗവും ചില അർബുദങ്ങളും കുറയ്ക്കാൻ സഹായിക്കും. ഓറഞ്ച്, പേരക്ക, കിവി എന്നിവ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന വിറ്റാമിൻ സിയുടെ നല്ല ഉറവിടങ്ങളാണ്.
 
3. മാംസാഹാരം:  ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍റെ നല്ല സ്രോതസ്സായ മാംസത്തേക്കാൾ വളരെയധികം പോഷകങ്ങൾ അടങ്ങിയതാണ് കരള്‍. നമ്മുടെ ശരീരത്തിന്‍റെ ആരോഗ്യം നിലനിർത്താനും സിങ്ക്, ഇരുമ്പ്, വിറ്റാമിൻ എ, ബി എന്നിവകൊണ്ട് സമ്പന്നമാണ്. ഇത് നമ്മുടെ ശരീരത്തിന്‍റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിയ്ക്കുന്നു. 


4. പ്രോബയോട്ടിക് ഭക്ഷണങ്ങൾ: പുളിപ്പിച്ച ഭക്ഷണങ്ങൾ കുടലിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നു. തൈര് പോലുള്ള ഭക്ഷണങ്ങൾ പ്രോബയോട്ടിക്‌സിന്‍റെ മികച്ച ഉറവിടങ്ങളാണ്, ഇത് കോശ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലൂടെയും കുടൽ സൂക്ഷ്മാണുക്കളെയും കുടലിന്‍റെ ആരോഗ്യത്തെയും നിയന്ത്രിക്കുന്നതിലൂടെയും പ്രതിരോധശേഷി മെച്ചപ്പെടുത്തുക മാത്രമല്ല, ദഹനം, ശരീരഭാരം കുറയ്ക്കൽ എന്നിവയെ സഹായിക്കുകയും ചെയ്യുന്നു.


5. മുട്ട:  ഈ ദൈനംദിന ഭക്ഷണ പദാർത്ഥം പോഷകങ്ങളുടെ കലവറയാണ്. ഉയർന്ന തോതില്‍ പ്രോട്ടീൻ മുതൽ വിറ്റാമിൻ ബി, വിറ്റാമിൻ കെ, വിറ്റാമിൻ എ, വിറ്റാമിൻ ഡി, സെലിനിയം തുടങ്ങിയ വിറ്റാമിനുകൾ വരെ മുട്ടയില്‍  അടങ്ങിയിരിക്കുന്നു. ദിവസവും മുട്ട കഴിയ്ക്കുന്നത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു. 


6. അടുക്കള ഔഷധങ്ങൾ: നമ്മുടെ അടുക്കളയില്‍ ലഭിക്കുന്നതും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന തുളസി, മഞ്ഞൾ, ഗ്രാമ്പൂ, വെളുത്തുള്ളി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ നമ്മുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ്. ഇവ നമ്മുടെ ദൈനംദിന പാചകത്തിൽ ഉൾപ്പെടുത്തുന്നത് കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ ഏറെ സഹായകമാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.