viral video: തൊണ്ണൂറ്റിമൂന്നാം പിറന്നാളിൽ തകർപ്പൻ ചുവടുമായി മുത്തശ്ശി..!
മുത്തശ്ശി ഡാൻസ് കളിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
പലപ്പോഴും നമ്മൾ കേൾക്കാറുള്ള കാര്യമാണ് പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന്. പറയുന്നത് മാത്രമല്ല കാണുകയും കൂടി ചെയ്യുമ്പോഴോ.. !
അതെ തന്റെ 93-മത്തെ വയസിൽ പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന ഒരു മുത്തശ്ശിയാണ് ഇവിടത്തെ താരം. മുത്തശ്ശി ഡാൻസ് കളിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മുത്തശ്ശി കൊൽക്കത്തക്കാരിയാണ്. മുത്തശ്ശിയുടെ കൊച്ചുമകൻ ഗൗരവാണ് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
Also read: കുമ്പളങ്ങി നൈറ്റ്സിനെ പ്രശംസിച്ച് അനുഷ്ക ശർമ്മ!
'ആംഖ് മാരേ' എന്ന ഹിന്ദി ഗാനത്തിനാണ് മുത്തശ്ശി ചുവടു വച്ചത്. പിറന്നാളിന് സുന്ദരിയായി മുത്തശ്ശി നിൽക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം. ഈ പ്രായത്തിലുളള മൂത്തശ്ശിയുടെ ചുറുചുറുക്ക് ഒന്നു കാണേണ്ടത് തന്നെയാണ്. പിറന്നാൾ ആഘോഷവും ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും ഗൗരവ് പങ്കുവെച്ചിട്ടുണ്ട്.