Hair Care at 40: നാല്‍പ്പത് വയസോടെ നമുക്കറിയാം സ്ത്രീകളുടെ ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നു. ഈ ശാരീരിക മാറ്റങ്ങളുടെ കാലത്ത് സ്ത്രീകള്‍ക്ക് പല തരത്തിലുള്ള പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. ഇത്തരം ശരീരിക പ്രശ്നങ്ങള്‍ നല്‍കുന്ന മാനസിക വിഷമതകള്‍ വേറെ...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Hair Growth: ഈ 4 വിത്തുകൾ കഴിയ്ക്കു, പനങ്കുല പോലെ മുടി വളരും 


എന്നാല്‍, ചെറുപ്പം മുതല്‍ ആരോഗ്യകാര്യത്തില്‍ അല്പം ശ്രദ്ധ ചെലുത്തിയാല്‍ ഇത്തരം ചെറിയ ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ നല്‍കുന്ന വിഷമതകളില്‍ നിന്ന് മോചനം നേടാം...  40 ന് ശേഷമുണ്ടാകുന്ന ശാരീരിക മാറ്റങ്ങളില്‍ പ്രധാനമാണ് മുടിയുടെ ഭംഗി നഷ്ടപ്പെടുന്നത്. ഇത് ഒരുപക്ഷേ മുടി കൊഴിയുന്നതാവാം, അല്ലെങ്കില്‍ മുടി നരയ്ക്കുന്നതാവാം. അതായത്, പഠനം അനുസരിച്ച് നാല്‍പ്പതുകളില്‍ സ്ത്രീകള്‍ മുടിയ്ക്ക് കൂടുതല്‍ ശ്രദ്ധയും പരിചരണവും നല്‍കണം.


Also Read: Almonds Benefits: ബദാം എങ്ങിനെ കഴിയ്ക്കുന്നതാണ് കൂടുതല്‍  ഉത്തമം? 


40 വയസിനു ശേഷം സ്ത്രീകൾക്ക് മുടിയുടെ സംരക്ഷണം ഏതൊക്കെ വിധത്തിൽ ചെയ്യാം എന്ന് നോക്കാം ... 


40 വയസ് എന്നത് ഒട്ടു മിക്ക സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ  ഉത്തരവാദിത്തങ്ങള്‍ ഏറെ വര്‍ദ്ധിക്കുന്ന സമയമാണ്. ഈ സമയത്ത് സ്വന്തം കാര്യത്തില്‍ ശ്രദ്ധ നല്‍കാന്‍ പലര്‍ക്കും സമയം കിട്ടാറില്ല. എന്നിരുന്നാലും ആഴ്ചയിൽ മൂന്ന് തവണ മുടിയില്‍ എണ്ണ പുരട്ടുകയും നന്നായി മസാജ് ചെയ്യുകയും വേണം.


ഈ പ്രായത്തില്‍ സ്ത്രീകൾ മുടിയിൽ കുറഞ്ഞ ചൂട് ഉപയോഗിക്കണം. അതായത് ഹെയര്‍ മേക്ക് അപ്പിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം കഴിവതും കുറയ്ക്കുക. ഈ പ്രായത്തിൽ, മുടി ഇതിനകം ദുർബലമാണ്, അത്തരമൊരു സാഹചര്യത്തിൽ, ചൂട് മുടിയ്ക്ക് അനുയോജ്യമാവില്ല.  ഇത് മുടി കൊഴിയുന്നതിനും കൂടുതല്‍ നിർജീവമാകുന്നതിനും ഇടയാക്കും.  


രാത്രിയില്‍ ഉറങ്ങുമ്പോള്‍ മുടി കെട്ടി വച്ച് ഉറങ്ങാന്‍ ശ്രദ്ധിക്കുക. എന്നാല്‍, ഇത് വളരെ ഇറുക്കിയാവരുത്. ഇത്  മുടിക്ക് കേടുപാടുകൾ വരുത്തും  


ഈ പ്രായത്തില്‍ സ്ത്രീകൾ മുടി ഷാംപൂ ചെയ്യുമ്പോഴും ശ്രദ്ധിക്കണം. കുറച്ച് ഷാമ്പൂ വെള്ളത്തില്‍ കലക്കി ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. കൂടാതെ, ഷാമ്പൂ ചെയ്തതിന് ശേഷം കൂടുതല്‍ വെള്ളം ഉപയോഗിച്ച് മുടി നന്നായി കഴുകണം. ഇത് മുടിയില്‍ രാസവസ്തുക്കള്‍ തങ്ങി നില്‍ക്കുന്നത് തടയുന്നു. കൂടാതെ, അമിതമായി ഷാമ്പൂ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും വേണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.