കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് പലർക്കും പലതരം അസുഖങ്ങൾ പിടിപെടാറുണ്ട്. അത്തരത്തിൽ പൊതുവായി എല്ലാവരും നേരിടുന്ന ഒരു  പ്രശ്നമാണ് മൂക്കടപ്പ്. സംഭവം നിസാരമായി തോന്നാമെങ്കിലും മൂക്കടപ്പ് പലരെയും ബുദ്ധിമുട്ടിലാക്കാറുണ്ട്. മൂക്ക് അടഞ്ഞാൽ ശ്വസിക്കാൻ കഴിയാതെ വരികയും അത് ഉറക്കത്തെ ബാധിക്കുകയും ചെയ്യും. എന്നാൽ, നിങ്ങളുടെ മൂക്ക് അടഞ്ഞുപോയാൽ ഇനി വിഷമിക്കേണ്ടതില്ല, അഞ്ച് മിനിറ്റിനുള്ളിൽ നിങ്ങളുടെ അടഞ്ഞ മൂക്ക് തുറക്കാൻ കഴിയുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. മൂക്കടപ്പ് തൽക്ഷണം സുഖപ്പെടുത്തുന്ന ചില ആയുർവേദ പ്രതിവിധികളെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കടുക് എണ്ണ


ജലദോഷം ബാധിച്ച് മൂക്ക് അടയുകയാണെങ്കിൽ രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് രണ്ട് തുള്ളി കടുകെണ്ണ മൂക്കിൽ പുരട്ടുക. ഈ പൊടിക്കൈ വളരെ പഴക്കമുള്ളതും ഫലപ്രദവുമാണ്. 


ആവി പിടിക്കുക


നിങ്ങളുടെ മൂക്ക് ഇടയ്ക്കിടെ അടയുന്നുണ്ടെങ്കിൽ, ദിവസത്തിൽ രണ്ടുതവണ ആവി പിടിക്കുക. അതിനായി ഒരു പാത്രത്തിൽ ചൂടുവെള്ളത്തിൽ പുതിനയിലയോ ഏതെങ്കിലും ബാമോ കലക്കി തലയിൽ ടവൽ കൊണ്ട് മൂടി ആവി പിടിക്കുന്നത് ഫലപ്രദമാണ്. 


ALSO READ: ശൈത്യകാലത്ത് റാഡിഷ് കഴിക്കാം, ഗുണങ്ങൾ കേട്ടാൽ ഞെട്ടും


തുളസി ചായ


മിക്ക വീടുകളിലും കണ്ടുവരുന്ന ഒന്നാണ് തുളസി. ആയുർവേദത്തിലും മതപരമായും തുളസിക്ക് പ്രാധാന്യമുണ്ട്. തുളസിയില ഔഷധഗുണമുള്ളതാണ്. ജലദോഷം മൂലം മൂക്ക് അടഞ്ഞാൽ തുളസി ചായ കുടിക്കുന്നത് ​ഗുണം ചെയ്യും. 


ഇഞ്ചി ചായ


ഇഞ്ചി ഉപയോഗിച്ചും മൂക്കടപ്പ് ഒഴിവാക്കാം. ജലദോഷം ഉള്ളപ്പോഴെല്ലാം ചായയിൽ ഇഞ്ചി ചേർത്ത് കുടിക്കുക. ഇഞ്ചി നീരും കുടിക്കാം. അടഞ്ഞ മൂക്ക് ഉടൻ തുറക്കും.


യൂക്കാലിപ്റ്റസ് ഓയിൽ


യൂക്കാലിപ്റ്റസ് ഓയിൽ മൂക്കടപ്പിന് വളരെ ഉപയോഗപ്രദമാണ്. നിങ്ങൾക്ക് മൂക്കടപ്പ് ഉണ്ടെങ്കിൽ, യൂക്കാലിപ്റ്റസ് എണ്ണയിൽ റോസാപ്പൂ മുക്കിവയ്ക്കുക, ചെറുതായി ശ്വസിക്കുക. മിനിട്ടുകൾക്കുള്ളിൽ തന്നെ അടഞ്ഞ മൂക്ക് തുറക്കും. 


(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇത് അംഗീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.