അസിഡിറ്റി അകറ്റാൻ കുടിക്കാം ഈ പാനീയങ്ങൾ
അസിഡിറ്റി മൂലമുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ ആയുർവേദം അനുശാസിക്കുന്ന ചില പാനീയങ്ങളുണ്ട്.
അസിഡിറ്റി മൂലം വയറുവേദന, നെഞ്ചെരിച്ചിൽ എന്നിവയാൽ പലരും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടാകാം. അസിഡിറ്റി മൂലമുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ ആയുർവേദം അനുശാസിക്കുന്ന ചില പാനീയങ്ങളുണ്ട്. ഇവ അസിഡിറ്റിയുടെ ഭാഗമായുണ്ടാകുന്ന പ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിക്കും.
തണുത്ത പാൽ കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. പാലിലെ കാത്സ്യമാണ് ഇതിന് സഹായിക്കുന്നത്. പാൽ ഹൈഡ്രോക്ലോറിക് ആസിഡിന്റെ അമിത ഉത്പാദനം നിയന്ത്രിക്കും. ഇതുവഴി ആമാശയത്തിലെ ആസിഡുകൾ കുറയും. അധികമായി ഉത്പാദിപ്പിക്കപ്പെട്ട ആസിഡിനെ പാൽ ആഗിരണം ചെയ്യും.
ALSO READ: Dark Circle Remedy: കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാനുള്ള വഴികൾ
പാലും റോസാപ്പൂവിന്റെ ദളങ്ങളും ചേർത്ത പാനീയവും ആരോഗ്യത്തിന് മികച്ചതാണ്. റോസ് ദളങ്ങൾ ചേർത്ത് പാൽ തിളപ്പിച്ച് കുടിച്ചാൽ മലബന്ധം മാറും. ജീരകവും അയമോദകവും ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വച്ചതിന് ശേഷം രാവിലെ ഈ വെള്ളം അരിച്ചെടുത്ത് വെറും വയറ്റിൽ കുടിക്കുന്നത് നല്ലതാണ്. ദഹനപ്രശ്നങ്ങൾക്കും അസിഡിറ്റിക്കും ഇത് മികച്ച പരിഹാരമാണ്.
റാഡിഷ് ജ്യൂസ് കുടിക്കുന്നതും മലബന്ധം, ആസിഡ് റിഫ്ലക്സ് തുടങ്ങിയ ദഹനപ്രശ്നങ്ങൾ ലഘൂകരിക്കും. റാഡിഷിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് വളരെ മികച്ചതാണ്. പുതിനയില അരച്ചെടുത്ത് വെള്ളത്തിൽ ചേർത്ത് കുടിക്കുന്നതും നല്ലതാണ്. പുതിനയില ഇട്ട് ചായ തിളപ്പിച്ചും കുടിക്കാവുന്നതാണ്. പുതിനയില ആസിഡിന്റെ് ഉത്പാദനം കുറയ്ക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA