Aerobic Dance: പൊണ്ണത്തടി കുറയ്ക്കുന്നത് മുതൽ ഹൃദയാരോഗ്യം വരെ; എയറോബിക് നൃത്തത്തിന്റെ ഗുണങ്ങൾ എന്തൊക്കെ?
എയറോബിക് എക്‌സര്‍സൈസ് ചെയ്യുന്നതിലൂടെ വണ്ണം കുറക്കുന്നതിനൊടൊപ്പം ആരോഗ്യമുളള ശരീരവും നമുക്ക് സ്വന്തമാക്കാൻ കഴിയും
പൊണ്ണത്തടി കുറയ്ക്കുന്നതിന്റ കൂടെ നല്ല ആരോഗ്യമുളള ശരീരമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നമ്മളിൽ പലരും അവരവരുടെ ശരീര കാര്യത്തിൽ വളരെ ശ്രദ്ധ കൊടുക്കാറുമുണ്ട്. എന്നിരുന്നാലും കുടവയറും പൊണ്ണത്തടിയും കൊണ്ട് വലയുന്നവർ സമൂഹത്തിലുണ്ട്. പൊണ്ണത്തടി കുറയ്ക്കാൻ അനുയോജ്യമായ വ്യായാമം ആണ് എയറോബിക് എക്‌സര്‍സൈസ്.
എയറോബിക് എക്‌സര്‍സൈസ് ചെയ്യുന്നതിലൂടെ വണ്ണം കുറക്കുന്നതിനൊടൊപ്പം ആരോഗ്യമുളള ശരീരവും നമുക്ക് സ്വന്തമാക്കാൻ കഴിയും. എന്നാൽ എയ്റോബിക് ചെയ്യുമ്പോൾ ഫിറ്റ്നസ് ട്രെയിനറുടെ നിർബന്ധമായും പാലിക്കാൻ ശ്രദ്ധിക്കണം. നിർദ്ദേശങ്ങൾ പാലിക്കാതിരുന്നാൽ അത് ശരീരത്തിന് ദോഷം ചെയ്യും. ദിവസവും കുറച്ച് സമയമെങ്കിലും വ്യായാമം ചെയ്യുന്നതിലൂടെ വിവിധ ആരോഗ്യ ഗുണങ്ങൾ നമുക്ക് ലഭിക്കും.
എയറോബിക് വ്യായാമം ചെയ്യുമ്പോൾ ധാരാളം ഓക്സിജൻ ലഭിക്കുന്നതിലൂടെ മനുഷ്യ ശരീരത്തിൽ വിവിധ തരത്തിലുളള ഗുണങ്ങൾ ലഭിക്കും. ഹൃദയത്തിന്റെ സംരക്ഷണത്തിന് ഇത് ഏറെ ഗുണം ചെയ്യും. കൂടാതെ ഹൃദയത്തിലേക്ക് നന്നായി രക്തം പമ്പ് ചെയ്യാനുള്ള കഴിവും ഇതിലൂടെ ലഭിക്കും. അതായത് ശരീരകോശങ്ങളിലേക്ക് രക്തം എത്തിക്കാനും രക്താതിമർദ്ദത്തെ കുറയ്ക്കാനും സഹായിക്കും.
എയറോബിക് വ്യായാമം ചെയ്യുന്നതിലൂടെ ഓരോ വ്യക്തികൾക്കും അവരവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സാധിക്കും. ഇപ്പോഴത്തെ ജീവിതശൈലിയിൽ ജോലി ഭാരം ,സമയക്കുറവ്, ഉറക്കക്കുറവ് എന്നിവയെല്ലാം മാനസിക സമ്മർദ്ദത്തിനു വഴിവെക്കുന്നു. എന്നാൽവളരെ എളുപ്പത്തിൽ ജോലികൾക്കിടയിൽ പോലും ആനന്ദകരമായി ചെയ്യാവുന്ന ഒരു വ്യായാമമാണ് എയറോബിക് നൃത്തം .
കൂടുതൽ ആളുകളും ഇത് പെട്ടന്നു പഠിക്കാൻ യൂട്യൂബിലും മറ്റ് വീഡിയോകളും നോക്കി പരിശീലിക്കാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കാരണം ഫിറ്റ്നസ് ട്രെയിനറുടെ നിർദ്ദേശങ്ങൾ ഇല്ലാതെ തെറ്റായി ചലനങ്ങൾ ചെയ്യുമ്പോൾ ശരീരിത്തിന്റെ വിവിധ ഭാഗങ്ങളിൽ വേദന വരാനും കടുത്ത നടുവേദനയ്ക്കും കാരണമാകും.
എയറോബിക് വ്യായാമം ദിവസവും ചെയ്യുന്നതാണ് ഉത്തമം. അതായത് രാവിലെയോ വൈകിട്ടോ ഏകദേശം ഒരു മണിക്കൂർ എങ്കിലും ചെയ്യണം. രാവിലെ ഒരു കപ്പ് വെളളം വെറും വയറ്റിൽ കുടിച്ച ശേഷം ഈ വ്യായാമം ചെയ്താൽ കൂടുതൽ ഗുണങ്ങൾ ലഭിക്കും. വൈകിട്ട് ചെയ്യുന്നവരാണെങ്കിൾ വ്യായാമം ചെയ്യുന്നതിന് അരമണിക്കൂർ മുമ്പെങ്കിലും ഫുഡ് കഴിച്ചിട്ടുണ്ടാകണമെന്ന് നിർബന്ധമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...